അമൃത്പാല്‍ സിംഗ് ഹരിയാനയിലെത്തി; കുട കൊണ്ട് മുഖം മറച്ചുള്ള യാത്ര സിസിടിവിയില്‍

ദില്ലി: ഖലിസ്ഥാനി നേതാവ് അമൃത്പാല്‍ സിംഗിനായി പോലീസ് കനത്ത തിരച്ചില്‍ നടത്തുന്നതിനിടെ ഇയാള്‍ ഹരിയാനയിലേക്ക് കടന്നു. സിസിടിവി ക്യാമറയില്‍ അമൃതപാലിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഹരിയാനയിലെ ഒരു സ്ത്രീയുടെ വീട്ടില്‍ നിന്ന് ഇയാള്‍ പോകുന്നതാണ് ദൃശ്യത്തിലുള്ളത്. പോലീസില്‍ രക്ഷപ്പെട്ട് പോകുന്നതിനിടെ അമൃത്പാലിന് താമസസൗകര്യം ഹരിയാനയില്‍ ഒരുക്കിയത് ഈ സ്ത്രീയാണ്.
അമൃത്പാല്‍ കുട കൊണ്ട് മുഖംമറച്ച് പോകുന്നതാണ് ദൃശ്യത്തിലുള്ളത്. വെളുത്ത ഷര്‍ട്ടും, നീലനിറത്തിലുള്ള ജീന്‍സുമാണ് ധരിച്ചിരിക്കുന്നത്. ബല്‍ജീത്ത് കൗര്‍ എന്നാണ് അമൃതപാലിന് അഭയം നല്‍കിയ സ്ത്രീയുടെ പേര്. ഇവര്‍ അറസ്റ്റിലായിട്ടുണ്ട്.
അമൃതപാലിന് പുറമേ ഇയാളുടെ സഹായി പാപ്പല്‍പ്രീത് സിംഗിനും ബല്‍ജിത്ത് കൗര്‍ വീട്ടില്‍ അഭയം കൊടുത്തിരുന്നു. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലാണ് ഇവരുടെ വീടുള്ളത്. പാപല്‍പ്രീതിനെ രണ്ട് വര്‍ഷത്തിലേറെയായി യുവതിക്ക് അറിയാം. ഇവരെ ഷഹാബാദ് മേഖലയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരെ പഞ്ചാബ് പോലീസിന് കൈമാറിയിട്ടുണ്ട്. പന്ത്രണ്ട് മണിക്കൂറിനിടെ 5 വാഹനങ്ങളാണ് അമൃത്പാല്‍ സിംഗ് മാറ്റിയത്. അറസ്റ്റ് ചെയ്യാന്‍ പോലീസുകാര്‍ ഇതോടെ വട്ടംകറങ്ങി. പാപ്പല്‍പ്രീത് സിംഗ് അമൃത്പാലിനൊപ്പമുണ്ട്. അതേസമയം അമൃതപാല്‍ അയാളുടെ ലുക്കില്‍ മാറ്റം വരുത്തിയതായി ബല്‍ജിത്ത് കൗര്‍ പോലീസിനോട് പറഞ്ഞു.
കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്‌നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം
അമൃതപാല്‍ ഇപ്പോള്‍ തലപ്പാവ് ധരിക്കുന്നില്ലെന്ന് ഇവര്‍ വെളിപ്പെടുത്തി. പഞ്ചാബില്‍ നിന്ന് എങ്ങനെയാണ് അമൃതപാല്‍ രക്ഷപ്പെട്ടതെന്നും, എങ്ങനെ തന്റെ വീട്ടിലെത്തിയെന്നുമുള്ള കാര്യങ്ങള്‍ ഇവര്‍ വിശദീകരിച്ചിട്ടുണ്ട്. അമൃതപാലും, പാപല്‍പ്രീത് സിംഗും ലുധിയാന വഴിയാണ് പട്യാല എത്തിയത്. ജൂപിറ്റര്‍ സ്‌കൂട്ടറിലാണ് ഇവര്‍ യാത്ര ചെയ്തത്.
ഇവരുടെ അനുയായികളുടെ വീടുകളിലൊന്നിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. അടുത്ത ദിവസം തന്നെ ഇവര്‍ ഇതേ വാഹനത്തില്‍ ഹരിയാനയിലേക്ക് തിരിക്കുകയായിരുന്നു. ഷഹാബാദിലുള്ള തന്റെ വീട്ടിലേക്ക് അങ്ങനെയാണ് എത്തിയതെന്നും ബല്‍ജിത്ത് കൗര്‍ പറഞ്ഞു. തന്നെ പാപല്‍പ്രീത് സിംഗിന് അറിയാവുന്നത് കൊണ്ടാണ് ഹരിയാനയിലെത്തിയതെന്നാണ് സൂചന.
ബല്‍ജിത്തിന്റെ സഹോദരന്‍ അമൃതപാലിനെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ താന്‍ വന്ന കാര്യം ആരോടും പറയരുതെന്ന് അമൃതപാല്‍ ഇവരെ പറഞ്ഞ് ബോധ്യപ്പെടുത്തി. ബല്‍ജിത്തിന്റെ സഹോദരന്റെ ഫോണുകള്‍ ഉപയോഗിച്ചാണ് നിര്‍ണായക ഫോണ്‍ കോളുകള്‍ അമൃതപാല്‍ വിളിച്ചത്.
മാര്‍ച്ച് ഇരുപതിന് പാപ്പല്‍പ്രീത് ഇവരുടെ വീട്ടില്‍ നിന്ന് മടങ്ങിയെന്നും പോലീസ് പറയുന്നു. അമൃതപാല്‍ മടങ്ങും മുമ്പ് ബല്‍ജിത്തിന്റെ സഹോദരനോട് സ്‌കൂട്ടര്‍ അടക്കമുള്ള കാര്യങ്ങള്‍ പട്യാലയില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു. കോള്‍ റെക്കോര്‍ഡുകളും, സോഷ്യല്‍ മീഡിയ ചാറ്റുകളും അമൃതപാല്‍ ഡിലീറ്റ് ചെയ്തു. താന്‍ ഇവിടെ താമസിച്ച കാര്യം ആരോടും പറയേണ്ടെന്നും ഇയാള്‍ നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications