കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളുടെ പരീക്ഷ കഴിഞ്ഞു, കെജ്രിവാള്‍ വീട് വിടുന്നു

Google Oneindia Malayalam News

ദില്ലി: മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഔദ്യോഗിക വസതി വിടാന്‍ തീരുമാനിച്ചു. മകളുടെ പ്ലസ് ടു, എന്‍ട്രന്‍സ് പരീക്ഷകള്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് കെജ്രിവാള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി വിടുന്നത്. സെന്‍ട്രല്‍ ദില്ലിയിലെ തിലക് ലൈനിലുളള സി2/23 വീട്ടിലാണ് കെജ്രിവാള്‍ താമസിക്കുന്നത്. അടുത്ത ആഴ്ചയോടെ കെജ്രിവാള്‍ ഔദ്യോഗിക വസതി വിട്ടേക്കും.

നേരത്തെ കാലാവധി കഴിഞ്ഞ ശേഷവും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കഴിയുന്ന കെജ്രിവാളിനോട് പ്രതിമാസം എണ്‍പതിനായിരം രൂപ വാടകയ അടക്കാന്‍ ദില്ലി ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരുന്നു. മകളുടെ പരീക്ഷ കഴിയുന്നത് വരെ വസതിയില്‍ തുടരാന്‍ അനുവദിക്കണം എന്നായിരുന്നു കെജ്രിവാളിന്റെ മറുപടി. കിഴക്കന്‍ ദില്ലിയില്‍ എവിടെയെങ്കിലും താമസിക്കാനാണ് കെജ്രിവാളിന്റെ പദ്ധതിയെന്നറിയുന്നു.

kejriwal

അരവിന്ദ് കെജ്രിവാളിന്റെ പുതിയ വീടിന് വേണ്ടി തിരച്ചില്‍ ആരംഭിച്ചതായി ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. പുതിയ വീട് കിട്ടിയാലുടന്‍ ഔദ്യോഗിക വസതി വിടും. ദില്ലി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ കെജ്രിവാള്‍ ജനുവരിയിലാണ് ഈ വീട്ടിലേക്ക് താമസം മാറിയത്. ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍ ഔദ്യോഗിക വസതി ഉപയോഗിക്കില്ല എന്ന് പ്രസ്താവിച്ച ശേഷം പ്രത്യേക ബംഗ്ലാവ് കിട്ടാന്‍ വേണ്ടി കെജ്രിവാള്‍ ശ്രമം നടത്തിയത് വിവാദമായിരുന്നു.

അരിവിന്ദ് കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിതയ്ക്ക് ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 96 ശതമാനം മാര്‍ക്കുണ്ട്. അച്ഛനമ്മാരാണ് തന്റെ മാതൃക എന്നാണ് ദില്ലി മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ പറയുന്നത്. അച്ഛനെപ്പോലെ ഐ ഐ ടിയില്‍ പഠിക്കുക എന്നതാണ് ഹര്‍ഷിതയുടെ സ്വപ്നം. ഗാസിയാബാദിലെ കൗസാംബിയിലായിരുന്നു നേരത്തെ കെജ്രിവാളും കുടുംബവും താമസിച്ചിരുന്നത്.

English summary
Arvind Kejriwal to vacate his government residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X