കത്വ കൂട്ടബലാത്സംഗം: ഹിന്ദുക്കളുടെ ഭീഷണി, ബാലികയുടെ കുടുംബം നാടുവിട്ടു, മകള്‍ക്ക് നീതി ലഭിക്കുമോ!!

 • Written By: Vaisakhan MK
Subscribe to Oneindia Malayalam
cmsvideo
  ആസിഫ ഭാനുവിന്റെ കുടുംബം വീട് വിട്ടു ഇറങ്ങിയതായി റിപ്പോർട്ട് | Oneindia Malayalam

  കശ്മീര്‍: കത്വയില്‍ എട്ടുവയസുകാരി അതിക്രൂരമായി കൊന്ന സംഭവത്തില്‍ രാജ്യം മുഴുവന്‍ കത്തുകയാണ്. എന്നാല്‍ ആ ബാലികയുടെ കുടുംബം അവര്‍ ഇന്ന് എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. പക്ഷേ മകളുടെ മരണത്തില്‍ തകര്‍ന്നു പോയ കുടുംബം കശ്മീരില്‍ തന്നെയുണ്ടെന്ന് പ്രദേശവാസികള്‍ കണ്ടെത്തിയിരിക്കുകയാണ്. എന്നാല്‍ കുറച്ചുകാലം കൂടി മാത്രമേ അവരെ കാണാന്‍ സാധിക്കൂ. കശ്മീരില്‍ നിന്ന് മറ്റേതെങ്കിലും സ്ഥലത്തേക്ക് പലായനത്തിനൊരുങ്ങുകയാണ് ആ കുടുംബം

  തീവ്ര ഹിന്ദുവിഭാഗം അവരുടെ മതതീവ്രവാദത്തിന്റെ ഇരകളാക്കുകയാണ് കുടിയേറ്റ വിഭാഗത്തിനെയെന്ന് അവര്‍ പറയുന്നു. ഓരോ നിമിഷവും ഭയന്നാണ് കശ്മീരില്‍ താമസിക്കുന്നതെന്ന് അവര്‍ പറയുന്നു. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും എല്ലാം ഹിന്ദുവിഭാഗത്തിനൊപ്പമാണെന്നും തീവ്രവാദികളെ പോലെയാണ് മുസ്ലീങ്ങളെ അവര്‍ നോക്കി കാണുന്നതെന്നും ബാലികയുടെ കുടുംബം പറയുന്നു.

  നാടുവിട്ട് പോവുകയാണ്.....

  നാടുവിട്ട് പോവുകയാണ്.....

  മകളെ ഇത്ര ക്രൂരമായി കൊല്ലാന്‍ എങ്ങനെ അവര്‍ക്ക് മനസ് വന്നുവെന്ന് ബാലികയുടെ പിതാവ് ചോദിക്കുന്നു. എത്ര ശത്രുതയുണ്ടെങ്കിലും അയല്‍ക്കാരായിരുന്നു എന്ന ചിന്തയെങ്കിലും അവര്‍ക്ക് ഉണ്ടാവേണ്ടതായിരുന്നു. ഇപ്പോള്‍ ഓരോ നിമിഷവും പേടിച്ചിട്ടാണ് ജീവിക്കുന്നത്. ഏപ്പോഴാണ് തങ്ങളൊക്കെ ആക്രമിക്കപ്പെടുക എന്ന ഭയമുണ്ട്. പക്ഷേ അതൊക്കെ സഹിക്കാവുന്നതാണ്. മകളുടെ ദുര്‍വിധി തന്നെ ഇപ്പോഴും വേട്ടയാടുകയാണ്. അതുകൊണ്ടാണ് കശ്മീര്‍ വിട്ടുപോകാന്‍ തീരുമാനിച്ചത്. വളരെ വേദനയോടെയാണ് ഈ തീരുമാനമെടുത്തത്. പക്ഷേ അവര്‍ക്ക് തങ്ങളെ ഇവിടെ നിന്ന് ആട്ടിയോടിക്കാനാണ് ഇഷ്ടം. അതിന് വേണ്ടിയാണല്ലോ മകളുടെ ജീവനെടുത്തത്. അത് നടക്കട്ടെയെന്ന് പിതാവ് പറഞ്ഞു. ഇപ്പോള്‍ തങ്ങള്‍ ഉദ്ദംപൂരിലേക്ക് പോവുകയാണ്. അവിടെ നിന്ന് കാര്‍ഗിലിലേക്ക് കുടിയേറുമെന്ന് ബാലികയുടെ പിതാവ് പറയുന്നു. അവിടെ സുരക്ഷിതമെന്നാണ് കരുതുന്നത്.

  അവരെ തൂക്കികൊല്ലണം

  അവരെ തൂക്കികൊല്ലണം

  കശ്മീര്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നല്ല രീതിയിലാണെന്ന് കരുതുന്നുണ്ട്. പക്ഷേ കുറ്റവാളികള്‍ അറസ്റ്റിലായാലും ശിക്ഷിക്കപ്പെടുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം ആര്‍ക്കും വേണ്ടാത്ത കുടിയേറ്റ വിഭാഗമാണ് ബക്കര്‍വാളുകള്‍. ഗുജ്ജാര്‍ വിഭാഗവും സമാന സാഹചര്യത്തിലാണ്. പക്ഷേ പ്രതികള്‍ പ്രബല വിഭാഗത്തില്‍ ഉള്ളവരാണ്. വര്‍ഗീയമായ ചേരിതിരിവ് സര്‍ക്കാരിലും ഉണ്ടെന്ന് എല്ലാവര്‍ക്കുമറിയാവുന്ന വിഷയമാണ്. അതേസസമയം മകളുടെ ഘാതകര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു. കുറ്റവാളികളെ തൂക്കികൊല്ലണം. മകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ രീതി ഒരിക്കലും മനുഷ്യനാല്‍ സാധിക്കാത്ത കുറ്റകൃത്യമാണ്. അവര്‍ക്ക് വധശിക്ഷ അല്ലാതെ മറ്റെന്ത് ശിക്ഷയാണ് നല്‍കുക. തന്റെ മകള്‍ അനുഭവിച്ച വേദന കുറ്റവാളികളും അറിയണമെന്ന് പിതാവ് പറയുന്നു. ഇതിനായി പോലീസ് ഏറ്റവും നന്നായി പരിശ്രമിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

  ദത്തെടുത്ത് വളര്‍ത്തി

  ദത്തെടുത്ത് വളര്‍ത്തി

  ബാലികയുടെ അമ്മാവന്‍ കുട്ടിയെ ഒരു വയസാവുമ്പോള്‍ ദത്തെടുത്ത് വളര്‍ത്തുന്നതാണ്. തന്റെ രണ്ട് മക്കള്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടിയെ ദത്തെടുത്തതെന്ന് അമ്മാവന്‍ പറയുന്നു. അവളെ ഏറ്റവും നല്ല രീതിയിലായിരുന്നു താന്‍ നോക്കിയത്. എന്നാല്‍ ആ കാപാലികര്‍ അവളെ കൊന്നുകളഞ്ഞു. അച്ഛാ എന്നായിരുന്നു അവള്‍ തന്നെ വിളിച്ചിരുന്നത്. ഇപ്പോള്‍ അങ്ങനെ വിളിക്കാന്‍ തനിക്ക് ആരുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഭീഷണിയെ തുടര്‍ന്ന് ഈ കുടുംബവും നാടുവിടാന്‍ ഒരുങ്ങുകയാണ്. കൂട്ടബലാത്സംഗ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച അന്ന് തന്നെ ഇവര്‍ നാട്ടുവിട്ടതായി സമീപവാസികള്‍ പറയുന്നു. ഇവര്‍ മലനിരകളിലേക്കാണ് കുടിയേറിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവര്‍ ബാലികയുടെ പിതാവിനും കുടുംബത്തിനുമൊപ്പം കാര്‍ഗിലേക്ക് പോവുമെന്ന് ഉറപ്പായിട്ടുണ്ട്. ്അടുത്ത ദിവസം ഇതുണ്ടാവും.

  ബക്കര്‍വാളുകള്‍ കത്വയെ കൈവിടുന്നു

  ബക്കര്‍വാളുകള്‍ കത്വയെ കൈവിടുന്നു

  ബാലികയുടെ കൊലപാതകം ബക്കര്‍വാളുകളെ ഭയപ്പെടുത്തിയിരിക്കുകയാണ്. അവര്‍ കൂട്ടത്തോടെ കത്വയില്‍ നിന്ന് പലായനം ചെയ്യുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകനായ താലിബ് ഹുസൈന്‍ പറയുന്നു. ജനുവരിയില്‍ ബാലിക കൊല്ലപ്പെട്ട സമയത്ത് തന്നെ ഇത് ആരംഭിച്ചിരുന്നു. സാധാരണ ആവശ്യമെങ്കില്‍ മാത്രമാണ് ഇവര്‍ കുടിയേറ്റം നടത്താറുള്ളത്. അതും ജൂണ്‍ മാസമാണ് ഇത് നടക്കാറുള്ളത്. എന്നാല്‍ ഇത്തവണ പലരും വാഹനങ്ങള്‍ പോലും എടുക്കാതെയാണ് പലായനം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് അരക്ഷിതാവസ്ഥയുണ്ടെന്ന് ഹുസൈന്‍ പറഞ്ഞു. എന്ത് വേണമെങ്കിലും നിങ്ങള്‍ക്ക് സംഭവിക്കാം എന്ന് ഹിന്ദു വിഭാഗം ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. കാലാവസ്ഥയോ മഴയോ കണക്കിലെടുക്കാതെയാണ് ഇവരില്‍ പലരും പലായനം ചെയ്തിരിക്കുന്നത്. ഗുജ്ജാറുകള്‍, ബക്കര്‍വാളുകള്‍ എന്നിവര്‍ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഹിന്ദുക്കള്‍ ആസൂത്രണം നടത്തുന്നതായി ഗ്രാമത്തില്‍ അഭ്യൂഹമുണ്ട്. ഇത് ബക്കര്‍വാളുകള്‍ ഭയപ്പെടുത്തിയിരിക്കുകയാണ്.

  കത്വ കൂട്ടബലാത്സംഗം: കൊലയാളികളെ പിന്തുണച്ച ബിജെപി മന്ത്രിമാര്‍ക്ക് പണികിട്ടി, കസേര തെറിച്ചു!!

  ആ കുഞ്ഞിന് എന്ത് നീതി കിട്ടും! വിധി നടപ്പാക്കാനുള്ള അവകാശം ഒരമ്മയ്ക്ക് കിട്ടട്ടെ, വൈറലായി പോസ്റ്റ്

  ഒന്നുകിൽ മഅദനിയെ വെറുതെ വിടുക.. അല്ലെങ്കിൽ തൂക്കിലേറ്റുക! മഅദനിക്കൊപ്പം മന്ത്രി കെടി ജലീൽ

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Kathua rape case Rape victim's family start early migration

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്