കേരളത്തില്‍ ഇപ്പോഴും യുവതികള്‍ ഐസിസിലേക്ക് പോകുന്നു; കേരള സ്റ്റോറി യാഥാര്‍ത്ഥ്യമെന്ന് നിര്‍മാതാവ്
ദില്ലി: വിവാദ ചിത്രമായ കേരള സ്റ്റോറിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം പരിപൂര്‍ണമായും സത്യമാണെന്ന് നിര്‍മാതാവ് വിപുല്‍ അമൃത് ലാല്‍ ഷാ. ചിത്രത്തിനെതിരെയുള്ള വിവാദങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. കേരളത്തില്‍ നിന്ന് ഇസ്ലാമിലേക്ക് മതംമാറി ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ജയിലിലുള്ള പെണ്‍കുട്ടിയുമായി ചിത്രത്തിന്റെ സംവിധായകന് സുദീപ്തോ സെന്‍ സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അവരുടെ അമ്മയുമായും സംസാരിച്ചു. അതില്‍ നിന്നെല്ലാം ശേഖരിച്ച വിവരങ്ങള്‍ ചേര്‍ത്താണ് കേരള സ്റ്റോറിയുടെ കഥ രൂരപ്പെടുത്തിയത്. ഒരുപാട് കേസുകള്‍ ഇത്തരത്തില്‍ കേരളത്തിലുണ്ട്. ഇപ്പോഴും അതെല്ലാം നടക്കുന്നുണ്ടെന്നും, വിപുല്‍ ഷാ പറഞ്ഞു. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ ആരും തടസ്സം പറഞ്ഞിട്ടില്ല. സ്ത്രീകളുടെ പ്രശ്നമായത് കൊണ്ട് അഭിനേതാക്കള്‍ക്കെല്ലാം ചിത്രത്തിന്റെ ഭാഗമാവാന്‍ താല്പര്യമുണ്ടായിരുന്നു.

ചിത്രത്തിന് നിരോധനമേര്‍പ്പെടുത്തണമെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഞാന്‍ നിയമത്തിലാണ് വിശ്വസിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് ഈ ചിത്രത്തിന് അനുമതി നല്കി കഴിഞ്ഞു. ഒന്നര മാസത്തോളം അവര്‍ ഈ ചിത്രത്തെ കുറിച്ച് പരിശോധിച്ചു. അതിന് ശേഷമാണ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. ഞങ്ങള്‍ നല്‍കിയിരിക്കുന്ന ഓരോ തെളിവും അവര്‍ അംഗീകരിച്ചു.
അതിന് ശേഷം ചില ആളുകള്‍ തടസ്സവുമായി വന്നിരിക്കുകയാണ്. കോടതികളും, നിയമസംവിധാനങ്ങളും ചിത്രം റിലീസ് ചെയ്യണോ എന്ന് തീരുമാനിക്കട്ടെ. നിയമപരമായിട്ടാണ് ഞങ്ങള്‍ എല്ലാം ചെയ്തത്. അതുകൊണ്ട് ഭയപ്പെടുന്നില്ലെന്നും ഷാ വ്യക്തമാക്കി.രാഷ്ട്രീയ വിമര്‍ശനങ്ങളെ ആ രീതിയില്‍ കാണുന്നു. ഓരോ രാഷ്ട്രീയ പാര്‍ട്ടിയും അവരുടെ പ്രത്യയശാസ്ത്രത്തിന് എതിരായി പറയുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഉയരുക സ്വാഭാവികമാണ്.
ഉത്തരാഖണ്ഡ് പൊളിയാണ്, ബണ്‍ ടിക്കിയൊക്കെ കഴിച്ചാല്‍ ആരും ഫാനായി പോകും, ടേസ്റ്റ് വേറെ ലെവല്‍
നമ്മുടെ നാട്ടില്‍ എല്ലാം രാഷ്ട്രീയമായി മാറുന്നത് സ്വാഭാവികമാണ്. അംഗീകരിക്കാനാവാത്ത സത്യം പറയുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ വരും. അത് രാഷ്ട്രീയ വിവാദമാകും. അതൊരു മോശം കാര്യമായി തോന്നുന്നില്ല. ജനാധിപത്യത്തില്‍ വിയോജിക്കാനുള്ള അവകാശമുണ്ട്. പക്ഷേ നമുക്ക് സത്യമെന്ന് തോന്നുന്ന കാര്യങ്ങളുമായി മുന്നോട്ട് പോകാം. ഏത് ചര്‍ച്ചയെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അത് ജനാധിപത്യത്തില്‍ വേണ്ട കാര്യമാണെന്നും വിപുല്‍ ഷാ പറഞ്ഞു.
കേരള സ്റ്റോറി എന്ന പേരുള്ളത് കൊണ്ട് ചിത്രം കേരളത്തിന് എതിരാവില്ല. ചിത്രം നിരോധിക്കണമോ എന്ന് കോടതി തീരുമാനിക്കട്ടെ. മുംബൈയിലെ അധോലോകത്തെ കുറിച്ച് ബോളിവുഡില്‍ സിനിമകള്‍ വന്നിട്ടുണ്ട്. അത് മുംബൈക്ക് എതിരാവുമോ? ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് ചിത്രമെടുക്കുമ്പോള്‍ അത് മുംബൈയില്‍ അല്ലാതെ വേറെ എവിടെയാണ് ഷൂട്ട് ചെയ്യുക.
കേരളത്തെ ഭൂമിയിലെ സ്വര്‍ഗമെന്നാണ് വിളിക്കുന്നത്. ലോകത്തെ മനോഹരമായ സ്ഥലമാണത്. പക്ഷേ കേരളത്തിലെ എല്ലാവരും നല്ലവരാണെന്നും, തെറ്റുചെയ്യാത്തവരാണെന്നും പറയുന്നത് കുറച്ച് കടന്ന കാര്യമാണ്. ഈ അക്രമികളെ പിടിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ മുന്നോട്ട് വരികയാണ് ചെയ്യേണ്ടത്. അല്ലാതെ നിരോധനമല്ല വേണ്ടെന്നും വിപുല്‍ ഷാ വ്യക്തമാക്കി.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications