സുപ്രീം കോടതി വിധി നടപ്പിലാക്കി, തിരുപ്പറംകുണ്‍ട്രം മലയിൽ കാർത്തിക ദീപം തെളിയിച്ചു

ചെന്നൈ: മധുരൈ തിരുപ്പറംകുണ്‍ട്രം മലയിലെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിച്ചു. സുപ്രീം കോടതി വിധി അനുസരിച്ചാണ് ദര്‍ഗയ്ക്ക് സമീപത്തുളള ദീപത്തൂണില്‍ കാര്‍ത്തിക ദീപം കൊളുത്തിയത്. സിആര്‍പിഎഫിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷയ്ക്ക് നടുവിലാണ് ഇന്ന് വൈകിട്ട് ദീപം തെളിയിക്കുന്ന ചടങ്ങ് നടത്തിയത്.

സുപ്രീം കോടതി നിയോഗിച്ച മദ്രാസ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റിസ് പി പാര്‍ത്ഥിപന്‍, മേഘാലയ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് വൈദ്യനാഥന്‍ എന്നിവരുടെ സാന്നിധ്യവും ചടങ്ങിലുണ്ടായിരുന്നു. ഏറെ നാള്‍ നീണ്ട് നിന്ന നിയമപോരാട്ടങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് കൊണ്ടാണ് തിരുപ്പറംകുണ്‍ട്രം മലയില്‍ ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നത്.

വെട്രിവേല്‍ മുരുകന്ക്ക് ഹരോ ഹര, വെട്രിവേല്‍ വീരവേല്‍ എന്നത് അടക്കമുളള ശരണം വിളികള്‍ക്ക് നടുവിലാണ് പൂജാരിമാര്‍ ദീപം തെളിയിച്ചത്. തിരുപ്പറംകുണ്‍ട്രം മലയില്‍ ദീപം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വിസമ്മതിച്ചിരുന്നു. ഒറ്റത്തവണത്തേക്ക് ദീപം തെളിയിക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും സാധാരണ കാര്‍ത്തിക ദീപം തെളിയിക്കാറുളള ഉച്ചിപ്പിള്ളിയാര്‍ ക്ഷേത്രത്തിലെ ദീപമണ്ഡപത്തില്‍ മാത്രമായിരുന്നു കഴിഞ്ഞ ദിവസം ദീപം തെളിയിച്ചത്.

Karthigai Deepam

ക്രമസമാധാന പ്രശ്‌നം അടക്കം ചൂണ്ടിക്കാട്ടിയാണ് തിരുപ്പറംകുണ്‍ട്രം മലയില്‍ ദീപം തെളിയിക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തത്. ദര്‍ഗയ്ക്ക് സമീപത്ത് ഉളളത് ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച സര്‍വ്വേക്കല്ലാണ് എന്നും വിജയ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹൈന്ദവ സംഘടനകളുടെ ആവശ്യം പരിഗണിച്ച് ഒരു തവണത്തേക്ക് ഇവിടെ ദീപം തെളിയിക്കാനാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.

'സെറ്റ് സൈലന്റായി, മമ്മൂക്ക വരുന്നു.. എന്റെ നെഞ്ച് പട പട ഇടി തുടങ്ങി', മമ്മൂട്ടിയെ ആദ്യമായി കണ്ടതിന്റെ അനുഭവം
'സെറ്റ് സൈലന്റായി, മമ്മൂക്ക വരുന്നു.. എന്റെ നെഞ്ച് പട പട ഇടി തുടങ്ങി', മമ്മൂട്ടിയെ ആദ്യമായി കണ്ടതിന്റെ അനുഭവം

തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ക്ഷേത്ര ട്രസ്റ്റ് പിരിച്ച് വിട്ട സുപ്രീം കോടതി പോലീസിന് പകരം കേന്ദ്ര സേനയുടെ സുരക്ഷയില്‍ ശനിയാഴ്ച ദീപം തെളിയിക്കണം എന്ന് ഉത്തരവിടുകയായിരുന്നു. ഉത്തരവ് ലംഘിച്ചതിന് തമിഴ്‌നാട് സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട് ഡിജിപിക്കും മധുരൈ ജില്ലാ കളക്ടര്‍ക്കും ക്ഷേത്ര ട്രസ്റ്റിലെ അംഗങ്ങള്‍ക്കും സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസം അയച്ചിട്ടുണ്ട്. 10 ദിവസത്തിനുളളില്‍ നോട്ടീസിന് മറുപടി നല്‍കാനാണ് കോടതി നിര്‍ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma