Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി..... കെസിആര്‍ കൈവിട്ടു!! പ്രതിപക്ഷ യോഗത്തിന് വരില്ല

Recommended Video

cmsvideo
    മമതയുടെ കൂടെ യോഗത്തിനു ഇല്ലെന്നു KCR | Oneindia Malayalam

    ദില്ലി: മൂന്നാം മുന്നണി ഉണ്ടാക്കാന്‍ അണിയറയില്‍ നീക്കം നടത്തുന്ന മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി. ജനുവരി 19ന് മമത കൊല്‍ക്കത്തയില്‍ നടത്താനിരിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ റാലിയില്‍ കെ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി പങ്കെടുക്കില്ല. കെസിആര്‍ മമതയെ ഒപ്പം നിര്‍ത്തുമെന്ന് കരുതിയിരിക്കെയാണ് ഈ നീക്കമുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തെ ചൊല്ലിയാണ് കെസിആര്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അതേസമയം മൂന്നാം മുന്നണി കെസിആര്‍ ഇല്ലാതെ രൂപീകരിക്കാന്‍ മമതയ്ക്ക് സാധിക്കില്ല. കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയതില്‍ വലിയ കലിപ്പിലാണ് ചന്ദ്രശേഖര റാവു.

    1

    ബിജെപിയും കോണ്‍ഗ്രസും ഇല്ലാത്ത മുന്നണിയാണ് കെസിആര്‍ പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് മമത ഇതിനെ പിന്തുണയ്ക്കുന്നത്. നേരത്തെ ഡിസംബര്‍ 24ന് നടന്ന യോഗത്തില്‍ കെസിആര്‍ റാലിക്കെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അന്ന് തന്നെ കോണ്‍ഗ്രസിനെ ഒഴിവാക്കാനാവില്ലെന്ന് മമത കെസിആറിനെ അറിയിക്കുകയായിരുന്നു. അതേസമയം തനിക്ക് ക്ഷണം ലഭിച്ചോ എന്ന് വ്യക്തമാക്കാനും കെസിആര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായിക്ക് മഹാസഖ്യത്തിന്റെ ഭാഗമാകില്ലെന്ന് പറഞ്ഞിരുന്നു. ഇതോടെ കെസിആര്‍ മമതയുടെ റാലിക്കെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസില്ലാതെ സഖ്യത്തിന് പൂര്‍ണ ശക്തി നേടാനാവില്ലെന്നാണ് മമതയുടെ അഭിപ്രായം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+