കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം.... അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍

Google Oneindia Malayalam News

Recommended Video

cmsvideo
കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം | OneIndia Malayalam

ചെന്നൈ: ഡിഎംകെ അധ്യക്ഷനും തമിഴ് രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവുമായ എം കരുണാനിധിയുടെ ആരോഗ്യനില മോശമായതായി ഡോക്ടര്‍മാര്‍. അതീവ ഗുരുതരാവസ്ഥയിലാണ് അദ്ദേഹമിപ്പോഴുള്ളത്. അദ്ദേഹത്തെ പ്രവേശിപ്പിച്ച കാവേരി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരുണാനിധിയുടെ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണ്. തീവ്ര ചികിത്സ തുടരുന്നുണ്ടെങ്കിലും പ്രായാധിക്യം കാരണം ശരീരം വേണ്ട രീതിയില്‍ മരുന്നുകളോട് പ്രതികരിക്കുന്നില്ല. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും അതിന് ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

1

ജൂലായ് 28നാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കരുണാനിധി ഉള്ളത്. നേരത്തെ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മകന്‍ സ്റ്റാലിനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കരുണാനിധി കസേരയില്‍ ഇരുന്നെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അദ്ദേഹത്തിന് അണ്ഡാശയത്തില്‍ അണുബാധയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

1

നേരത്തെ മരുന്നുകളോട് കരുണാനിധി മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ഗുരുതരാവസ്ഥയിലായത്. നേരത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ അദ്ദേഹത്തെ കാവേരി ആശുപത്രിയിലെത്തി കണ്ടിരുന്നു.

ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു.... കന്യാസ്ത്രീ വത്തിക്കാനയച്ച കത്ത് പുറത്ത്!!ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു.... കന്യാസ്ത്രീ വത്തിക്കാനയച്ച കത്ത് പുറത്ത്!!

ഇറാനില്‍ വീണ്ടും സാമ്പത്തിക പരിഷ്‌കരണം... സെന്‍ട്രല്‍ ബാങ്ക് മുന്‍ വൈസ് ഗവര്‍ണര്‍ തടവില്‍ഇറാനില്‍ വീണ്ടും സാമ്പത്തിക പരിഷ്‌കരണം... സെന്‍ട്രല്‍ ബാങ്ക് മുന്‍ വൈസ് ഗവര്‍ണര്‍ തടവില്‍

English summary
DMK chief Karunanidhi's health condition declines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X