ഖലിസ്ഥാന്‍ കറന്‍സി, സ്വന്തം സൈന്യമുണ്ടാക്കി; അമൃത്പാല്‍ സിംഗിന്റെ നീക്കങ്ങളില്‍ അമ്പരന്ന് പോലീസ്
ദില്ലി: അമൃത്പാല്‍ സിംഗിനായി പഞ്ചാബ് പോലീസ് നെട്ടോട്ടമോടുന്നതിനിടെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അമൃത്പാല്‍ സ്വന്തമായി ഖലിസ്ഥാന്‍ സേനയെ രൂപീകരിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമൃത്പാല്‍ ടൈഗര്‍ ഫോഴ്‌സ് എന്നാണ് ഇതിന് പേരിട്ടിരുന്നത്. അനന്ത്പൂര്‍ ഖല്‍സ ഫോജ് എന്ന സേനയ്‌ക്കൊപ്പമായിരുന്നു ഇതിനെയും വളര്‍ത്തിയെടുത്തതെന്ന് ഖന്ന പോലീസ് എസ്എസ്പി അമ്‌നീത് കൗണ്ടല്‍ പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം അമൃത്പാലിന്റെ നീക്കങ്ങള്‍ വിശദീകരിച്ചത്.
അമൃത്പാല്‍ സിംഗ് ഖലിസ്ഥാന്റെ കറന്‍സി ഡിസൈന്‍ ചെയ്ത് പ്രിന്റ് ചെയ്തിരുന്നുവെന്ന് കൗണ്ടല്‍ വെളിപ്പെടുത്തി. ഇതിനായി വലിയൊരു സംഘത്തെ അദ്ദേഹം വളര്‍ത്തിയെടുത്തിരുന്നു. ഡോളറിന്റെ ഒരു തരം കോപ്പിയായിരുന്നു ഈ കറന്‍സി. ഖലിസ്ഥാന്‍ ഭൂപടവും ഇയാള്‍ തയ്യാറാക്കിയിരുന്നു. അത് പ്രിന്റ് ചെയ്ത് തയ്യാറാക്കിയിരുന്നു. സംസ്ഥാനങ്ങളെ തിരഞ്ഞെടുത്ത്, ഖലിസ്ഥാന് വേണ്ടി ഒരു പതാകയും അദ്ദേഹം ഡിസൈന്‍ ചെയ്തിരുന്നു. കപൂര്‍തല, പട്യാല, ജിന്ദ്, എന്നിവയായിരുന്നു അമൃതപാലിന്റെ ഖലിസ്ഥാനില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

അനന്ത്പൂര്‍ ഖല്‍സ സേന അഥവാ എകെഎഫ്, അമൃത്പാല്‍ ടൈഗര്‍ ഫോഴ്‌സ് എന്നിവര്‍ക്ക് എകെഎഫ് നമ്പറുകള്‍ നല്‍കിയിരുന്നു. ബെല്‍റ്റ് നെയിമുകളും ഇവര്‍ക്കുണ്ടായിരുന്നു. ഒരു റെജിമെന്റിലെ സൈനികര്‍ക്ക് ഒരേ രീതിയിലുള്ള നമ്പറുകളാണ് നല്‍കിയത്. ഇവരുടെ കൈയ്യില്‍ എകെഎഫിന്റെ ടാറ്റൂവും പച്ചകുത്തിയിരുന്നു. അമൃത്പാലിന്റെ സേനയിലേക്ക് യുവാക്കളെ മാത്രമാണ് റിക്രൂട്ട് ചെയ്തിരുന്നതെന്ന് അമ്‌നീത് കൗണ്ടല്‍ പറഞ്ഞു. ഈ തെളിവുകള്‍ അമൃതപാലിന്റെ അടുത്തയാളായ തേജീന്ദറിന്റെ ഫോണില്‍ നിന്നാണ് കണ്ടെത്തിയത്.
ചാറ്റുകളും, ഓഡിയോ റെക്കോര്‍ഡുകളും പോലീസിന് തെളിവായി ലഭിച്ചിട്ടുണ്ട്. അതേസമയം അമൃതപാല്‍ സിംഗിന് നിരവധി രാജ്യങ്ങളുമായി ബന്ധമുണ്ടായിരുന്നു. ഖലിസ്ഥാന്‍ രൂപീകരിക്കാന്‍ ഇവരുടെയെല്ലാം സഹായം സിംഗ് തേടിയിരുന്നു. ഐഎസ്‌ഐയാണ് ഇതിനായി അമൃതപാലിനെ സഹായിച്ചത്. അതേസമയം ഇയാളെ പിടിക്കാന്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.നേപ്പാള്‍ അതിര്‍ത്തി വഴി ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. അമൃതപാലുമായി ബന്ധമുള്ള 2017 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്.
കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്‌നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം
അതേസമയം ഖലിസ്ഥാനി നേതാവാണ് തന്റെ വീട്ടില്‍ വന്നതെന്ന് ആദ്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് ബല്‍ജിത്ത് കൗര്‍ പറഞ്ഞു. മാര്‍ച്ച് 19ന് രാത്രിയിലാണ് വന്നത്. അതും പെട്ടെന്നായിരുന്നു. ആരാണെന്ന് പോലും എനിക്കറിയില്ലായിരുന്നുവെന്നും കൗര്‍ പറഞ്ഞു. പാപ്പല്‍പ്രീത് സിംഗിനെ തനിക്ക് ഇന്‍സ്റ്റഗ്രാം വഴി അറിയാമായിരുന്നു. ഇയാളാണ് അമൃതപാലിനെ ഒപ്പം കൊണ്ടുവന്നത്. രാത്രിയാണ് വന്നത്.നേരം പുലര്‍ന്നപ്പോള്‍ തന്നെ അവര്‍ മടങ്ങുകയും ചെയ്തു.
ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരാളുടെ പേര് അമൃതപാല്‍ ആണെന്ന് അറിഞ്ഞത്. തന്റെ ഫോണാണ് ഇയാള്‍ ഉപയോഗിച്ചത്. എന്തോ ഫോണില്‍ സെര്‍ച്ച് ചെയ്ത് നോക്കിയിട്ടുമുണ്ട്. ഒരു ടര്‍ബനും, ഗ്ലാസുകളും, മാസ്‌കും ഇയാല്‍ ധരിച്ചിരുന്നു. തിരിച്ചറിയുക ബുദ്ധിമുട്ടായിരുന്നുവെന്നും ബല്‍ജിത്ത് കൗര്‍ പറഞ്ഞു.












Click it and Unblock the Notifications