Get Updates
Get notified of breaking news, exclusive insights, and must-see stories!

കീഴടങ്ങാന്‍ ഉപാധികള്‍ വെച്ച് അമൃതപാല്‍? സുവര്‍ണക്ഷേത്രത്തിനകത്തേക്ക് കടക്കാന്‍ നീക്കം

ദില്ലി: ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗ് കീഴടങ്ങാന്‍ തുടങ്ങുന്നതായി റിപ്പോര്‍ട്ട്. 12 ദിവസമായി ഇയാള്‍ ഒളിവിലാണ്. പലയിടങ്ങളിലായിട്ടാണ് ഇയാള്‍ താമസിക്കുന്നത്. താന്‍ അറസ്റ്റിലായിട്ടില്ലെന്ന് ബുധനാഴ്ച്ച വീഡിയോ സന്ദേശത്തില്‍ അമൃതപാല്‍ പറഞ്ഞിരുന്നു. അതേസമയം കീഴടങ്ങുന്നതിനായി ഉപാധികള്‍ വെച്ചതായിട്ടാണ് സൂചന.

ഇക്കാര്യത്തില്‍ അമൃതപാല്‍ പറയുന്നതിനോട് പോലീസിന് വഴങ്ങേണ്ടി വരും. അകാല്‍ തഖ്ത് അധ്യക്ഷന്‍ ജിയാനി ഹര്‍പ്രീത് സിംഗ് ഒരുപക്ഷേ പോലീസിനും അമൃതപാലിനും ഇടയില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നയിച്ചേക്കും. പഞ്ചാബ് പോലീസിനും അമൃത്പാലിനും ഇടയില്‍ നിന്നാണ് ഹര്‍പ്രീത് സിംഗ് സംസാരിക്കുന്നത്. അമൃതപാല്‍ നേപ്പാളിലേക്ക് കടന്നതായിട്ടായിരുന്നു സൂചന.

AMRITPAL SINGH

അഞ്ച് മിനുട്ട് വീഡിയോയില്‍ താന്‍ പോലീസ് വലയം ഭേദിച്ച് രക്ഷപ്പെട്ടതായി അമൃതപാല്‍ പറയുന്നുണ്ട്. നിലവില്‍ പോലീസിന് അജ്ഞാതമായ സ്ഥലത്താണ് ഖലിസ്ഥാന്‍ നേതാവ് ഉള്ളത്. ഹര്‍പ്രീതിനോട് ബൈശാഖി ഉത്സവ ദിനത്തില്‍ സര്‍ബത്ത് ഖല്‍സ നടത്താനാണ് അമൃതപാല്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഏപ്രില്‍ പതിനാലിനാണ് ബൈശാഖി നടക്കുന്നത്. അതേസമയം കീഴടങ്ങാന്‍ മനസ്സു കൊണ്ട് തയ്യാറായി നില്‍ക്കുകയാണ് അമൃതപാല്‍ എന്നാണ് സൂചന.

വീഡിയോയില്‍ പന്ത്രണ്ട് ദിവസം പോലീസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ അമൃതപാലിനെ അവശനാക്കിയതായി മനസ്സിലാക്കാം. കാരണം ശബ്ദത്തില്‍ പോലും വ്യത്യാസം കാണാം. തീര്‍ത്തും ദുര്‍ബലനായ അവസ്ഥയിലായിരുന്നു അമൃതപാല്‍. എന്നാല്‍ കീഴടങ്ങാനുള്ള അമൃതപാലിന്റെ താല്‍പര്യം ഇതുവരെ പോലീസോ മറ്റ് അധികൃതരോ ഉറപ്പിച്ചിട്ടില്ല.

അമൃതപാല്‍ കീഴടങ്ങാനായി കാത്തിരിക്കുകയാണെന്നാണ് സൂചന. എന്നാല്‍ അതിനായി നിബന്ധനകള്‍ വെച്ചിട്ടുണ്ട്. ഒരു വലിയ മത നേതാവ് അതിന് മധ്യസ്ഥത വഹിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. പഞ്ചാബ് പോലീസിനോട് കുറച്ച് കാര്യങ്ങളില്‍ ഉറപ്പ് വാങ്ങിച്ചെടുക്കാനാണ് അമൃതപാലിന്റെ ശ്രമം. കീഴടങ്ങാനുള്ള പ്ലാന്‍ അമൃതപാല്‍ മധ്യസ്ഥന്‍ വഴി പോലീസിനോട് സൂചിപ്പിച്ചിട്ടുണ്ട്.

പഞ്ചാബ് ജയിലില്‍ തന്നെ പാര്‍പ്പിക്കണമെന്നാണ് ആദ്യ നിബന്ധന. ക്രൂരമായി പീഡിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. ദൈവത്തിന്റെ കൈകളിലാണ് എന്റെ അറസ്റ്റ്. ഞാന്‍ ലോകത്തിന്റെ അത്യുന്നതങ്ങളിലാണ്. ആര്‍ക്കും എന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. ദൈവം എനിക്ക് കാണിച്ച് തന്ന പാത കഠിനമാണ്. ദൈവം എന്ന അനുഗ്രഹിച്ചിട്ടുണ്ട്. പോലീസ് വ്യൂഹത്തെ മറികടന്ന് രക്ഷപ്പെട്ടത് വലിയ അനുഗ്രഹമാണെന്നും അമൃതപാല്‍ പറഞ്ഞു.

അതേസമയം ഹര്‍പ്രീത് സിംഗ് കീഴടങ്ങാനാണ് അമൃതപാലിനോട് നിര്‍ദേശിച്ചത്. മാര്‍ച്ച് മൂന്നിന് അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു അമൃതപാല്‍. പഞ്ചാബ് ഇന്റലിജന്‍സ് ചീഫ് ജസ്‌കരണ്‍ സിംഗും ഹര്‍പ്രീതിനെ മാര്‍ച്ച് 24ന് കാണാനെത്തിയിരുന്നു. പോലീസ് പിന്തുടരുന്നത് സിഖ് വിഭാഗത്തിന് തന്നെ മോശം പേര് സമ്മാനിക്കുന്നതാണെന്ന് ഹര്‍പ്രീത് അമൃതപാലിനെ ഉപദേശിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്തായിരിക്കും കീഴടങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ സുവര്‍ണക്ഷേത്രത്തില്‍ വെച്ച് കീഴടങ്ങാന്‍ അമൃതപാല്‍ ശ്രമിച്ചേക്കും സൂചനയുണ്ട്.

ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+