കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിമ്മിന്റെ ആഢംബരക്കപ്പല്‍ വോന്‍സാന്‍ തീരത്ത്, പിന്നാലെ ചാരക്കണ്ണുകള്‍, 5 ദിവസം മുമ്പ് അത് സംഭവിച്ചു!

Google Oneindia Malayalam News

പ്യോങ് യാങ്: കിം ജോങ് ഉന്നിന്റെ ആരോഗ്യ നില സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍. അദ്ദേഹത്തിന്റെ ആഢംബര കപ്പല്‍ വോന്‍സാന്‍ തീരത്ത് എത്തിയെന്നാണ് ചാരക്കണ്ണുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് പ്രത്യേക ആവശ്യങ്ങള്‍ക്ക് കിം മാത്രം ഉപയോഗിക്കുന്നതാണ്. അതുകൊണ്ട് കിം ജീവനോടെ തന്നെ ഉണ്ടെന്ന് ഉറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അദ്ദേഹം മരിച്ചെന്ന വിവരങ്ങളാണ് നല്‍കി കൊണ്ടിരിക്കുന്നത്. എന്നാല്‍ തല്‍ക്കാലത്തേക്കെങ്കിലും ഈ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയാം. ഇപ്പോള്‍ കിം ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹം രഹസ്യമായി എന്തോ പ്ലാന്‍ ചെയ്യുന്നുണ്ട്. അല്ലാതെ ആഢംബരക്കപ്പല്‍ വോന്‍സാനില്‍ എത്തേണ്ട കാര്യമില്ല.

കിമ്മിന്റെ ആഢംബര കപ്പല്‍

കിമ്മിന്റെ ആഢംബര കപ്പല്‍

കിം വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്ന ആഢംബര കപ്പലാണ് വോന്‍സാന്‍ തീരത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വലിയൊരു സംഘവും ഇവിടെയുണ്ട്. കിമ്മിന് വളരെ വേണ്ടപ്പെട്ടവരാണ് ഇവര്‍. വോന്‍സാനിലെ തീരദേശ റിസോര്‍ട്ടില്‍ അദ്ദേഹം ഉണ്ടെന്ന് ഏറെക്കുറെ ഉറപ്പിക്കുന്ന കാര്യമാണിത്. യുഎസ്സും ദക്ഷിണ കൊറിയയും അവകാശപ്പെടുന്നത് കിം ജീവനോടെയുണ്ടെന്നാണ്. ഇതിനുള്ള സ്ഥിരീകരണം കൂടിയാണിത്.

വിടാതെ ചാരക്കണ്ണുകള്‍

വിടാതെ ചാരക്കണ്ണുകള്‍

കിമ്മിന്റെ മരണം സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ ഉത്തര കൊറിയയില്‍ വന്‍ നിരീക്ഷണമാണ് പാശ്ചാത്യ രാജ്യങ്ങള്‍ നടത്തുന്നത്. അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും ചാരക്കണ്ണുകള്‍ കിം എവിടെയാണെന്ന് വിടാതെ പിന്തുടരുന്നുണ്ട്. കിം വോന്‍സാനില്‍ തന്നെ തുടരുന്നുണ്ടെന്ന് ദക്ഷിണ കൊറിയ പറയുന്നു. എന്നാല്‍ കൊറിയയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുക ബുദ്ധിമുട്ടാണെന്ന് ഇവര്‍ സമ്മതിക്കുന്നു.

വോന്‍സാന്‍ വിശാലമായ നഗരം

വോന്‍സാന്‍ വിശാലമായ നഗരം

വോന്‍സാന്‍ പുറം ലോകം കരുതുന്നത് പോലെ വെറുമൊരു തീരദേശ മേഖലയല്ല. വിശാലമായ നഗരമാണിത്. കിമ്മിന്റെ രണ്ട് തലമുറയ്ക്ക് ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഇവിടെയുണ്ട്. ഒമ്പത് ഗസ്റ്റ് ഹൗസുകള്‍ ഈ റിസോര്‍ട്ടില്‍ തന്നെയുണ്ട്. ഷൂട്ടിംഗ് കേന്ദ്രവും, ആഘോഷ കേന്ദ്രവും ഇവിടെയുണ്ട്. വോന്‍സാനില്‍ താമസിക്കാനായി കിം എത്തിയത് വെറുതെയല്ല. ലോകോത്തര സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുറത്ത് നിന്ന് ഒരാളും ഇവിടേക്ക് എത്തില്ല.

ജീവിതം ഇങ്ങനെ

ജീവിതം ഇങ്ങനെ

വോന്‍സാന്‍ സ്വകാര്യ ബീച്ചായിട്ടാണ് അറിയപ്പെടുന്നത്. ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് കിമ്മിനായി ഇവിടെ ഒരുക്കിയിട്ടുണ്ട്. അമേരിക്കന്‍ ബാസ്‌കറ്റ് ബോളിന്റെ വലിയൊരു ആരാധകനാണ് അദ്ദേഹം. സ്വകാര്യ ട്രെയിന്‍ സ്‌റ്റേഷനും കിമ്മിന് വേണ്ടി ഉണ്ടാക്കിയതാണ്. നേരത്തെ വിമാനം സ്‌റ്റേഷന്‍ ഇവിടെ പൊളിച്ച് മാറ്റിയിരുന്നു. കുതിരയോട്ട ട്രാക്ക് സ്ഥാപിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇതിന് സമീപത്ത് തന്നെ ബോട്ട് ഹൗസുമുണ്ട്. ഇവിടെയാണ് കിമ്മിന്റെ ഭാര്യ താമസിക്കാറുള്ളത്. ഇവരുടെ ആഢംബര പായ്ക്കപ്പലും ഇവിടെയുണ്ട്. ഏഴ് മില്യണാണ് ഇതിന്റെ വില. 2013ലെ മൂല്യം കണക്കാക്കിയുള്ളതാണ് ഈ വില.

പ്രിയപ്പെട്ട വീട്

പ്രിയപ്പെട്ട വീട്

വോന്‍സാനെ കുറിച്ച് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ടെന്ന് യുഎസ് വിദഗ്ധനായ മൈക്കല്‍ മാഡന്‍ പറയുന്നു. കിമ്മിന്റെ പ്രിയപ്പെട്ട വാസസ്ഥലമാണ് ഇത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാര്‍ ലാഗോ റിസോര്‍ട്ടിന് സമാനമാണ് ഇതെന്ന് മാഡന്‍ പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച റിസോര്‍ട്ടാണ് മാര്‍ ലാഗോ. 13 കോമ്പൗണ്ടുകളാണ് ഇവിടെയുള്ളത്. ഇതില്‍ പകുതി മാത്രമേ അദ്ദേഹം ഉപയോഗിക്കാറുള്ളൂ. ഏറ്റവും എളുപ്പത്തില്‍ മറ്റ് സ്ഥലങ്ങളിലേക്ക് എത്താന്‍ വോന്‍സാന്‍ വഴി സാധിക്കും. പ്യോങ് യാങില്‍ പെട്ടെന്ന് എത്താന്‍ പ്രത്യേക ട്രെയിന്‍ വഴിയും സാധിക്കും. ഇതിന് പുറമേ ഈ മേഖലയില്‍ പ്രത്യേക ഹൈവേയും ഉണ്ട്. കിമ്മിനും കുടുംബത്തിനും മാത്രം സഞ്ചരിക്കാനുള്ള പാതയാണിത്.

എന്തുകൊണ്ട് വോന്‍സാന്‍

എന്തുകൊണ്ട് വോന്‍സാന്‍

വോന്‍സാന്‍ കിമ്മിന് വൈകാരികമായി അടുപ്പമുള്ള മേഖലയാണ്. കിമ്മിന്റെ ജന്‍മസ്ഥലമാണ് ഇത്. കിം ഭരണകൂടത്തിന്റെ അധികാര കേന്ദ്രം കൂടിയാണിത്. ജപ്പാന്‍ ഭരണം അവസാനപ്പിച്ച കിം ഇല്‍ സുംഗ് വോന്‍സാനിലൂടെയാണ് രാജ്യത്തെത്തിയത്. കുടുംബ കൊട്ടാരം ഇവിടെയാണ് ഉള്ളത്. കിമ്മിന്റെ ചെറുപ്പക്കാലം ഇവിടെയാണ് ചെലവിട്ടത്. കിം ചെറുപ്പത്തില്‍ ബാസ്‌ക്കറ്റ് ബോള്‍ കളിച്ചിരുന്നു. യുഎസ് ബാസ്‌ക്കറ്റ് ബോള്‍ താരം ഡെന്നീസ് റോഡ്മാനുമായി അടുപ്പം സ്ഥാപിച്ചത് ഇത് കാരണമാണ്. വോന്‍സാനെ ടൂറിസം കേന്ദ്രമാക്കി മാറ്റാനാണ് കിം ലക്ഷ്യമിടുന്നത്.

Recommended Video

cmsvideo
കിമ്മിന്റെ സഹോദരി അധികാരത്തിലേറി കഴിഞ്ഞു | Oneindia Malayalam
കിമ്മിന് സംഭവിച്ചതെന്ത്?

കിമ്മിന് സംഭവിച്ചതെന്ത്?

കിമ്മിന്റെ ആരോഗ്യ സംബന്ധിച്ച് യുഎസ് നിരീക്ഷണം നടത്തുന്നുണ്ടെന്ന് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ പറഞ്ഞു. അതേസമയം അമേരിക്ക അദ്ദേഹത്തെ അടുത്തൊന്നും കണ്ടിട്ടില്ലെന്നും പോമ്പിയോ പറഞ്ഞു. ഒരു വിവരവും ഇന്ന് വരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ ദാരിദ്ര്യം ഉത്തര കൊറിയയില്‍ ഉണ്ടെന്നും പോമ്പിയോ പറഞ്ഞു. കിമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു ക്ലിപ് ചൈനയില്‍ നിന്ന് ഉത്തര കൊറിയയില്‍ എത്തിയിട്ടുണ്ട്. ഏപ്രില്‍ 25നാണ് മരണമെന്നാണ് ഇതില്‍ പറയുന്നത്. ഈ ക്ലിപ്പിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് പ്രചരിപ്പിച്ചവര്‍ ആരായാലും വലിയ ശിക്ഷ ഉറപ്പാണ്. പക്ഷേ ക്ലിപ്പില്‍ പറയുന്നത് ഫീല്‍ഡ് സന്ദര്‍ശനത്തിനിടെ കിം മരിച്ചു എന്നാണ്.

English summary
kim jong un's luxurious vessel spotted at wonsan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X