ഹിമന്ത ശര്‍മയ്‌ക്കെതിരെ ഖലിസ്ഥാനികളുടെ ഭീഷണി; അമൃതപാലിനെതിരെ നടപടിയെടുത്താന്‍ വിവരമറിയും
ദില്ലി: അസം മുഖ്യമന്ത്രി അമൃതപാല്‍ സിംഗിനെതിരെ ഖലിസ്ഥാന്‍വാദികളുടെ ഭീഷണി. അമൃതപാല്‍ സിംഗിനും അനുയായികള്‍ക്കുമെതിരെ നടപടിയെടുത്താല്‍ ഹിമന്തയെ അപായപ്പെടുത്തുമെന്നാണ് ഭീഷണി. ഖലിസ്ഥാനി തീവ്രവാദി ഗുര്‍പട്വന്‍ സിംഗാണ് ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന ഇയാളുടെ സംഘടനയാണ് ഹിമന്തയ്‌ക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്.
അസമിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഭീഷണിപ്പെടുത്തി കൊണ്ടുള്ള ഫോണ്‍ വിളികള്‍ എത്തിയിട്ടുണ്ട്. ഖലിസ്ഥാന്‍ അനുകൂലികളെ ഹിമന്ത ശര്‍മയുടെ നേതൃത്വത്തില്‍ അസമില്‍ ക്രൂരമായി പീഡിപ്പിക്കുകയാണെന്ന് ഗുര്‍പട്വന്‍ സിംഗ് ആരോപിക്കുന്നത്.ഇന്ത്യന്‍ ഭരണകൂടവും, ഖലിസ്ഥാന്‍ അനുകൂല സിഖുക്കാരും തമ്മിലാണ് ഈ പോരാട്ടമെന്നും ഗുര്‍പട്വന്‍ പറഞ്ഞു. ഈ അതിക്രമത്തില്‍ നിന്ന് ഹിമന്ത പിന്‍മാറണം. അല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരും.

ഈ അക്രമങ്ങളില്‍ ഇരയാവാതിരിക്കാന്‍ ഹിമന്ത ശ്രമിക്കണമെന്നും ഗുര്‍പട്വന്‍ പറഞ്ഞു. ഇന്ത്യയുടെ കൈകളില്‍ നിന്ന് പഞ്ചാബ് സ്വാതന്ത്ര്യം നേടും. ഞങ്ങള്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ അതിനായിട്ടാണ് ശ്രമിക്കുന്നത്. സമാധാനപരമായി, ജനാധിപത്യ നടപടികളിലൂടെ അത് സാധ്യമാക്കാനാണ് ശ്രമം. നിങ്ങളുടെ സര്‍ക്കാര്‍ ഞങ്ങളുടെ ആളുകളെ മര്‍ദിക്കുകയും, പീഡിപ്പിക്കുകയോ ചെയ്താല്‍, അതില്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും ഗുര്‍പട്വിന്‍ സിംഗ് മുന്നറിയിപ്പ് നല്‍കി.
അസമിലെ ദിബ്രൂഗട്ട് ജയിലില്‍ അമൃതപാലിന്റെ ആറ് അനുയായികള്‍ തടവില്‍ കഴിയുന്നുണ്ട്. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു ഭീഷണി വന്നത്. ഇവര്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍, അതിന് ഹിമന്തയും ഉത്തരവാദിയായിരിക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം അമൃതപാലിനും അനുയായികള്‍ക്കുമെതിരെ മാര്‍ച്ച് 18ന് തുടങ്ങിയതാണ് നടപടികള്‍. ഇതുവരെ പക്ഷേ അമൃതപാല്‍ അറസ്റ്റിലായിട്ടില്ല. എന്നാല്‍ കീഴടങ്ങാനും ഇയാള്‍ തയ്യാറായിട്ടില്ല.
തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ
അമൃതപാലും സഹായികളും നേരത്തെ അമൃത്സറിന് അടുത്തുള്ള അജ്‌നല പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച്, ഒരാളെ മോചിപ്പിച്ചിരുന്നു. അതിന് ശേഷമാണ് ഇയാളെ പിടിക്കാന്‍ ഊര്‍ജിത ശ്രമം ആരംഭിച്ചത്.അതേസമയം അമൃതപാല്‍ പിടിതരാതെ പല സ്ഥലങ്ങളില്‍ ഒളിഞ്ഞിരിക്കുകയാണ്. വാഹനങ്ങള്‍ പലപ്പോഴായി മാറ്റിയാണ് ഇയാള്‍ പോലീസില്‍ നിന്ന് രക്ഷപ്പെട്ടത്. അത് മാത്രമല്ല,രൂപത്തിലും ഇയാള്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.
താടിയും മീശയുമെല്ലാം പൂര്‍ണമായും ഷേവ് ചെയ്തും, വസ്ത്രങ്ങള്‍ മാറ്റിയും ഇയാള്‍ പോലീസിന്റെ കണ്ണുവെട്ടിരുന്നു. ഹരിയാനയിലേക്കും, അവിടെ നിന്ന് ദില്ലിയിലേക്കും ഇയാള്‍ കടന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. നേപ്പാളിലേക്ക് മുങ്ങിയെന്ന് കരുതിയിരിക്കുമ്പോള്‍ അമൃതപാല്‍ പഞ്ചാബില്‍ തന്നെയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇയാള്‍ കീഴടങ്ങാന്‍ തയ്യാറാണെന്നായിരുന്നു സൂചന. ഇതിനായി മധ്യസ്ഥ ശ്രമങ്ങളും നടത്തുന്നുണ്ട്.












Click it and Unblock the Notifications