പൊതുസ്ഥലത്ത് കാര്യം സാധിച്ചാല്‍ കുടുങ്ങും.. അരി കിട്ടില്ല പട്ടിണി കിടക്കും!! കിരണ്‍ ബേദിയുടെ ഭീഷണി!!
പൊതു സ്ഥലത്ത് വിസര്‍ജനം നടത്തിയാല്‍ അരി തരില്ലെന്ന് കിരണ്‍ ബേദി
കാരയ്ക്കല്‍: പുതുച്ചേരിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറും മുഖ്യമന്ത്രി വി നാരായണസ്വാമിയും തമ്മിലുള്ള പോരാട്ടമൊക്കെ എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. അത് ഒരുവശത്ത് നടക്കുന്നുണ്ട്. ഇപ്പോഴിതാ കിരണ്‍ ബേദി നാട്ടുകാര്‍ക്ക് നേരെയാണ് ഈ പോരാട്ടം നടത്തുന്നത്. പുതിയ കാര്യം എന്തെന്നാല്‍ പൊതു സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തിയാല്‍ ഇനി മുതല്‍ അരി കിട്ടില്ല. അതായത് പട്ടിണി കിടക്കേണ്ടി വരുമെന്ന് സാരം.
അടുപ്പ് പുകയാതെ കക്കൂസ് കിട്ടിയിട്ടെന്ത് കാര്യം എന്ന് പണ്ടത്തെ തമാശ പോലെയായി പോയി പുതുച്ചേരിക്കാരുടെ കാര്യം. കിരണ്‍ ബേദിയുടേത് ജനങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയാണെന്ന് ഇതിനകം തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പ്രത്യേകം ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ മുന്നിട്ടിറങ്ങേണ്ട ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജനങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് ഭയപ്പെടുത്തുന്ന കാര്യം കൂടിയാണ്.
{photo-feature}












Click it and Unblock the Notifications