Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലങ്കാനയിലെ ചതിക്ക് ആന്ധ്രയിൽ തിരിച്ചടി; ചന്ദ്രബാബു നായിഡുവിനെ വിറപ്പിച്ച് കെസിആർ

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടത് ടിആർഎസ് തരംഗമായിരുന്നു. 119 സീറ്റുകളിൽ 88 സീറ്റിലും തെലുങ്ക് ദേശം പാർട്ടി വിജയിച്ചു കയറി. അഞ്ച് സംസ്ഥാനങ്ങളിൽവെച്ച് ഏറ്റവും തിളക്കമേറിയ വിജയം തെലങ്കാനയിൽ ടിആർഎസ് നേടിയതായിരുന്നു. ടിആർഎസിനെ പിടിച്ചുകെട്ടാൻ കോൺഗ്രസ് നേൃത്വത്തിൽ രൂപികരിച്ച മഹാകൂട്ടമി തെലുങ്ക് ദേശത്ത് നിലം തൊട്ടില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചിടത്ത് പോലും കോൺഗ്രസിനും ടിഡിപിക്കും പരാജയം നേരിടേണ്ടി വന്നു. കെസിആറിനെതിരെ എതിരാളികൾ ഉയർത്തിയ ഭരണവിരുദ്ധ വികാരം തെലങ്കാനയിൽ വിലപ്പോയില്ല. തെലങ്കാനയിൽ കെസിആർ ഇനി കളികൾ മാറ്റുകയാണ്. തെലങ്കാനയിലെ ടിആർഎസിന്റെ വിജയം ആന്ധ്രയിലും ചലനങ്ങളുണ്ടാക്കും. വിശദാംശങ്ങൾ ഇങ്ങനെ:

തെലങ്കാനയുടെ ശത്രു

തെലങ്കാനയുടെ ശത്രു

തെലങ്കാനയുടെ ഏറ്റവും വലിയ എതിരാളികൾ ആന്ധ്രാ ഭരണാധികാരികളാണെന്നാണ്ചന്ദ്രശേഖര റാവു ആരോപിക്കുന്നത്. തെലങ്കാനയുടെ ശത്രുവാണ് ചന്ദ്രബാബു നായിഡു എന്ന് പ്രചാരണ യോഗങ്ങളിൽ കെസിആർ ആഞ്ഞടിച്ചു. തെലങ്കാനയിലെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്നത് ആന്ധ്രാപ്രദേശാണെന്നാണ് കെസിആറിന്റെ ആരോപണം.

മഹാകൂട്ടമി

മഹാകൂട്ടമി

തെലങ്കാന പിടിക്കാനാണ് എതിരാളികളായിരുന്ന കോൺഗ്രസും ടിഡിപിയും സഖ്യത്തിൽ ആകുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഇരുപാർട്ടികൾക്കും കനത്ത തിരിച്ചടിയാണുണ്ടായത്. തെലങ്കുദേശം ഉയർത്തിപ്പിടിച്ചായിരുന്നു കെസിആറിന്റെ പ്രചാരണം. സംസ്ഥാന രൂപികരണത്തെ എതിർത്ത ചന്ദ്രബാബു നായിഡുവിനെ മറക്കരുതെന്നായിരുന്നു കെസിആർ അണികളോട് പറഞ്ഞത്. തെലങ്കാനയുടെ ശത്രുവിനെ മിത്രമാക്കിയ വഞ്ചകരുടെ പാർട്ടിയായിട്ടാണ് കെസിആർ കോൺഗ്രസിനെ അവതരിപ്പിച്ചത്.

ആന്ധ്രാ രാഷ്ട്രീയത്തിലേക്ക്

ആന്ധ്രാ രാഷ്ട്രീയത്തിലേക്ക്

ആന്ധ്രാ രാഷ്ട്രീയത്തിലേക്കും ഉടൻ പ്രവേശനം ഉണ്ടാകുമെന്ന സൂചന നൽകുകയാണ് കെസിആർ. തെലങ്കാനയെ കടന്നാക്രമിക്കാൻ ശ്രമിച്ച ടിഡിപിക്ക് തിരികെ ഒരു സമ്മാനം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത്.

ആന്ധ്രാപ്രദേശിനൊരു സമ്മാനം

ആന്ധ്രാപ്രദേശിനൊരു സമ്മാനം

തെലുങ്ക് ജനതയുടെ ഉന്നമനത്തിനും ദേശീയ രാഷ്ട്രീയം കൂടുതൽ മികച്ചതാക്കാനും നമുക്ക് ഒരുമിച്ച് പ്രവർത്തിച്ചു കൂടെ. ചന്ദ്രബാബു നായിഡു തെലങ്കാനയിലെത്തി കളികൾ നടത്തി. അപ്പോൾ ഞാൻ തിരികെ ആന്ധ്രയിലുമെത്തി പ്രവർത്തിക്കേണ്ടേ? തെലങ്കാനയ്ക്ക് ഒരു സമ്മാനവുമായി ആയിരുന്നു നായിഡുവിന്റെ വരവ്. ആന്ധ്രാപ്രദേശിനെ തിരികെ ഒരു സമ്മാനം നൽകാൻ ഞാനും ആഗ്രഹിക്കുന്നു. ഞാൻ പ്രതിഫലം ഒന്നും നൽകിയില്ലെങ്കിൽ തെലങ്കാനയ്ക്ക് മര്യാദ ഇല്ല എന്നല്ലെ അദ്ദേഹം കരുതുക. ഏറെ സൂചനകൾ ഒളിപ്പിച്ച് വച്ചായിരുന്നു കെസിആറിന്റെ പരിഹാസം.

ആർക്ക് വേണമെങ്കിലും വരാം

ആർക്ക് വേണമെങ്കിലും വരാം

ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ് ആന്ധ്രാപ്രദേശിലേക്ക് ആർക്കു വേണമെങ്കിലും ഒരു തടസ്സവുമില്ലാതെ വരാമെന്നായിരുന്നു നായിഡുവിന്റെ മറുപടി. ടിആർഎസിന് പിന്തുണ നൽകുന്ന ഒവൈസിയുടെ എഐഎംഐഎമ്മും ആന്ധ്രാ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് സൂചകൾ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസിന്റെ ജഗൻ മോഹൻ റെഡ്ഡിക്ക് ഒവൈസി പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

ചന്ദ്രബാബു നായിഡുവിന് തിരിച്ചടി

ചന്ദ്രബാബു നായിഡുവിന് തിരിച്ചടി

തെലങ്കാനയിൽ കെസിആറിനുണ്ടായ ഭരണത്തുടർച്ച ആന്ധ്രാ രാഷ്ട്രീയത്തിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പക്ഷേ ചന്ദ്രബാബു നായിഡുവിന് ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 15 സീറ്റുണ്ടായിരുന്ന ടിഡിപി ഇത്തവണ രണ്ട് സീറ്റിലേക്ക് ഒതുങ്ങി. ആന്ധ്രാപ്രദേശിലും ഭരണ വിരുദ്ധ വികാരം ശക്തമാണ്. തെലുങ്ക് ജനതയ്ക്കിടയിൽ ചന്ദ്രബാബു നായിഡുവിന്റെ സ്വീകാര്യതയ്ക്ക് ഇടിവുണ്ടായിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

 സ്വാധീനം നഷ്ടമാകുന്നു‌

സ്വാധീനം നഷ്ടമാകുന്നു‌

ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ സ്വാധീനത്തിന് കുറവുണ്ടായിട്ടുണ്ട്. ശക്തമായ ഭരണവിരുദ്ധ വികാരം നേരിടുന്ന സാഹചര്യത്തിൽ കെസിആറിനെ പോലൊരാളുടെ കടന്ന് വരവ് ചില നാടകീയ നീക്കങ്ങൾക്ക് വഴിവെച്ചാക്കാം. സർക്കാരിനെതിരെ പദയാത്ര നയിക്കുകയാണ് വൈഎസ്ആർ കോൺഗ്രസിന്റെ ജഗൻ മോഹൻ റെഡ്ഡി. ആന്ധ്രാ രാഷ്ട്രീയത്തിലേക്കുള്ള കെസിആറിന്റെ വരവിനെ സ്വാഗതം ചെയ്തിരിക്കുകയാണ് കപു സംവരണ പോരാട്ടത്തിന്റെ നേതാവ് മുദ്രഗാഡ് പത്മനാഭം.

ബിജെപിയുടെ ബീ ടീം

ബിജെപിയുടെ ബീ ടീം

ബിജെപിയുടെ ബീ ടിമാണ് ടിആർഎസ് എന്നാണ് ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്. തെലങ്കാനയ്ക്ക് പുറത്ത് സ്വാധീനമുണ്ടാക്കാൻ പാർട്ടിക്ക് കഴിയില്ല എന്ന വിശ്വാസത്തിലാണ് ടിഡിപി നേതാക്കൾ. നിയമസഭ പിരിച്ച് വിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ടതടക്കം സംസ്ഥാന ഭരണം നിയന്ത്രിച്ചത് മോദിയാണെന്നാണ് അവർ ആരോപിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ഉപാധികളോടെ ബിജെപി വാദ്ഗാനം ചെയ്ത പിന്തുണ ടിആർഎസ് നേതാക്കൾ തള്ളിയിരുന്നു.

ദേശീയ രാഷ്ട്രീയത്തിലേക്ക്

ദേശീയ രാഷ്ട്രീയത്തിലേക്ക്

തെലങ്കാന മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണ് കെസിആറിന്റെ തീരുമാനം. മകൻ കെടി രാമറാവുവിനെ പാർട്ടിയിലെ രണ്ടാമനായി നിയമിച്ചാണ് കെസിആർ അപ്രതീക്ഷിത നീക്കം നടത്തിയത്. ദേശീയ തലത്തിൽ ബിജെപി, കോൺഗ്രസ് ഇതര പാർട്ടികളുടെ സഖ്യം ഉണ്ടാക്കുമെന്നാണ് കെസിആറിന്റെ പ്രഖ്യാപനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+