എല്ലാം ശരിയായി തുടങ്ങി... കേരളം രാജ്യത്ത് വീണ്ടും ഒന്നാമത്... മികച്ച ഭരണത്തില്‍ തിളങ്ങുന്നു
Recommended Video

ബെംഗളൂരു: രാജ്യത്ത് ഏറ്റവും മികച്ച സംസ്ഥാനമായി വീണ്ടും കേരളം. പബ്ലിക് അഫയേര്‍സ് സെന്റര്‍ പുറത്തുവിട്ട പബ്ലിക് അഫയേര്‍സ് ഇന്റക്‌സ് 2018ന്റെ പട്ടികയിലാണ് കേരളം വീണ്ടും ഒന്നാമതെത്തിയത്. രാജ്യത്ത് ഏറ്റവും നന്നായി ഭരണം നടക്കുന്ന സംസ്ഥാനമെന്ന പേരാണ് കേരളത്തിനുള്ളത്. ഇത് തുടര്‍ച്ചയായ മൂന്നാം വട്ടമാണ് നേട്ടം സ്വന്തമാക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും സാമൂഹിക സാമ്പത്തിക വികസനങ്ങളെ വിലയിരുത്തിയാണ് ഇക്കാര്യം തയ്യാറാക്കിയത്. രാജ്യത്ത് ഏറ്റവും നന്നായി ഭരണം നടക്കുന്ന നേട്ടം ഇപ്പോഴും കൈവശമുള്ളത് കേരളത്തിലെ സര്‍ക്കാരിന് നേട്ടം കൂടിയാണ്.

പട്ടികയില്‍ തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. തെലങ്കാന മൂന്നും കര്‍ണാടകം നാലും ഗുജറാത്ത് അഞ്ചും സ്ഥാനത്താണ്. പട്ടികയില്‍ മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ബീഹാര്‍, സംസ്ഥാനങ്ങളാണ് ഏറ്റവും പിറകില്‍, സാമൂഹികവും സാമ്പത്തികവുമായി വളര്‍ച്ച കേരളത്തില്‍ ഉയര്‍ന്ന തോതിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ദനായ സാമുവല്‍ പോള്‍ 1994ല്‍ സ്ഥാപിച്ചതാണ് പബ്ലിക്ക് അഫയേര്‍സ് സെന്റര്‍. ഈ പഠനത്തിലൂടെ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി മികച്ച ഭരണത്തിലേക്ക് സംസ്ഥാനങ്ങളെ നയിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
അതേസമയം സര്‍ക്കാര്‍ രേഖലെ അടിസ്ഥാനമാക്കിയാണ് പഠനം ടനത്തിയത്. ഇതിനായി 30 പ്രധാന വിഷയങ്ങളും നൂറിലധികം സൂചകളും തിരഞ്ഞെടുത്തിരുന്നു. നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടായിരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സ്വകാര്യ രേഖകളെ ഒഴിവാക്കിയതെന്ന് പിഎസ് പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും മികച്ച ജീവിത സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ കേരളവും ഹിമാചല്‍പ്രദേശും മിസോറമും മുന്നിലെത്തി. ബീഹാറാണ് ഏറ്റവും പിറകില്‍.












Click it and Unblock the Notifications