അമൃതപാലിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമിട്ട് ഖലിസ്ഥാനി ഗ്രൂപ്പുകള്‍
ദില്ലി: ഖലിസ്ഥാന്‍ നേതാവ് അമൃതപാല്‍ സിംഗിനെതിരെയുള്ള നടപടിയെ തുടര്‍ന്ന് പ്രവാസി ഇന്ത്യക്കാര്‍ക്ക് ഭീഷണി. ഖലിസ്ഥാന്‍ ഗ്രൂപ്പുകള്‍ ഇന്ത്യന്‍ വംശജരെ ലക്ഷ്യമിട്ട് ഭീഷണി മുഴക്കിയിരിക്കുകയാണ്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നിന്റെ മകള്‍ക്ക് പോലും ഭീഷണി നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഖലിസ്ഥാന്‍ അനുകൂലികള്‍ വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.
ഖലിസ്ഥാന്‍ വാദികളില്‍ നിന്ന് ഭഗവന്ത് മന്നിന്റെ മകള്‍ക്ക് ഭീഷണിപ്പെടുത്തി കൊണ്ടുള്ള ഫോണ്‍ വിളികള്‍ ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മന്നിന്റെ മകള്‍ സീറത്ത് കൗര്‍ യുഎസ്സിലാണ് താമസം. അമൃതപാലിനും ഇയാളുടെ സംഘത്തിനുമെതിരെ പഞ്ചാബില്‍ വ്യാപക നടപടി നടന്നുകൊണ്ടിരിക്കുകയാണ്. പോലീസ് ഒളിസ്ഥലത്ത് എല്ലാം തേടിയെത്തുന്ന സാഹചര്യം അമൃതപാല്‍ കീഴടങ്ങാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ വെച്ച് ബൈശാഖി ദിനത്തില്‍ കീഴടങ്ങാനാണ് ഇയാളുടെ പ്ലാന്‍ എന്നാണ് സൂചന. പക്ഷേ അതിന് മുമ്പ് ഇയാളുടെ അനുയായികള്‍ അധികൃതരെയും പ്രവാസികളെയും ഭീഷണിപ്പെടുത്തി അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. സീറത്ത് കൗര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് തനിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും ഭീഷണിയുണ്ടെന്നും പറഞ്ഞിരിക്കുന്നത്.
ഖലിസ്ഥാന്‍ അനുകൂലികള്‍ സീറത്തിനെയും സഹോദരന്‍ ദില്‍ഷന്‍ മാന്നിനെയും തുടര്‍ച്ചയായി അധിക്ഷേപിക്കുകയാണ്. ഓണ്‍ലൈനിലൂടെ ഇവര്‍ ഭീഷണിപ്പെടുത്തുകയാണ്. ഫോണ്‍ വിളിച്ച്, കൊന്നു കളയുമെന്നാണ് ഇവര്‍ പറയുന്നത്. യുഎസ്സില്‍ തന്നെയുള്ള ഒരു ഗുരുദ്വാര വഴിയാണ് ഈ ഭീഷണികള്‍ എല്ലാം വരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തനിക്കും സഹോദരനും നിരന്തരം ഭീഷണികള്‍ നേരിടുന്നതായി സീറത്ത് പറയുന്നു.
പൂക്കാലം വരവായി, ഇതാ അടിച്ചുപൊളിക്കാന്‍ ഡ്രീം ഡെസ്റ്റിനേഷനുകള്‍; കണ്ടിരിക്കാന്‍ ഇതാ കാരണങ്ങള്‍
ഫോണിലൂടെയാണ് ഭീഷണികള്‍ വരുന്നത്. അത് മാത്രമല്ല യുഎസ്സിലുള്ള ഗുരുദ്വാര പഞ്ചാബിലെ ഇപ്പോഴത്തെ സാഹചര്യം ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണെന്നും സീറത്ത് മന്‍ പോസ്റ്റില്‍ വ്യക്തമാക്കി.തന്റെയും സഹോദരന്റെയും സുരക്ഷയെ കുറിച്ചോര്‍ത്ത് കുടുംബത്തിന് വലിയ ആശങ്കയുണ്ട്. ഈ തീരുമാനത്തില്‍ തന്റെ കുടുംബം ഒരിക്കലും പങ്കാളിയായിട്ടില്ലെന്നും ഖലിസ്ഥാനികളോട് സീറത്ത് പറഞ്ഞു.
പട്യാലയില്‍ നിന്നുള്ള ഒരു അഭിഭാഷകനും ഇവര്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി സ്ഥിരീകരിച്ചു. ഇങ്ങനെയാണോ നിങ്ങള്‍ ഖലിസ്ഥാന്‍ ഉണ്ടാക്കാന്‍ നോക്കുന്നത്. ഇത്തരം സിഖുകാര്‍ക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതായും ഇയാള്‍ പറഞ്ഞു. അകാല്‍ തഖ്ത് നേതാവ് ജതേദാര്‍ ജിയാനി ഹര്‍പ്രീത് സിംഗ് ഖലിസ്ഥാന്‍ വാദികള്‍ക്തെിരെ രംഗത്തെത്തി. കുട്ടികളെയും കുടുംബത്തെയും ലക്ഷ്യമിടുന്നത് ശരിയല്ല. ഒരു പെണ്‍കുട്ടിയെ അധിക്ഷേപിക്കുന്നത് നമ്മുടെ മതത്തിന് ചേര്‍ന്നതല്ലെന്നും ഹര്‍പ്രീത് പറഞ്ഞു.












Click it and Unblock the Notifications