കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരന്തബാധിതര്‍ക്കൊപ്പമുണ്ട്.... മന്‍ കി ബാത്തില്‍ കേരളത്തെ പ്രത്യേകം പരാമര്‍ശിച്ച് പ്രധാനമന്ത്രി!!

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം കാര്യമായി നല്‍കാതെ കേരളത്തെ ഒറ്റപ്പെടുത്തി എന്ന ആരോപണങ്ങള്‍ക്കിടെ കേരളത്തെയും ദുരിതബാധിതരെയും പ്രത്യേകം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങള്‍ ആരെയും മറന്നിട്ടില്ലെന്നും കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാവുമെന്നുള്ള സൂചനയും അദ്ദേഹം നല്‍കി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി കേരളത്തെ പ്രത്യേകം പരാമര്‍ശിച്ചത്. നിരവധി കാര്യങ്ങള്‍ അദ്ദേഹം സംഭാഷണത്തില്‍ പങ്കുവെക്കുകയും ചെയ്തു.

അതേസമയം അന്തരിച്ച പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെയും മന്‍ കി ബാത്തില്‍ മോദി സ്മരിച്ചു. രക്ഷാബന്ധന്‍ സന്ദേശവും അദ്ദേഹം സാഭാഷണല്‍ നല്‍കിയിരുന്നു. എന്നാല്‍ കേരളത്തിനുള്ള പ്രത്യേക പരാമര്‍ശം കൂടുതല്‍ സഹായം ചെയ്യുമെന്നുള്ളതിന്റെ സൂചനയാണെന്ന് തന്നെയാണ് പ്രതീക്ഷ. അന്താരാഷ്ട്ര സഹായം ഇല്ലാതെ തന്നെ കേരളത്തെ സഹായിക്കാന്‍ സാധിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നത്.

കേരളത്തെ സഹായിക്കണം

കേരളത്തെ സഹായിക്കണം

കേരളത്തെ സഹായിക്കാന്‍ രാജ്യം ഒരുമിച്ച് സന്നദ്ധമാകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കേരള ജനതയ്ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും മോദി പ്രഖ്യാപിച്ചിട്ടുണ്ട്. നാനാതുറകളില്‍ നിന്നുള്ള ജനങ്ങള്‍ കേരളത്തിന് പിന്തുണയുമായി രംഗത്തെത്തിയതായും മോദി പറഞ്ഞു. നേരത്തെ ദുരിതങ്ങള്‍ക്കിടെ വന്ന ഓണം കേരള ജനതയെ കൂടുതല്‍ ശക്തിപ്പെടുത്തട്ടെ എന്ന് തിരുവോണ നാളില്‍ പ്രധാനമന്ത്രി ആശംസിച്ചിരുന്നു.

സൈനികരാണ് ഹീറോസ്

സൈനികരാണ് ഹീറോസ്

പ്രളയക്കെടുതിയില്‍ സഹായവുമായി ഇറങ്ങിയ സൈന്യത്തെയും രക്ഷാപ്രവര്‍ത്തകരെയും മോദി അഭിനന്ദിച്ചു. പ്രളയക്കെടുതികള്‍ക്കിടയിലെ യഥാര്‍ത്ഥ നായകന്‍മാര്‍ ഇവരാണെന്ന് മോദി അഭിപ്രായപ്പെട്ടു. വ്യോമസേന, കരസേന, നാവികസേന, ബിഎസ്എഫ്, സിഐഎസ്എഫ്, ആര്‍എഎഫ്, എന്‍ഡിആര്‍എഫ്, തുടങ്ങിയ വിഭാഗങ്ങള്‍ ജനങ്ങളുടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനായി നിരന്തര പ്രയത്‌നത്തിലായിരുന്നെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തിന് നല്ലൊരു ഓണം അദ്ദേഹം ആശംസിക്കുകയും ചെയ്തു.

വാജ്‌പേയിയെ സ്മരിച്ചു

വാജ്‌പേയിയെ സ്മരിച്ചു

അന്തരിച്ച മുന്‍ പ്രധാനമന്ത്രി വാജ്‌പേയി കഴിഞ്ഞ പത്ത് വര്‍ഷമായി രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നില്ലെങ്കിലും ജനങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള സ്‌നേഹം ഒട്ടും കുറഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്ക് അത്രത്തോളം ലഭിച്ചിരുന്നു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്. ബജറ്റ് അവതരിപ്പിക്കുന്ന സമയം മുതല്‍ ഒരു രാഷ്ട്രം ഒരു വോട്ടിങ് എന്ന രീതി വരെ വാജ്‌പേയിയുടെ ഭരണനേട്ടങ്ങളാണെന്നും മോദി പറഞ്ഞു.

പാര്‍ലമെന്റ് സെഷന്‍

പാര്‍ലമെന്റ് സെഷന്‍

പാര്‍ലമെന്റിന്റെ വര്‍ഷകാല സെഷന്‍ വളരെ മികച്ചതായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കാര്യങ്ങളാണ് ഇത്തവണ നടന്നത്. ഒബിസി ബില്ലിന് ഭരണഘടനാ അവകാശം നല്‍കിയത് അത്തരമൊരു നേട്ടമാണ്. തന്റെ സര്‍ക്കാര്‍ എസ്എസ്ടി വിഭാഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്നും മോദി വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ തന്റെ സര്‍ക്കാരിന് വിട്ടുവീഴ്ച്ചയില്ല. കടുത്ത നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്റെ അവഗണന

കേന്ദ്രത്തിന്റെ അവഗണന

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ മനപ്പൂര്‍വം അവഗണിക്കുകയാണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. യുഎഇ കേരളത്തിനായി 700 കോടി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ കേന്ദ്രം അത് മുടക്കിയെന്നായിരുന്നു മറ്റൊരു പരാതി. ഇതിന് പിന്നാലെ യുഎഇ ഇത്ര വലിയൊരു ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. വെറും 600 കോടി അനുവദിച്ചത് വഴി കേരളത്തെ അപമാനിക്കുകയാണെന്ന് മോദി സര്‍ക്കാരിനെതിരെ ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്‍ കി ബാത്തില്‍ കേരളത്തെ മോദി പ്രത്യേകം പരാമര്‍ശിച്ചത്.

നവകേരളം സൃഷ്ടിക്കും

നവകേരളം സൃഷ്ടിക്കും

പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളില്‍ നിന്നും ഒരു നവകേരളം സൃഷ്ടിച്ചെടുക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ലോകമമ്പൊടുമുള്ള മലയാളികള്‍ ഒരുമിച്ച് നിന്നാല്‍ ഒന്നും അസാധ്യമല്ലെന്നു അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമായി കേരളം വ്യാപിച്ച് കിടക്കുകയാണ്. അവരെല്ലാം ഒരു മാസത്തെ ശമ്പളം നാടിനായി നല്‍കിയാലോ. ഒറ്റയടിക്ക് നല്‍കണമെന്നല്ല. പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ വേതനം നല്‍കാനാവുമോ എന്ന് എല്ലാവരും പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

കേന്ദ്രമന്ത്രി ബിജെപിയെ കൈവിടുന്നു; ഇനി കോണ്‍ഗ്രസ് സഖ്യത്തില്‍!! മോദി-ഷാ തന്ത്രങ്ങള്‍ക്ക് തിരിച്ചടികേന്ദ്രമന്ത്രി ബിജെപിയെ കൈവിടുന്നു; ഇനി കോണ്‍ഗ്രസ് സഖ്യത്തില്‍!! മോദി-ഷാ തന്ത്രങ്ങള്‍ക്ക് തിരിച്ചടി

മല്യ രാജ്യം വിട്ടത് ബിജെപിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം; ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധിമല്യ രാജ്യം വിട്ടത് ബിജെപിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം; ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

English summary
kerala flood 2018 Highlights of PM Modi's Mann ki Baat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X