Get Updates
Get notified of breaking news, exclusive insights, and must-see stories!

'അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും ഒരിക്കലും പൊരുത്തപ്പെടുന്നില്ല'; മോദിക്കെതിരെ രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും ഒരിക്കലും പൊരുത്തപ്പെടുന്നില്ലെന്ന് രാഹുൽ ആരോപിച്ചു. ഖാദിയെക്കുറിച്ചുള്ള മോദിയുടെ പരാമർശത്തിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം വന്നത്. ട്വിറ്ററിലൂടെയാണ് രാഹുൽ മോദിക്കെതിരെ വിമർശനം ഉന്നയിച്ചത്.

വികസിതവും ആത്മനിർഭർ ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള പ്രചോദനത്തിന്റെ ഉറവിടമായി ഖാദി മാറുമെന്ന് ശനിയാഴ്ച പ്രധാനമന്ത്രി പറഞ്ഞു. ''രാഷ്ട്രത്തിന് ഖാദി' എന്നാൽ ദേശീയ പതാകയ്ക്ക് ചൈനീസ് പോളിസ്റ്റർ! എല്ലായ്പ്പോഴും എന്നപോലെ, പ്രധാനമന്ത്രിയുടെ വാക്കുകളും പ്രവൃത്തികളും ഒരിക്കലും പൊരുത്തപ്പെടുന്നില്ല,'' മോദിയെ വിമർശിച്ച് രാഹുൽ പറഞ്ഞു.

rahul

അഹമ്മദാബാദിൽ നടക്കുന്ന ഖാദി ഉത്സവത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി രാജ്യത്തിന്റെ വികസനത്തിലേക്കും ആത്മ നിർഭർ ഭാരത് എന്ന സ്വപ്നത്തിലേക്കുമുള്ള പ്രചോദനമാണ് ഖാദി എന്ന് പറഞ്ഞിരുന്നു. ഒരു കാലത്ത് സ്വാഭിമാനത്തിന്റെ പ്രതീകമായിരുന്ന ഖാദിയും സ്വദേശി ഉത്പന്നങ്ങളും ഇന്ന് വിലകുറഞ്ഞ വസ്തുക്കളായാണ് പരിഗണിക്കപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ സബർമതി തീരത്ത് ഖാദി ഉത്സവ് സംഘടിപ്പിച്ചിരിക്കുന്നത്.

2002ലെ ദേശീയ പതാക നിയമത്തിൽ കേന്ദ്ര സർക്കാർ 2021 ഡിസംബറിൽ ഭേദഗതി വരുത്തിയിരുന്നു. പോളിസ്റ്റർ നിർമ്മിതവും യന്ത്ര നിർമ്മിതവുമായ പതാകകളുടെ ഉത്പാദനത്തിനും ഇറക്കുമതിക്കും ഭേദഗതിയിലുടെ അനുമതി ലഭിച്ചു. അതുവരെ യന്ത്ര നിർമ്മിതവും പോളിസ്റ്റർ ഉപയോഗിച്ചുള്ളതുമായ ദേശീയ പതാകകൾക്ക് അനുമതിയില്ലായിരുന്നു.

എന്റെ പൊന്ന് റിമു...ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താ!!സാരിയില്‍ തിളങ്ങി റിമി ടോമി

ഭേദഗതി പിൻവലിക്കണമെന്ന ആവശ്യം കോൺഗ്രസ് ഉന്നയിച്ചിരുന്നു. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടേയും പ്രതീകങ്ങളുടേയും മൂല്യം മനസ്സിലാക്കാൻ ബിജെപിയ്ക്ക് കഴിയില്ല എന്ന് കോൺഗ്രസ് വിമർശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+