കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിത്യയുടെ കൊലപാതകത്തില്‍ കെജ്രിവാള്‍ മിണ്ടുന്നില്ല, കാരണം മോദി വിരുദ്ധസഖ്യം?

  • By Kishor
Google Oneindia Malayalam News

രാജ്യത്ത് അസ്വഭാവികമായ എന്ത് കാര്യം സംഭവിച്ചാലും അഭിപ്രായം പറയുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എന്നാല്‍ ബിഹാറില്‍ ഭരണകക്ഷിയായ ജെ ഡി യു നിയമസഭാംഗത്തിന്റെ മകന്‍, ഒരു യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കാന്‍ കെജ്രിവാള്‍ തയ്യാറായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ ഇത്രയും ആശങ്കയുള്ള കെജ്രിവാളിന് ഈ കൊലപാതകത്തിന്റെ വാര്‍ത്ത കേട്ടിട്ട് ഒരു ഞെട്ടലും ഇല്ല എന്നാണോ.

ആം ആദ്മികളുടെ പാര്‍ട്ടി എന്ന് പേര് വെച്ച് നടക്കുന്ന ഒരു പാര്‍ട്ടിയുടെ നേതാവിന്, നിഷ്‌കളങ്കനായ ഒരു ചെറുപ്പക്കാരന്‍ ഒരു വി ഐ പിയുടെ മകനാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്നും പറയാനില്ല എന്നത് വേദനാജനകമാണ്. നരേന്ദ്ര മോദിയെ സ്ഥിരമായി എതിര്‍ത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന കെജ്രിവാള്‍ എന്തുകൊണ്ടായിരിക്കും ആദിത്യയുടെ മരണത്തില്‍ പ്രതികരിക്കാത്തത്. രാഷ്ട്രീയം തന്നെയാണോ കാരണം.

kejriwal

2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി നയിക്കുന്ന ബി ജെ പിക്കെതിരെ വിശാലസഖ്യത്തിനുള്ള ശ്രമത്തിലാണ് കെജ്രിവാള്‍. കോണ്‍ഗ്രസും സി പി എമ്മും ഒന്നുമല്ല, ഈ സഖ്യത്തില്‍ കെജ്രിവാളിന്റെ പ്രധാന കൂട്ടാളികളില്‍ ഒരാള്‍ ബിഹാര്‍ ഭരിക്കുന്ന നിതീഷ് കുമാറാണ്. ബിഹാറില്‍ ജെ ഡി യു - ആര്‍ ജെ ഡി സഖ്യം ജയിച്ചപ്പോള്‍ ലാലു പ്രസാദ് യാദവിന്റെ കൂടെ പോലും വേദി പങ്കിടാനും കെട്ടിപ്പിടിക്കാനും കെജ്രിവാള്‍ തയ്യാറായിരുന്നു.

അഴിമതി എന്ന തന്റെ പ്രഖ്യാപിത ശത്രുവുമായുള്ള പോരാട്ടം അരവിന്ദ് കെജ്രിവാള്‍ അവസാനിപ്പിച്ചു എന്നാണ് ബിഹാറില്‍ അദ്ദേഹം ലാലു പ്രസാദിനെ കെട്ടിപ്പിടിച്ചപ്പോള്‍ ആളുകള്‍ക്ക് മനസിലായത്. പാര്‍ട്ടിയിലാണെങ്കില്‍ കെജ്രിവാളിനെ തിരുത്താന്‍ പറ്റുന്ന നേതാക്കളുമില്ല. മുഖ്യമന്ത്രിയായ കെജ്രിവാള്‍ തന്നെ പാര്‍ട്ടിയുടെ കാര്യങ്ങളും തീരുമാനിക്കുന്നത്. പാര്‍ട്ടിയിലുളള നേതാക്കള്‍ക്കാകട്ടെ വ്യക്തിപരമായ എന്ത് മൈലേജുണ്ടാക്കാന്‍ പറ്റുമെന്നതിലാണ് നോട്ടം.

English summary
The Aam Aadmi Party (AAP) is a strange political outfit. First of all, its chief Arvind Kejriwal, also the chief minister of Delhi, seems to be the soul of this party---something which is not healthy in the life of a political party. It's only Kejriwal who decides the agenda of the party and everybody follows suit. The non-conformists are just left out.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X