Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ പുതുചരിത്രമെഴുതി രണ്ടാമൂഴം; മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു, പിണറായി സര്‍ക്കാര്‍ അധികാരത്തില്‍

May 20, 2021, 4:51 pm IST

പിണറായി വിജയനും 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
May 20, 2021, 4:50 pm IST

മന്ത്രിമാരുടെ സത്യപ്രതിജ്ഞ അവസാനിച്ചു
May 20, 2021, 4:47 pm IST

വീണ ജോര്‍ജ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിലെ മുൻ ദൃശ്യമാധ്യമ പ്രവർത്തക മന്ത്രിയാകുന്നത് ഇതാദ്യം. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് വീണ ജോർജ്
May 20, 2021, 4:44 pm IST

വി എന്‍ വാസവന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
May 20, 2021, 4:41 pm IST

വി ശിവന്‍കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
May 20, 2021, 4:39 pm IST

സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
May 20, 2021, 4:38 pm IST

കേരളത്തിലെ രണ്ടാം പിണറായി സർക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
May 20, 2021, 4:34 pm IST

പി രാജീവ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
May 20, 2021, 4:32 pm IST

കെ രാധാകൃഷ്ണന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
May 20, 2021, 4:28 pm IST

പി പ്രസാദ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
May 20, 2021, 4:24 pm IST

മുഹമ്മദ് റിയാസ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ അധ്യക്ഷനാണ് അദ്ദേഹം
May 20, 2021, 4:19 pm IST

എംവി ഗോവിന്ദന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ് എം വി ഗോവിന്ദൻ.
May 20, 2021, 4:16 pm IST

ജെ ചിഞ്ചുറാണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സഗൗരവം സത്യപ്രതിജ്ഞചെയ്ത് ആർ ബിന്ദു. 1
May 20, 2021, 4:10 pm IST

ഡോ ആര്‍ ബിന്ദു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
May 20, 2021, 4:08 pm IST

കെഎന്‍ ബാലഗോപാല്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് കെ എൻ ബാലഗോപാല്‍.
May 20, 2021, 4:04 pm IST

ജി ആര്‍ അനില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സത്യവാചകം ചൊല്ലി കൊടുത്തു.
May 20, 2021, 4:01 pm IST

വി അബ്ദുറഹ്മാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
May 20, 2021, 3:57 pm IST

ആന്റണി രാജു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സത്യവാചകം ചൊല്ലി കൊടുത്തു. ജനാധിപത്യ കേരള കോൺഗ്രസ് എം എൽ എയാണ് ആൻറണി രാജു
May 20, 2021, 3:52 pm IST

അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സത്യവാചകം ചൊല്ലി കൊടുത്തു.
May 20, 2021, 3:50 pm IST

വനം വകുപ്പ് മന്ത്രിയായി എകെ ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ ഗതാഗത മന്ത്രി ആയിരുന്നു
May 20, 2021, 3:46 pm IST

കെ കൃഷ്ണന്‍കുട്ടി വൈദ്യുതി വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
May 20, 2021, 3:42 pm IST

റോഷി അഗസ്റ്റിന്‍ ജലവിഭവ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
May 20, 2021, 3:40 pm IST

മുഖ്യമന്ത്രിക്ക് ശേഷം കെ രാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
May 20, 2021, 3:39 pm IST

മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു
May 20, 2021, 3:34 pm IST

മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
May 20, 2021, 3:28 pm IST

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തി. സത്യപ്രതിജ്ഞ അല്‍പസമയത്തിനകം
May 20, 2021, 3:28 pm IST

സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, നിയുക്ത മന്ത്രിമാരുടെ ബന്ധുക്കള്‍ അടക്കമുളളവര്‍ വേദിയിലുണ്ട്. ഭാര്യയ്ക്കും കൊച്ചുമകനും ഒപ്പമാണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞയ്ക്ക് എത്തിയിരിക്കുന്നത്.
May 20, 2021, 3:27 pm IST

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ക്ഷണിക്കപ്പെട്ട മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ പ്രതിനിധികള്‍ എന്നിവര്‍ വേദിയില്‍ എത്തിയിട്ടുണ്ട്.
May 20, 2021, 3:27 pm IST

പിണറായി വിജയൻ ഓരോ നിരയിലും ചെന്ന് അതിഥികളെ അഭിവാദ്യം ചെയ്തു
May 20, 2021, 3:24 pm IST

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ നിന്ന് പുറപ്പെട്ടു
READ MORE

തിരുവനന്തപുരം: ചരിത്രത്തിലേക്ക് നടന്ന് കയറി രണ്ടാം പിണറായി വിജയൻ സർക്കാർ. വൈകിട്ട് 3.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പിണറായി വിജയനും 20 മന്ത്രിമാരും സത്യവാചകം ചൊല്ലി അധികാരം ഏറ്റെടുക്കും. കർശന കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ച് കൊണ്ടാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. 500 അതിഥികളെ പങ്കെടുപ്പിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞയുടെ തത്സമയ വിവരങ്ങൾ അറിയാം..

1
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+