കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാന നിയമസഭ പിരിച്ചുവിട്ടു... തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചന്ദ്രശേഖര റാവുവിന്റെ തന്ത്രം!!

Google Oneindia Malayalam News

ഹൈദരാബാദ്: തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെ ചന്ദ്രശേഖര റാവു തെലങ്കാന നിയമസഭ പിരിച്ചുവിട്ടു. എട്ടുമാസം കാലാവധി ബാക്കി നില്‍ക്കെയാണ് മന്ത്രിസഭ പിരിച്ചുവിട്ടതായി പ്രമേയം പാസാക്കിയത്. അടുത്ത മെയിലാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. നിര്‍ണായക നിയമസഭാ യോഗത്തിന് ശേഷം കെസിആര്‍ ഗവര്‍ണര്‍ ഇഎസ്എല്‍ നരംസിഹനെ കണ്ട് ഇക്കാര്യം അറിയിച്ചു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ വീണ്ടും അധികാരത്തിലെത്താന്‍ സാധിക്കുമെന്ന തിരിച്ചറിവിലാണ് കെ ചന്ദ്രശേഖര റാവുവിന്റെ രാഷ്ട്രീയ നീക്കങ്ങള്‍. നേരത്തെ തിരിഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു അദ്ദേഹം.

1

കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടത്തിയ ജനകീയ റാലിയില്‍ തന്റെ സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ പ്രകടത്തെ അദ്ദേഹം വിലയിരുത്തിയിരുന്നു. അന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താമെന്ന സൂചനയായിരുന്നു അദ്ദേഹം നല്‍കിയത്. അതേസമയം മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വ്യക്തമാക്കി. ഡിസംബറില്‍ നാല് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ്സ് പറഞ്ഞു. തങ്ങളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയാല്‍ കോടതിയെ സമീപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം ശശിധര്‍ റെഡ്ഡി പറഞ്ഞു.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, എന്നീ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെസിആര്‍ ആവശ്യപ്പെടുന്നത്. 1999 മുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പമാണ് ആന്ധ്ര തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. ഇത്തവണയും അങ്ങനെ തന്നെ വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. അതേസമയം നേരത്തെ തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ലെങ്കില്‍ അത് കോണ്‍ഗ്രസിന് ഗുണകരമാകുമെന്നാണ് ചന്ദ്രശേഖര റാവുവിന്റെ കണക്കുകൂട്ടല്‍.

സുപ്രീംകോടതിയില്‍ ചരിത്ര വിധി; സ്വവര്‍ഗരതി ഇനി നിയമവിധേയം; ഐപിസി 377 ഇനിയില്ലസുപ്രീംകോടതിയില്‍ ചരിത്ര വിധി; സ്വവര്‍ഗരതി ഇനി നിയമവിധേയം; ഐപിസി 377 ഇനിയില്ല

ഖത്തറില്‍ നിന്ന് വീണ്ടും സന്തോഷ വാര്‍ത്ത; അമീറിന്റെ പുതിയ ഉത്തരവ്!! ഓരോ വര്‍ഷവും 100 വിദേശികള്‍ക്ക് ഖത്തറില്‍ നിന്ന് വീണ്ടും സന്തോഷ വാര്‍ത്ത; അമീറിന്റെ പുതിയ ഉത്തരവ്!! ഓരോ വര്‍ഷവും 100 വിദേശികള്‍ക്ക്

English summary
kcr dissolves telangana assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X