കിസാൻ മഹാപഞ്ചായത്ത്: രാംലീല മൈതാനത്ത് ഇരച്ചെത്തി ആയിരക്കണക്കിന് കർഷകർ

ഡൽഹിയിലെ രാംലീല മൈതാനത്ത് കിസാൻ മഹാപഞ്ചായത്ത് നടക്കുകയാണ്. എംഎസ്പിക്ക് നിയമപരമായ ഉറപ്പ് നൽകണമെന്നും തങ്ങളുടെ മറ്റ് ആവശ്യങ്ങൾ നിറവേറ്റണമെന്നും ആവശ്യപ്പെട്ടാണ് കർഷകർ ഇവിടെ ഒത്തുകൂടിയത്. തിങ്കളാഴ്ച രാംലീല മൈതാനത്ത് നടക്കുന്ന 'കിസാൻ മഹാപഞ്ചായത്തിൽ' പങ്കെടുക്കാൻ രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് കർഷകർ ഡൽഹിയിലേക്ക് പോകുകയാണെന്ന് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) അറിയിച്ചിരുന്നു.
മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി നൽകുന്നതിനായി 'കിസാൻ മഹാപഞ്ചായത്ത്' നടത്തുമെന്ന് എസ്കെഎം കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇപ്പോൾ റദ്ദാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ഒരു വർഷത്തിലേറെ നീണ്ട പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കർഷക സംഘടന, കർഷകരുടെ ആവശ്യങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് എംഎസ്പി സംബന്ധിച്ച കമ്മിറ്റി പിരിച്ചുവിടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പെൻഷൻ, കടം എഴുതിത്തള്ളൽ, കർഷക സമരത്തിനിടെ മരിച്ചവർക്കുള്ള നഷ്ടപരിഹാരം, വൈദ്യുതി ബിൽ പിൻവലിക്കൽ എന്നിവയും കർഷകരുടെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. കാർഷിക ആവശ്യങ്ങൾക്ക് സൗജന്യ വൈദ്യുതിയും ഗ്രാമീണ കുടുംബങ്ങൾക്ക് 300 യൂണിറ്റും വേണമെന്ന ആവശ്യവും യൂണിയൻ ആവർത്തിച്ചു.
കർഷകരുടെ റാലി ഉച്ചകഴിഞ്ഞ് 3 വരെ തുടരുംമെന്നാണ് റിപ്പോർട്ടുകൾ. "ഞങ്ങളുടെ ആവശ്യങ്ങൾ സംബന്ധിച്ച മെമ്മോറാണ്ടം സമർപ്പിക്കാൻ 15 ഓളം എസ്‌കെഎം നേതാക്കളുടെ പ്രതിനിധി സംഘം കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനെ കാണും," ബികെയു ദകൗണ്ടയുടെ ജനറൽ സെക്രട്ടറിയും എസ്‌കെഎം അംഗവുമായ ജഗ്‌മോഹൻ സിംഗ് പട്യാല പറഞ്ഞു.
Hair care: കഞ്ഞിവെള്ളം ഉണ്ടെങ്കിൽ മുടി വളരും ആരേയും മോഹിപ്പിക്കും ഭംഗിയിൽ..ഇതാ ടിപ്പുകൾ












Click it and Unblock the Notifications