Get Updates
Get notified of breaking news, exclusive insights, and must-see stories!

'യോഗി കേരളീയരെ മൊത്തത്തിൽ അധിക്ഷേപിച്ചു', ബിജെപി മാപ്പ് പറയണമെന്ന് വേണുഗോപാലും പത്മജയും

തിരുവനന്തപുരം: കേരളത്തെ അപമാനിക്കുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് എതിരെ കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാലും പത്മജ വേണുഗോപാലും രംഗത്ത്. യോഗി ചെയ്തത് കേരളീയരെ മൊത്തത്തിൽ അധിക്ഷേപിക്കുകയാണെന്നും ബിജെപി മാപ്പ് പറയണമെന്നും വേണുഗോപാൽ പ്രതികരിച്ചു. യോഗി ആദിത്യനാഥ് കേരളത്തിനെ യുപിയുമായി താരതമ്യം ചെയുന്നത് എന്ത്‌ അടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കണമെന്നും പത്മജ വേണുഗോപാൽ ആവശ്യപ്പെട്ടു.

''ഉത്തര്‍പ്രദേശ് പോലെ, ജമ്മുകാശ്മീരും തമിഴ്‌നാടും പശ്ചിമബംഗാളും രാജസ്ഥാനും അരുണാചല്‍ പ്രദേശും കേരളവുമെല്ലാം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് യോഗി ആദിത്യനാഥും ബിജെപിയും ഓര്‍ക്കണം. ഭൂമിശാസ്ത്രപരവും ജീവിത സംസ്‌കാരവുമായ് ബന്ധപ്പെട്ട പ്രാദേശിക വൈവിധ്യങ്ങളുണ്ടെങ്കിലും ഇന്ത്യയെന്ന ബഹുസ്വരതയെ നിലനിര്‍ത്തുന്നത് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ജനതയാണ്. അവിടെ അധിവസിക്കുന്ന ജനതയെ മതത്തിന്റെയും ഭാഷയുടെയും പ്രദേശത്തിന്റെയും പേരില്‍ വേര്‍തിരിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് ബിജെപി നിരന്തരം പയറ്റുന്നത്.

ഓരോ സംസ്ഥാനങ്ങള്‍ക്കും വിവിധ മേഖലകളില്‍ അവരുടേതായ മേന്മകളും പൈതൃക മുദ്രകളും അവകാശപ്പെടാനുണ്ടാവും. പതിറ്റാണ്ടുകളായ് ആരോഗ്യ-വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മേന്മകളെ സ്വീകരിക്കാനും കോട്ടങ്ങള്‍ പരിഹരിക്കാനുമാണ് ആര്‍ജ്ജവമുള്ള ഭരണാധികാരികള്‍ ശ്രമിക്കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ യോഗി ചെയ്തത് കേരളീയരെ മൊത്തത്തിൽ അധിക്ഷേപിക്കുകയാണ്.

സാമുദായിക കലാപവും തകര്‍ന്ന് തരിപ്പണമായ ക്രമസമാധാന വ്യവസ്ഥയും ഭരണപരാജയവും മുഖമുദ്രയാക്കിയ യോഗിക്ക് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ നേട്ടങ്ങളൊന്നും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. യോഗി ആദിത്യനാഥ് മലയാളികളെ അപമാനിച്ചതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണം. അപമാനകരമായ പരാമര്‍ശത്തിന്റെ പേരില്‍ കേരളീയരോട് മാപ്പു പറയാന്‍ ബിജെപി നേതൃത്വം തയ്യാറാവണം''.

55

പത്മജ വേണുഗോപാലിന്റെ പ്രതികരണം: ''വോട്ടര്‍മാര്‍ക്ക് പിഴവ് പറ്റിയാല്‍ ഉത്തര്‍പ്രദേശ്, കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയില്‍ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിനു തൊട്ടുമുൻപ് ഉത്തര്‍പ്രദേശ് ബിജെപി പുറത്ത് വിട്ട വീഡിയോയിലാണ് വിവാദ പ്രസ്താവന നടത്തിയത്.

തുള്ളിച്ചാടി മഞ്ജു വാര്യർ, ഒപ്പം ഇവരും, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ

ഇന്ത്യയിലേ ഒന്നാം നമ്പർ സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിനെ ബിജെപിക്ക് അധികാരം കിട്ടുന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് കേരളത്തിനെ നാണം കെടുത്തുന്ന പ്രസ്താവന നടത്തുന്ന യോഗി ആദിത്യനാഥ്, കേരളത്തിനെ യു.പിയുമായി താരതമ്യം ചെയുന്നത് എന്ത്‌ അടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കണം. ഇത്തരത്തിൽ ഇന്ത്യയെ സംസ്ഥാനങ്ങളാക്കിയും മതത്തിന്റെ അടിസ്ഥാനത്തിലും ഭിന്നിപ്പിച്ചുള്ള പ്രസ്താവന ഇറക്കുന്നത് ബി.ജെ.പിയുടെ സ്ഥിരം അജണ്ടയാണ്. യോഗി ആദിത്യനാഥ്‌ തന്റെ നിലപാട് തിരുത്താനും മാപ്പ് പറയാനും തയാറാകണം''.

Recommended Video

cmsvideo
    V Sivankutty responds to yogi Adithyanath's statement | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+