കെജിഎഫ് താരം മോഹന്‍ ജുനേജ അന്തരിച്ചു
ബെംഗളൂരു; കന്നട സിനിമ താരം മോഹന്‍ ജുനേജ (54) അന്തരിച്ചു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ചെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഹാസ്യനടന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ മോഹന്‍ 100 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കെജിഎഫ് എന്ന് സൂപ്പർ ഹിറ്റ് സിനിമയിലെ ഒന്നും രണ്ടും ഭാഗങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ മോഹൻ അവതരിപ്പിച്ചിട്ടുണ്ട്. ചെല്ലേട്ട എന്ന സിനിമയിലെ കഥാപാത്രമാണ് ജുനേജയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായത്. ന്നഡയ്ക്കു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
കർണാടകയിലെ തുംകുർ സ്വദേശിയാണ്. കർണാടകയിലെ തുംകുർ സ്വദേശിയാണ് മോഹൻ. സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.
'സനൽ കുമാറിനുള്ള മറുപടിയോ?' കൂട്ടുകാർക്കൊപ്പം മഞ്ജുവിന്റെ കിടിലിൻ സെൽഫികൾ.. വൻ വൈറൽ












Click it and Unblock the Notifications