കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഡിവിഷണല്‍ കമ്മീഷണര്‍, പ്രാര്‍ത്ഥനയ്ക്ക് സൗകര്യമൊരുക്കി സൈന്യം

Google Oneindia Malayalam News

ദില്ലി: കശ്മീരില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ജമ്മു ഡിവിഷണല്‍ കമ്മീഷണര്‍ സഞ്ജീവ് വര്‍മ. സമാധാനം താഴ്‌വരയിലാകെ വന്നുകൊണ്ടിരിക്കുകയാണ്. ചില ജില്ലകളില്‍ നിയന്ത്രണം നീക്കിയെന്ന പരാമര്‍ശം അടിസ്ഥാനരഹിതമാണ്. ഇതിനെതിരെ കേസെടുത്തിട്ടുണ്ട്. സാമ്പ ജില്ലയിലാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നും സഞ്ജീവ് വര്‍മ പറഞ്ഞു. അതേസമയം ബക്രീദ് ആഘോഷങ്ങള്‍ക്കായി സൈന്യം മുസ്ലീങ്ങള്‍ക്ക് സഹായം ചെയ്യുന്നുണ്ട്.

1

അതേസമയം കശ്മീരില്‍ നിയന്ത്രങ്ങള്‍ക്ക് ഇളവ് കൊണ്ടുവന്നിട്ടുണ്ടെന്ന് സൈന്യം പറഞ്ഞു. പ്രാര്‍ത്ഥനയ്ക്കായി ജനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായിട്ടാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. എന്നാല്‍ സൈന്യം സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച വരുത്തിയിട്ടില്ല. അതിജാഗ്രതാ നിര്‍ദേശം സംസ്ഥാനത്തുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതില്‍ പ്രതിഷേധം നടക്കുന്നുണ്ട്. ഇത് സൈന്യം നിരീക്ഷിച്ച് വരികയാണ്.

അതേസമയം ആരാധനാസ്ഥലങ്ങളിലുള്ള നിരോധനാജ്ഞയും പിന്‍വലിച്ചിട്ടുണ്ട്. നോര്‍ത്ത് കശ്മീരിലെ സോപോറില്‍ ചിലയിടങ്ങൡ കല്ലേറ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിഎസ്എഫ് സ്വാതന്ത്ര്യ ദിനം മുന്നില്‍ കണ്ട് മുന്നൊരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ സേനകളെയും നിയോഗിച്ചിട്ടുണ്ട്. ജമ്മു ജില്ലയിലെ മുനിസിപ്പല്‍ പരിധിയില്‍ എര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞയും പിന്‍വലിച്ചിട്ടുണ്ട്. എല്ലാ അതിര്‍ത്തികളിലും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ജമ്മുവില്‍ സ്‌കൂളുകളും കോളേജുകളും നാളെ തുറക്കും. സംജോത എക്‌സ്പ്രസ് നിര്‍ത്തലാക്കിയതിന് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള നീക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് സൈന്യം വ്യക്തമാക്കി. പാകിസ്താന്‍ യുദ്ധസമാനമായ സാഹചര്യം ഉണ്ടാക്കുകയാണ്. ഇത് അവരുടെ പ്രശ്‌നങ്ങള്‍ വഴിതിരിച്ചുവിടാനുള്ള രാഷ്ട്രീയമാണ് ഇതെന്ന് വിദേശകാര്യ മന്ത്രാലയവും പറയുന്നു.

കണ്ണീർ മുഖമായി കവളപ്പാറ, രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയെന്ന് എംഎൽഎ, സൈന്യം വേണംകണ്ണീർ മുഖമായി കവളപ്പാറ, രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയെന്ന് എംഎൽഎ, സൈന്യം വേണം

English summary
kashmir current situation under control says divisional commissioner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X