Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍ റൂട്ട് 69000 കിലോമീറ്റര്‍, കവച് ആകെയുള്ളത് 1500 കി.മീ; റെയില്‍വേയ്ക്ക് മുന്നില്‍ വെല്ലുവിളി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ അപകടങ്ങള്‍ തുടര്‍ച്ചയാവുമ്പോള്‍ എല്ലാവരും ഒരേസ്വരത്തില്‍ പറയുന്ന കവചിനെ കുറിച്ചാണ്. ഓട്ടോമാറ്റിക്കായി ട്രെയിനിനെ സംരക്ഷിക്കുന്ന സംവിധാനമാണ് തദ്ദേശീയമായി നിര്‍മിച്ച കവച്. എന്നാല്‍ ഈ സംവിധാനം ഇപ്പോള്‍ എല്ലായിടത്തും സജ്ജമാണെങ്കിലും ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് മുന്നിലുള്ളത്.

പശ്ചിമ ബംഗാളില്‍ കഴിഞ്ഞ ദിവസം സംഭവിച്ച ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ റെയില്‍വേയില്‍ വെറും 1500 കിലോമീറ്റര്‍ ട്രെയിന്‍ റൂട്ടില്‍ മാത്രമാണ് കവച് സ്ഥാപിച്ചിരിക്കുന്നത്. സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സോണിലാണ് നിലവില്‍ കവച് സ്ഥാപിച്ചിരിക്കുന്നത്.

kavach-protection

ഇന്ത്യന്‍ റെയില്‍വേയുടെ മൊത്തം റെയില്‍ റൂട്ട് 69000 കിലോമീറ്ററാണ്. ഇതില്‍ നിന്ന് തന്നെ ഇപ്പോള്‍ കവചില്‍ നിന്ന് ലഭിക്കുന്ന സേവനം അപര്യാപ്തമാണെന്ന് വ്യക്തമാണ്. തുടക്കത്തില്‍ കവച്ച് 264 കിലോമീറ്റര്‍ റെയില്‍ പരിധിയിലാണ് ഇവ സ്ഥാപിച്ചിരുന്നത്. വാഡി വികാരാബാദ്-സനാത്‌നഗര്‍, വികാരാബാദ്-ബിദര്‍ സെക്ഷനുകളിലെ 25 സ്റ്റേഷനുകളിലായിട്ടാണ് ഇവ സ്ഥാപിച്ചത്.

ഈ സ്റ്റേഷനുകളെല്ലാം സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സോണിന്റെ ഭാഗമാണ്. 2020-21 കാലയളവില്‍ കവച് കൂടൂതല്‍ ഇടത്തേക്ക് വ്യാപിപ്പിച്ചിരുന്നു. 322 കിലോമീറ്ററില്‍ 32 സ്‌റ്റേഷനുകളാണ് ഉള്‍പ്പെട്ടിരുന്നത്. 2021-22 കാലയളവില്‍ 77 സ്റ്റേഷനുകളിലേക്കും 859 കിലോമീറ്ററായും ഇവ വ്യാപിപ്പിച്ചു. ഇതോടെ മൊത്തമായി 1445 കീലോമീറ്ററിലാണ് ഇപ്പോള്‍ കവച് എത്തി നില്‍ക്കുന്നത്.

മന്‍മാദ്-മുദ്‌കേത്-നിസാമാബാദ്-സീതാഫാല്‍മണ്ഡി-കര്‍നൂല്‍-ഗുണ്ടകല്‍-പര്‍ബാനി-ബിദര്‍-വികാരാബാദ്-വാഡി-വാഡി-സനാത്‌നഗര്‍ സെക്ഷനുകളിലായിട്ടാണ് ഇവ സ്ഥാപിച്ചിരുന്നത്. കൂടുതല്‍ ഇടത്തേക്ക് ഇവ വ്യാപിപ്പിക്കുന്നതില്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. 3000 കിലോമീറ്റര്‍ കൂടി കവചിന്റെ സേവനം നീട്ടും.

മുംബൈ-ഹൗറ, ഡല്‍ഹി-ഹൗറ റൂട്ടിലാണ് കവച് സ്ഥാപിക്കുകയെന്ന് റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആര്‍ഡിഎസ്ഒയാണ് കവച്ച് തദ്ദേശീയമായി നിര്‍മിച്ചത്. മറ്റ് മൂന്ന് ഇന്ത്യന്‍ കമ്പനികളുടെ സഹകരണത്തോടെയാണിത്.

അതേസമയം ഇവ രാജ്യത്താകെ സ്ഥാപിക്കുന്നതില്‍ വലിയ വെല്ലുവിളി തന്നെ റെയില്‍വേ നേരിടുന്നുണ്ട്. നേരത്തെ ഒഡീഷയിലെ ബാലസോറിലും ഇപ്പോള്‍ പശ്ചിമ ബംഗാളിലുമുണ്ടായ അപകടങ്ങള്‍ കവചിന്റെ ആവശ്യകത എത്രത്തോളം വലുതാണെന്ന് തെളിയിക്കുന്നു. ബംഗാളിലെ ന്യൂ ജല്‍പായ്ഗുരിക്ക് സമീപമാണ് അപകടമുണ്ടായത്.

അതേസമയം അപകടമുണ്ടായ ബംഗാളില്‍ ഇതുവരെ കവച് സ്ഥാപിച്ചിരുന്നില്ല. അടുത്ത വര്‍ഷമാവുമ്പോഴേക്ക് ആറായിരം കിലോമീറ്ററില്‍ കവച് സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്ന് റെയില്‍വേ പറയുന്നു. ഈ വര്‍ഷം കവച് സ്ഥാപിക്കേണ്ട മൂവായിരം കിലോമീറ്ററില്‍ വരുന്നതാണ് ബംഗാള്‍. അതിന് മുമ്പാണ് ദുരന്തമുണ്ടായിരിക്കുന്നത്.

കവച് സ്ഥാപിച്ചിരുന്നെങ്കില്‍ ബംഗാളിലെ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് റെയില്‍വേ ബോര്‍ഡിന്റെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രേംപാല്‍ ശര്‍മ പറഞ്ഞു. ഒരു ട്രെയിനിന്റെ ഡ്രൈവര്‍ ബ്രേക്കിടാന്‍ മറന്നുപോയാല്‍ അത് ഓട്ടോമാറ്റിക്കായി ചെയ്യുന്ന സംവിധാനമാണ് കവച്. ഒരേ ട്രാക്കിലൂടെ രണ്ട് ട്രെയിനുകള്‍ സഞ്ചരിച്ച് അപകടമുണ്ടാകുന്നത് തടയാനും ഇതിലൂടെ സാധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+