Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളിയായതില്‍ അഭിമാനിക്കുന്നു.... അര്‍ണാബിന്റെ നാണമില്ലാത്ത പരാമര്‍ശത്തിനെതിരെ തരൂര്‍

ദില്ലി: പ്രളയക്കെടുതിയില്‍ നിന്ന് പതിയെ കരകയറുന്ന മലയാളികളെ നാണമില്ലാത്തവര്‍ എന്ന് വിളിച്ച റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കെതിരെ ശശി തരൂര്‍. ചില വിലകുറഞ്ഞ മനസ്സുകള്‍ മലയാളികള്‍ക്കെതിരെ അപമാനകരമായ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. നമുക്ക് വേണ്ടി നമ്മള്‍ തന്നെ നിലകൊള്ളേണ്ട സമയമാണിത്. എന്തുകൊണ്ടാണ് മലയാളിയായതില്‍ നമ്മള്‍ അഭിമാനിക്കുന്നത് എന്ന് ചിന്തിക്കേണ്ട സമയം കൂടിയാണിതെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. അതേസമയം മലയാളിയുടെ നേട്ടം ഒന്നൊന്നായി എടുത്തുപറഞ്ഞായിരുന്നു തരൂര്‍ അര്‍ണാബിനെ വലിച്ചുകീറിയത്.

1

സാംസ്‌കാരിക രംഗത്ത് മലയാളിയുടെ അഭിമാന നേട്ടങ്ങള്‍ തരൂര്‍ എണ്ണി പറഞ്ഞു. ദുരിതമുഖത്ത് മലയാളി കാണിച്ച പ്രതിബദ്ധതിയില്‍ അഭിമാനിക്കുന്നു. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളിലും ശ്രീനാരായണ ഗുരുവിനെ പോലെയുള്ള സാംസ്‌കാരിക നായകരിലും അഭിമാനിക്കുവെന്നും തരൂര്‍ പറയുന്നു. ട്വിറ്ററില്‍ പ്രൗഡ് ടു ബി എ മലയാളി എന്ന ഹാഷ്ടാഗോടെയാണ് തരൂര്‍ അര്‍ണാബിനെതിരെ പ്രതിഷേധം ആരംഭിച്ചത്. പണ്ട് അര്‍ണാബിനെതിരെ തരൂര്‍ പ്രയോഗിച്ച എക്‌സാസ്പരഗേറ്റിങ് ഫരാഗോ എന്ന ട്വീറ്റും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ചാനല്‍ ചര്‍ച്ചയ്ക്കിടെ കേരളത്തെ അധിക്ഷേപിച്ചു എന്നാണ് അര്‍ണാബ് ഗോസ്വാമിക്കെതിരെയുള്ള ആരോപണം.

ഇതിനെ തുടര്‍ന്ന് റിപ്പബ്ലിക്ക് ടിവിക്കെതിരെ മലയാളികള്‍ തെറിവിളികളുമായി രംഗത്തെത്തിയിരുന്നു. ചാനലിന്റെ പ്ലേസ്റ്റോര്‍ അക്കൗണ്ടില്‍ റേറ്റിങ് കുറയ്ക്കുന്നതിന് ഇത് കാരണമായിരുന്നു. അതേസമയം സംസ്‌കാരമില്ലാത്തവരാണ് റിപ്പബ്ലിക്ക് ടിവിയെയും അര്‍ണാബിനെയും അധിക്ഷേപിക്കുന്നതെന്ന് ചാനല്‍ ഉടമയായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി എംപിയുടെ ചാനലായതിനാല്‍ കേരളത്തെയും മലയാളിയെയും അധിക്ഷേപിക്കാന്‍ അര്‍ണാബ് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് മറ്റൊരു ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+