കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബക്രീദ് ആഘോഷങ്ങള്‍ നിറം മങ്ങി കശ്മീര്‍..... നിയന്ത്രണങ്ങള്‍ തുടരുന്നു, പോലീസ് പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ ഈദ് ആഘോഷങ്ങള്‍ക്ക് പൊലിമയില്ല. കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ ശേഷം നടക്കുന്ന ആദ്യ ബക്രീദാണ് ഇത്. കനത്ത സുരക്ഷാ സാഹചര്യത്തിലാണ് സംസ്ഥാനം. എന്നാല്‍ ആഘോഷങ്ങള്‍ക്ക് കുറവാണ്. അതേസമയം നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. മുസ്ലീങ്ങള്‍ പ്രാര്‍ത്ഥിക്കാനായി പള്ളിയില്‍ എത്തുന്നതിന്റെ ചിത്രങ്ങള്‍ സര്‍ക്കാര്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.

1

ചിത്രങ്ങള്‍ കണ്ട് കൂടുതല്‍ പേര്‍ തെരുവുകളിലേക്കും പള്ളിയിലേക്ക് ഇറങ്ങുമെന്ന പ്രതീക്ഷയും സര്‍ക്കാരിനുണ്ട്. എന്നാല്‍ പ്രശ്‌നങ്ങള്‍ സംഘര്‍ഷത്തിലേക്ക് പോകുമോയെന്ന ഭയം ജനങ്ങള്‍ക്കിടയിലുണ്ട്. അതേസമയം ശ്രീനഗറിലെ ഭൂരിഭാഗം പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് നിയന്ത്രണങ്ങളുണ്ട്. പലരെയും പള്ളികളിലേക്ക് പോകാന്‍ അനുവദിച്ചിട്ടില്ല. താഴ്‌വരയില്‍ ഒത്തുകൂടുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

ജമ്മു കശ്മീര്‍ പോലീസ് ഈദ് നമസ്‌കാരം സമാധാനപരമാണെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. നമസ്‌കാരത്തിന് ശേഷം ജനങ്ങള്‍ക്ക് മധുരം കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ ആഭ്യന്തര മന്ത്രാലയ വക്താവ് വസുധ ഗുപ്ത പങ്കുവെച്ചിട്ടുണ്ട്. അനന്ത്‌നാഗ്, ബാരാമുള്ള, ബുദ്ഗാനം, ബന്ദിപോര, എന്നിവിടങ്ങളിലെ പള്ളികളില്‍ സമാധാനപരമായി ഈദ് നമസ്‌കാരങ്ങള്‍ നടന്നെന്നും, യാതൊരു പ്രശ്‌നങ്ങളും ഉണ്ടായില്ലെന്നും ഗുപ്ത പറഞ്ഞു. ബാരാമുള്ളയിലെ ജാമിയ മസ്ജിദില്‍ പതിനായിരം പേരാണ് നമസ്‌കാരത്തിന് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജനങ്ങള്‍ കൂട്ടത്തോടെ നമസ്‌കാരത്തിനായി പുറത്തിറങ്ങുന്നുണ്ടെന്നും, ശ്രീനഗറിലും ഷോപ്പിയാനിലും നിരവധി പേര്‍ എത്തിയെന്നും, ഈദ്ഗാ ജമ്മുവില്‍ 4500 പേരാണ് നമസ്‌കാരത്തിനായി എത്തിയതെന്നും ഗുപ്ത വ്യക്തമാക്കി. കഴിഞ്ഞ ദിവസം നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിരുന്നെങ്കില്‍, ഇന്നലെ വീണ്ടും തിരിച്ചെത്തിയിരുന്നു. ശ്രീനഗറില്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവന്നത്. ഇവിടെ കടകളൊക്കെ അടഞ്ഞുകിടക്കുകയാണ്.

ബാരാമുള്ളയില്‍ ഈദ് പ്രാര്‍ഥനക്കെത്തിയത് പതിനായിരങ്ങള്‍: അക്രമസംഭവങ്ങളില്ലെന്ന് സര്‍ക്കാര്‍!!ബാരാമുള്ളയില്‍ ഈദ് പ്രാര്‍ഥനക്കെത്തിയത് പതിനായിരങ്ങള്‍: അക്രമസംഭവങ്ങളില്ലെന്ന് സര്‍ക്കാര്‍!!

English summary
kashmir eid celebrations muted restrictions return
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X