കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന് നയിക്കാനറിയില്ല: ശാന്തിഭൂഷണ്‍

Google Oneindia Malayalam News

ദില്ലി: അരവിന്ദ് കെജ്രിവാളിന് പാര്‍ട്ടിയെ നയിക്കാന്‍ അറിയില്ലെന്ന് ആം ആദ്മി പാര്‍ട്ടി സീനിയര്‍ നേതാവ് ശാന്തിഭൂഷണ്‍. എ എ പിയുടെ തുടക്കം മുതല്‍ പാര്‍ട്ടിക്കൊപ്പമുള്ള ശാന്തിഭൂഷന്റെ പരാമര്‍ശം മുന്‍ ദില്ലി മുഖ്യമന്ത്രി കൂടിയായ കെജ്രിവാളിന് കനത്ത തിരിച്ചടിയായി. ദേശീയ തലത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ കെജ്രിവാള്‍ പോര. ഇതാനായി മറ്റാരെയെങ്കിലും പാര്‍ട്ടി കണ്ടുപിടിക്കണമെന്നും ശാന്തിഭൂഷണ്‍ പറഞ്ഞു.

അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ സംശയം പ്രകടിപ്പിച്ച് നേരത്തെ ക്യാപ്റ്റന്‍ ഗോപിനാഥ്, ഷാസിയ ഇല്‍മി തുടങ്ങിയ പ്രമുഖര്‍ പാര്‍ട്ടി വിട്ടിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയവും ദില്ലിയിലെ ഭരണം വേണ്ടെന്നു വെച്ചതുമാണ് കെജ്രിവാളിന്റെ ജനപ്രീതി ഇടിയാന്‍ ഇടയാക്കിയത്. വാരണാസിയില്‍ മോദിക്കെതിരെ മത്സരിച്ച കെജ്രിവാള്‍ ലക്ഷക്കണക്കിന് വോട്ടുകള്‍ക്കാണ് തോറ്റത്.

kejriwal.

കെജ്രിവാള്‍ ബുദ്ധിമാനാണ്. മികച്ച സ്ട്രാറ്റജിസ്റ്റുമാണ്. എന്നാല്‍ ഒരു സംഘടന നടത്തിക്കൊണ്ടു പോകേണ്ടത് എങ്ങനെയെന്ന് കെജ്രിവാളിന് അറിയില്ല. നേതൃശക്തി പോരെങ്കിലും തിരഞ്ഞെടുപ്പ് ക്യാംപെയ്‌നുകളില്‍ പാര്‍ട്ടിയുടെ മുഖമായി നിര്‍ത്താന്‍ ഏറ്റവും അനുയോജ്യന്‍ കെജ്രിവാള്‍ തന്നെയാണെന്നും ശാന്തിഭൂഷണ്‍ പറഞ്ഞു. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ ക്യാംപെയ്ന്‍ മുതല്‍ കെജ്രിവാളിനൊപ്പമുള്ള ഭൂഷണ്‍ പാര്‍ട്ടിയുടെ മെന്ററായാണ് കരുതപ്പെടുന്നത്.

ദില്ലിയിലെ ആം ആദ്മി പാര്‍ട്ടി വോളന്റിയര്‍ കരണ്‍ സിംഗും ശാന്തിഭൂഷന്റെ വാക്കുകളോട് യോജിച്ചു. സംഘടനാപാടവം ഇല്ലാതിരുന്നത് കൊണ്ടാണ് പാര്‍ട്ടി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത്രയും ദയനീയമായി തോറ്റത്. മുതിര്‍ന്ന നേതാവായ യോഗേന്ദ്ര യാദവും കെജ്രിവാളിന്റെ നയങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. കെജ്രിവാളിന്റെ കീഴില്‍ പാര്‍ട്ടിയില്‍ ജനാധിപത്യമില്ല എന്നാരോപിച്ചാണ് പാര്‍ട്ടി വക്താവായിരുന്ന ഷാസിയ ഇല്‍മി എ എ പി വിട്ടത്.

English summary
Senior Aam Aadmi Party leader Shanti Bhushan on Wednesday said that the AAP chief lacks organizational skills.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X