കെജിഎഫിന് വീണ്ടും സ്വര്‍ണത്തിളക്കം, ഖനനം വീണ്ടും ആരംഭിക്കും; ഒരു ടണ്ണില്‍ നിന്ന് ലഭിക്കുന്നത് ഇത്ര
ബെംഗളൂരു: കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് അഥവാ കെജിഎഫില്‍ വീണ്ടും സ്വര്‍ണത്തിളക്കം. ഇവിടെ വീണ്ടും സ്വര്‍ണ ഖനനം ആരംഭിക്കാന്‍ പോവുകയാണ്. ഇന്ന് ലോകം മുഴുവന്‍ പ്രശസ്തമാണ് കോളാറിലെ സ്വര്‍ണ ഖനികള്‍. അതിന് പ്രധാന കാരണം സിനിമയാണ്. പ്രശാന്ത് നീല്‍ യാഷിനെ നായകനാക്കി ഒരുക്കി കെജിഎഫ് സീരീസുകള്‍ ലോകവ്യാപകമായി ഹിറ്റായിരുന്നു.
എന്നാല്‍ ഇവിടെ കുറച്ചുകാലമായി ഖനനമില്ലായിരുന്നു. പക്ഷേ വമ്പന്‍ പ്ലാനുമായിട്ടാണ് ഇവിടെ ഖനനം ആരംഭിക്കാന്‍ പോവുന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഭാരത് ഗോള്‍ഡ് മൈനന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് ഈ ഖനികളുള്ളത്. വളരെ അപകടം പിടിച്ചതാണ് ഇവിടെ നിന്ന് സ്വര്‍ണം വേര്‍തിരിക്കുന്നത്.

കേന്ദ്ര പദ്ധതി ഇങ്ങനെ
കേന്ദ്ര സര്‍ക്കാരാണ് ഇവിടെ ഖനനം തുടങ്ങുന്ന കാര്യം പരിഗണിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു. ഇവിടെ 13 സ്വര്‍ണ ഖനികളാണ് ഉള്ളത്. 1003.4 ഏക്കറുകളിലായി വ്യാപിച്ച് കിടക്കുന്ന കെജിഎഫ് ഖനികള്‍.
33 മില്യണ്‍ ടണ്‍ മണ്ണാണ് ഈ 13 ഖനികളില്‍ ഉള്ളത്. ഇതില്‍ നിന്നാണ് സ്വര്‍ണം വേര്‍തിരിച്ചെടുക്കുക. ഇവ എക്‌സ്ട്രാക്ഷന്‍ വേസ്റ്റ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഒരു ടണില്‍ നിന്ന് ഒരു ഗ്രം സ്വര്‍ണമാണ് വേര്‍തിരിച്ചെടുക്കാനാവുകയെന്ന് കണ്ടെത്തിയിട്ടുണ്ട്.
എങ്ങനെ സ്വര്‍ണം വേര്‍തിരിക്കും
കെജിഎഫിലെ 13 സ്വര്‍ണ ഖനികളില്‍ നിന്ന് പുറത്തെടുത്ത സ്വര്‍ണമടങ്ങിയ കൂറ്റന്‍ മണ്‍കൂനകളില്‍ നിന്ന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വര്‍ണം വേര്‍തിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയത്. ഖനികളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിക്കാന്‍ ഉപയോഗിച്ച സയനൈഡ് കലര്‍ന്ന മണ്ണാണിത്.
അതേസമയം 2001 മാര്‍ച്ച് 31നാണ് കെജിഎഫിലെ സ്വര്‍ണഖനനം ഭാരത് ഗോള്‍ഡ് മൈന്‍സ് അവസാനിപ്പിച്ചത്. സാമ്പത്തികമായി ഈ ഖനനം ഭാരത് ഗോള്‍ഡ് മൈന്‍സിന് താങ്ങാവുന്നതായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധികളും അവരെ ബാധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്.
സുപ്രീം കോടതി വിധി
2013ല്‍ കേന്ദ്ര സര്‍ക്കാരിന് ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള അനുമതി സുപ്രീം കോടതി നല്‍കിയിരുന്നു. 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ പഴയ ഖനികളിലെല്ലാം വീണ്ടും ഖനനം ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്വര്‍ണത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാനായിരുപന്നു ഈ തീരുമാനം. കെജിഎഫില്‍ ഖനനം ആരംഭിക്കുന്നതോടെ വലിയൊരു വിഭാഗം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് നിയമ മന്ത്രി എച്ച്‌കെ പാട്ടീല്‍ പറഞ്ഞു.
2020നല്‍ മിനറല്‍ എക്‌സപ്ലോറേഷന്‍ കോര്‍പ്പറഷന്‍ ഇവിടെ ധാതുവിഭാഗങ്ങളുടെ ഖനനങ്ങളും പരിശോധനയും നടത്തിയിരുന്നു. ധാതു വിഭവങ്ങള്‍ അടങ്ങിയ മണ്ണും, അല്ലാത്ത ഇടങ്ങളും തിരിച്ചറിയാനായി ഡ്രില്ലിംഗും ആരംഭിച്ചിരുന്നു. ഇവിടെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് വരുന്നതിന് അടക്കം കേന്ദ്രത്തിന്റെ സഹായമുണ്ടാവും.












Click it and Unblock the Notifications