കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് കൈത്താങ്ങുമായി ബംഗാള്‍.... ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി പ്രഖ്യാപിച്ച് മമതാ ബാനര്‍ജി

  • By Vaisakhan
Google Oneindia Malayalam News

കൊല്‍ക്കത്ത: കേരളത്തിലെ ദുരന്തത്തില്‍ സഹായവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രളയത്തോട് പോരാടുന്ന കേരള ജനതയ്‌ക്കൊപ്പമാണ് താനെന്ന് മമത വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് പത്തുകോടി രൂപയുടെ സഹായമാണ് ബംഗാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന് ഏത് വിധത്തില്‍ സഹായിക്കാനും ബംഗാള്‍ തയ്യാറാണെന്ന് മമത വ്യക്തമാക്കി. ബംഗാളില്‍ നിന്നുള്ളവര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന് മമത പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ഒരുമിച്ച് നടത്താന്‍ വേണ്ട സഹായങ്ങള്‍ നല്‍കാമെന്നും അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

photo

നേരത്തെ പല ഇതരസംസ്ഥാനങ്ങളും കേരളത്തിന് സഹായവുമായി എത്തിയിരുന്നു. തെലങ്കാന 25 കോടി, മഹാരാഷ്ട്ര 20 കോടി, പഞ്ചാബ് 10 കോടി, ദില്ലി 10 കോടി, കര്‍ണാടക 10 കോടി, ബീഹാര്‍ 10 കോടി, തമിഴ്‌നാട് 10 കോടി, ഗുജറാത്ത് 10 കോടി, ഹരിയാന 10 കോടി, ആന്ധ്ര അഞ്ച് കോടി, ഒഡീഷ 5 കോടി, ജാര്‍ഖണ്ഡ് 5 കോടി, എന്നിങ്ങനെയാണ് നല്‍കിയത്. നേരത്തെ കേരളത്തിന് സഹായവുമായി ഖത്തറും രംഗത്തെത്തിയിരുന്നു. 50 ലക്ഷം ഡോളറായിരുന്നു ഖത്തര്‍ നല്‍കിയത്. അതേസമയം കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് സഹായങ്ങള്‍ തേടിയെത്തുന്നത്. തമിഴ്‌നാട് നേരത്തെ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും എത്തിച്ച് നല്‍കിയിരുന്നു.

അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍.

English summary
kerala flood 2018 bengal contribute 10 cr to relief fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X