നരേന്ദ്ര മോദിയുടെ ഭക്ഷണത്തിന് സർക്കാർ ഖജനാവിൽ നിന്ന് എത്ര രൂപ ചിലവഴിക്കുന്നു? അറിയാം
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്ഷണ മെനു നേരത്തെ തന്നെ ചര്‍ച്ചയും വിവാദവും ആയിട്ടുളളതാണ്. വലിയ തുകയാണ് പ്രതിദിനം ഭക്ഷണത്തിനായി ഖജനാവില്‍ നിന്നും ചിലവാക്കുന്നത് എന്നും മോദിയുടെ ഇഷ്ടഭക്ഷണം വിലകൂടിയ കൂണ്‍ ആണെന്നതും പലവട്ടം എതിരാളികള്‍ പ്രചാരണം നടത്തിയിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്ഷണത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വലിയ തുക ചിലവഴിക്കുന്നുണ്ടോ? അറിയാം

പ്രധാനമന്ത്രി നരേന്ദ്ര മോദി ലാളിത്യം പറയുകയും എന്നാൽ പത്ത് ലക്ഷത്തിന്റെ കോട്ട് ഇടുകയും വില കൂടിയ കൂണ്‍ കഴിക്കുകയും ചെയ്യുന്ന ആളാണെന്ന് പ്രതിപക്ഷം ആരോപിക്കാറുണ്ട്. ഏറ്റവും ഒടുവില്‍ ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ധരിച്ച ടി ഷര്‍ട്ട് വിവാദമായപ്പോഴും ഇക്കാര്യങ്ങള്‍ പ്രതിപക്ഷം കുത്തിപ്പൊക്കുകയുണ്ടായി. പ്രധാനമന്ത്രിയുടെ ചിലവുകള്‍ സംബന്ധിച്ച് ചില വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്ഷണ ആവശ്യത്തിലേക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഒരു രൂപ പോലും ചിലവഴിക്കുന്നില്ല എന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നരേന്ദ്ര മോദിയുടെ ഭക്ഷണത്തിന്റെ ചിലവ് അദ്ദേഹം സ്വന്തം കയ്യില്‍ നിന്നുമാണ് ചിലവഴിക്കുന്നത് എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ബിനോദ് ബിഹാരി സിംഗ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റില്‍ ലഭ്യമായിട്ടുളള വിവരങ്ങള്‍ പ്രകാരം നരേന്ദ്ര മോദിയുടെ ആസ്തി 2,23,82,504 രൂപയാണ്. പ്രധാനമന്ത്രിയുടെ കൈവശം ഉളളത് 35,250 രൂപയാണ്. 1,89,305 രൂപയുടെ എല്‍ഐസി പോളികള്‍ മോദിയുടെ പേരിലുണ്ട്. പോസ്റ്റ് ഓഫീസില്‍ 9,05,105 രൂപയുടെ നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റും ഉണ്ട്. 2022 മാര്‍ച്ച് 31 വരെയുളള കണക്ക് പ്രകാരമാണിത്.

പ്രധാനമന്ത്രിയുടെ ഭക്ഷണ മെനുവിലെ വിവാദ താരമാണ് ഹിമാചലിലെ ഗുച്ചി കൂണ്‍. മോദിയുടെ ഇഷ്ട വിഭവം ഈ കൂണ്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണമാണ്. ഹിമാചലിലെ മലകളിലും ജമ്മു കശ്മീരിലും മാത്രമാണ് ഗുച്ചി കൂണുകള്‍ ലഭിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാത്ത ഈ കൂണുകളുടെ വില കിലോയ്ക്ക് 40,000 രൂപ വരെയാണ്.
ആ നിറമാണ് കൂടുതല്‍ ഇഷ്ടമെങ്കില്‍ നിങ്ങള്‍ റൊമാന്റിക്കാണ്: ഇഷ്ട നിറം പറയൂ.. സ്വഭാവം അറിയാം

ബിജെപി ജനറല്‍ സെക്രട്ടറിയായി ഹിമാചല്‍ പ്രദേശില്‍ എത്തിയത് മുതലാണ് ഈ കൂണ്‍ വിഭവം മോദിയുടെ ഇഷ്ടഭക്ഷണമായി മാറിയത്. ഭക്ഷണ പ്രിയനായ മോദിക്ക് മറ്റ് ചില ഇഷ്ടഭക്ഷണങ്ങള്‍ കൂടിയുണ്ട്. അതിലൊന്നാണ് കട്ട ഡോക്ല എന്ന ഗുജറാത്തി വിഭവം. കടല മാവ്, തൈര്, നാരങ്ങ എന്നിവ കൊണ്ട് ഉണ്ടാക്കുന്ന ഇഡ്ഡലി പോലുളള വിഭവം ആണിത്.

നരേന്ദ്ര മോദിയുടെ മറ്റൊരു പ്രിയ ഭക്ഷണം കിച്ച്ടി ആണ്. പച്ചക്കറികളും അരിയും ചേര്‍ത്തുണ്ടാക്കുന്ന ഒരു വിഭവം ആണിത്. കടലമാവും മോരും ചേര്‍ത്ത് പാചകം ചെയ്യുന്ന ഖണ്ട്വി ആണ് മോദിയുടെ മറ്റൊരു പ്രിയപ്പെട്ട വിഭവം. തീര്‍ന്നില്ല, ബദാമും പിസ്തയും ചേര്‍ത്ത ശ്രീഖണ്ഡും വെണ്ടയും കടല മാവും കൊണ്ടുളള ഓക്ര കദിയും പ്രധാനമന്ത്രിയുടെ ഇഷ്ട ഭക്ഷണങ്ങളാണ്.












Click it and Unblock the Notifications