പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ആംആദ്മി പാര്‍ട്ടി നേതാവ് അതിഷി. കെജ്രിവാള്‍ പ്രമേഹ രോഗിയാണ്. എത്ര ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തിന് ഇന്‍സുലിന്‍ നല്‍കിയില്ലെന്നും അതിഷി പറഞ്ഞു. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ ജാമ്യം ലഭിക്കാനായി കെജ്രിവാള്‍ മനപ്പൂര്‍വം മധുരം കഴിക്കുന്നതായി കോടതിയില്‍ ആരോപിച്ചിരുന്നു.
തന്റെ സ്ഥിരം ഡോക്ടറുമായി വീഡിയോ കണ്‍സള്‍ട്ട് ചെയ്യണമെന്ന കെജ്രിവാളിന്റെ അഭ്യര്‍ഥനയെ ഇഡി നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെ അതിഷി ആരോപണങ്ങളുമായി രംഗത്ത വന്നത്. മാര്‍ച്ച് 21നാണ് കെജ്രിവാളിനെ മദ്യ അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്യുന്നത്.

മൂന്ന് തിരഞ്ഞെടുപ്പുകളിലായി അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്താന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തെ വധിക്കാന്‍ ശ്രമിക്കുകയാണ്. അതിനാണ് ജയിലില്‍ തന്നെ അദ്ദേഹത്തെ ഇട്ടിരിക്കുന്നതെന്ന് അതിഷി ആരോപിച്ചു. കടുത്ത പ്രമേഹ രോഗയാണ് കെജ്രിവാള്‍ എന്ന് എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ മുപ്പത് വര്‍ഷമായി ഈ രോഗം അദ്ദേഹത്തിനുണ്ട്. ഷുഗറിന്റെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ നിത്യേന 54 യൂണിറ്റ് ഇന്‍സുലിന്‍ അദ്ദേഹത്തിന് ആവശ്യമാണ്.
ഏത് ഡോക്ടറോടും ചോദിച്ച് നോക്കൂ. കടുത്ത പ്രമേഹമുള്ളവര്‍ക്ക് മാത്രമേ ഇത്രയും ഇന്‍സുലിന്‍ ഉപയോഗിക്കേണ്ട കാര്യമുള്ളത്. അതുകൊണ്ടാണ് വീട്ടില്‍ നിന്ന് പാകം ചെയ്ത ഭക്ഷണം കഴിക്കാന്‍ കോടതി കെജ്രിവാളിന് അനുമതി നല്‍കിയത്. അതുപോലെ ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഭക്ഷണം കഴിക്കാനും അദ്ദേഹത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും അതിഷി ചൂണ്ടിക്കാണിച്ചു.
ഇന്ന് ബിജെപി ഇഡിയെ ഉപയോഗിച്ച് കെജ്രിവാളിന്റെ ആരോഗ്യത്തെ തകര്‍ക്കാന്‍ നോക്കുകയാണ്. ഇന്ന് കോടതിയില്‍ ഇഡി നിരന്തരം കള്ളം പറഞ്ഞുവെന്നും അതിഷി ആരോപിച്ചു. കെജ്രിവാള്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കാനാണ് ശ്രമിച്ചത്. നിരന്തരം മധുരവും മാമ്പഴവും അദ്ദേഹം ജയിലില്‍ വെച്ച് കഴിച്ചിരുന്നു.
മധുരമുള്ള ചായയാണ് കഴിച്ചത്. ഇതൊന്നും പ്രമേഹ രോഗികള്‍ കഴിക്കാന്‍ പാടില്ലാത്താണ്. കെജ്രിവാളിന്റെ ഡയറ്റില്‍ മാമ്പഴവും മധുരപലഹാരങ്ങളും പാടില്ലെന്നുണ്ട്. അത് കോടതിക്ക് മുന്നിലുണ്ട്. പ്രമേഹം രോഗികള്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നതെന്നും ഇഡി കോടതിയെ അറിയിച്ചു.
ഇഡി പറഞ്ഞ കാര്യങ്ങളെല്ലാം പൂര്‍ണമായും നുണയാണ്. ചായ കഴിക്കാനും സ്വീറ്റ്‌നര്‍ അടങ്ങിയ മധുരപലഹാരങ്ങള്‍ കഴിക്കാനും കെജ്രിവാളിന് അനുമതിയുണ്ട്. ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരമാണിത്. ഇത് പ്രമേഹരോഗികള്‍ക്ക് നല്‍കുന്ന കലോറികള്‍ കുറഞ്ഞ സ്വീറ്റ്‌നറാണെന്നും അതിഷി തുറന്നടിച്ചു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കാന്‍ കെജ്രിവാള്‍ വാഴപ്പഴം കഴിക്കുകയാണെന്ന വാദത്തെ അതിഷി വിമര്‍ശിച്ചു. ഏത് പ്രമേഹ ഡോക്ടറോടും ചോദിച്ച് നോക്കൂ. വാഴപ്പഴവും നിയന്ത്രിത അളവിലുള്ള മിഠായിയും കഴിക്കാമെന്നും അതിഷി പറഞ്ഞു.












Click it and Unblock the Notifications