Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാള്‍ കാണിച്ചത് ജനാധിപത്യ വിരുദ്ധം, കേരള സ്റ്റോറി നിരോധിക്കാന്‍ ആര് പറഞ്ഞുവെന്ന് സെന്‍സര്‍ ബോര്‍ഡ്

ദില്ലി: കേരള സ്‌റ്റോറി എന്ന വിവാദം ചിത്രം നിരോധിച്ച ബംഗാള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്. ഫിലിം സര്‍ട്ടിഫിക്കിഷേന്‍ ബോര്‍ഡ് അംഗം വാണി ത്രിപാഠി ഈ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ കാര്യമാണ് ബംഗാള്‍ സര്‍ക്കാര്‍ ചെയ്തതെന്ന് വാണി പറഞ്ഞു.

ഒരു ചിത്രത്തിന്റെ ഉള്ളടക്കം നല്ലതാണോ മോശമാണോ എന്നൊക്കെ തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. അവര്‍ ആ ചിത്രത്തെ ഏറ്റെടുക്കുന്നുണ്ടെങ്കില്‍ എന്താണ് പ്രശ്‌നം. അവരുമായി കണക്ട് ചെയ്യുന്നുണ്ടെങ്കില്‍ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കും. അല്ലെങ്കില്‍ തള്ളിക്കളയും. അല്ലാതെ ഒരു ചിത്രം നിരോധിക്കാന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു.

MAMATA BANERJEE CENSOR BOARD

എന്ത് കാണണമെന്ന ജനാധിപത്യ അവകാശം ജനങ്ങളില്‍ നിന്ന് തട്ടിയെടുക്കുകയാണ് ബംഗാള്‍ സര്‍ക്കാര്‍ ചെയ്തത്. ജനങ്ങളാണ് ചിത്രത്തിന്റെ വിധി തീരുമാനിക്കുക. നിങ്ങളോ, ഞാനോ അല്ല അത് തീരുമാനിക്കേണ്ടത്. ഒരു നിര്‍മാതാവിന് പോലും ഒരു ചിത്രത്തിന് എന്ത് സംഭവിക്കുമെന്ന് തീരുമാനിക്കാന്‍ സാധിക്കില്ല. ജനങ്ങളാണ് ഒരു ചിത്രം അവര്‍ക്ക് വേണ്ടി സംസാരിക്കുന്നുണ്ടോ എന്ന് തീരുമാനിക്കുന്നത്.

എല്ലാ ചിത്രവും കണ്ണീര്‍ കടലാവണം എന്നില്‍. ചില ചിത്രങ്ങള്‍ ഡാര്‍ക്കായിരിക്കും. എന്തൊക്കെയാണെങ്കിലും ഒരു ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ജനാധിപത്യപരമായിട്ടാണെന്നും വാണി ത്രിപാഠി പറഞ്ഞു. എന്നാല്‍ അതും കൂടി എടുത്ത് മാറ്റിയാല്‍ എങ്ങനെയാണ് കാര്യങ്ങള്‍ ശരിയാവുകയെന്നും അവര്‍ ചോദിച്ചു.നേരത്തെ ഇന്ത്യന്‍ മോഷന്‍ പിക്‌ച്ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിനെ അപലപിച്ചിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനമാണിതെന്നും അവര്‍ പറഞ്ഞിരുന്നു. അതേസമയം ചിത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ശരിയാണെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ചിത്രത്തിലെ നടി അദാ ശര്‍മ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരുന്നു. ഇതൊരു പ്രൊപ്പോഗണ്ട ചിത്രമല്ല.

ഉഫ് ലഖ്‌നൗ ടേസ്റ്റ് വേറെ ലെവല്‍, ടേസ്റ്റ് ചെയ്താല്‍ പിന്നെ മറക്കില്ല, ഇതാ കഴിക്കേണ്ട ഡിഷുകള്‍

ഇന്ത്യയില്‍ നിന്നുള്ള ഇരകളുടെ വാക്കുകള്‍ പോലും കേള്‍ക്കാതെ ഇത്തരം സംഭവങ്ങള്‍ നടക്കുന്നില്ലെന്ന് എങ്ങനെ പറയാനാവും. ഐസിസ് ആന്‍ഡ് ബ്രൈഡ്‌സ് എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നോക്കൂ. അതില്‍ ചില സ്ത്രീകള്‍ അവരുടെ അനുഭവം പറയുന്നുണ്ട്. അതിലൂടെ ഈ ചിത്രം സത്യമാണെന്ന് മനസ്സിലാക്കാനാവുമെന്നും അദാ ശര്‍മ പറഞ്ഞു.

അതേസമയം ഷബാന ആസ്മി ചിത്രത്തെ നിരോധിച്ചതിനെ നേരത്തെ തള്ളിയിരുന്നു. എന്നാല്‍ ഇതിനെ പിന്തുണച്ച് കങ്കണ റനാവത്ത് കൂടി വന്നതോടെ ചൂടേറിയ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായി. ലാല്‍ സിംഗ് ഛദ്ദയെ നിരോധിക്കണമെന്ന് നേരത്തെ സംഘികള്‍ ആവശ്യപ്പെട്ടത് പോലെ കേരള സ്‌റ്റോറി നിരോധിക്കണമെന്ന് ആളുകള്‍ ആവശ്യപ്പെടുന്നതും തെറ്റാണെന്നും ഷബാന ആസ്മി പറഞ്ഞു.

പക്ഷേ ലാല്‍ സിംഗ് ഛദ്ദയെ നിരോധിക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കങ്കണ പറഞ്ഞു. കാരണം ആ ചിത്രം ഒരു പ്രമുഖ ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ്. ആളുകള്‍ക്ക് അത് കാണാന്‍ ആഗ്രഹമില്ലായിരുന്നുവെന്നും കങ്കണ പറഞ്ഞു. എന്നാല്‍ ഇതിന് മറുപടിയായി ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വാര്‍ത്താ കട്ടിംഗ് നല്‍കിയാണ് ഷബാന മറുപടി നല്‍കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+