Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടറുടെ കൊലപാതകം:സഞ്ജയ് റോയിയുടെ ഫോണില്‍ പോണ്‍ ദൃശ്യങ്ങള്‍, സിബിഐക്ക് വിടുമോ മമത?

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ഡോക്ടര്‍ ട്രെയിനി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ മമത ബാനര്‍ജിക്ക് മേല്‍ കേസ് സിബിഐക്ക് വിടാനുള്ള സമ്മര്‍ദം വര്‍ധിക്കുകയാണ്. പ്രതിയുടെ മൊബൈലില്‍ നിന്ന് പോലീസ് പോണ്‍ ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയുടെ ഏത് ഭാഗത്തും കുറ്റാരോപിതനായ സഞ്ജയ് റോയിക്ക് കടന്നുചെല്ലാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു.

പോലീസ് വെല്‍ഫെയര്‍ ബോര്‍ഡിലെ വളണ്ടിയറാണ് ഇയാള്‍. ഇവര്‍ കരാര്‍ ജീവനക്കാരാണ്. പോലീസുകാരെ വിവിധ ജോലികളില്‍ സഹായിക്കാനാണ് ഇവരെ നിയമിക്കുന്നത്. ട്രാഫിക് മാനേജ്‌മെന്റ്, ദുരന്തമുണ്ടായാല്‍ സന്നദ്ധ സേവനത്തിന് രംഗത്തിറങ്ങുക എന്നിവയാണ് ഇവരുടെ ജോലി. മാസം 12000 രൂപയാണ് ശമ്പളം.

kolkata-doctor-murder-case

2019ലാണ് കൊല്‍ക്കത്ത പോലീസിന്റെ ദുരന്തനിവാരണ സംഘത്തില്‍ വളണ്ടിയറായി റോയ് ചേര്‍ന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പിന്നീട് ഇയാളെ പോലീസ് വെല്‍ഫെയര്‍ സെല്ലിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്ന് ആകെ ഘര്‍ മെഡിക്കല്‍ കോളേജിലെ പോലീസ് ഔട്ട്‌പോസ്റ്റിലേക്ക് മാറുകയായിരുന്നു. പിന്നീട് ആശുപത്രിയുടെ ചുമതലയിലേക്കും ഇയാള്‍ എത്തുകയായിരുന്നു.

അതിനാല്‍ ആശുപത്രിയുടെ എല്ലാ ഡിപ്പാര്‍ട്‌മെന്റിലും ഇയാള്‍ക്ക് കടന്നുചെല്ലാമായിരുന്നു. ഇയാള്‍ ആശുപത്രിയില്‍ അഡ്മിറ്റാവുന്നതിന് രോഗിയുടെ ബന്ധുക്കളില്‍ നിന്ന് പണം വാങ്ങുന്ന റാക്കറ്റിന്റെ ഭാഗവുമായിരുന്നു. അതേസമയം ആശുപത്രിയില്‍ ബെഡ് ലഭിച്ചിട്ടില്ലെങ്കില്‍ സമീപത്തുള്ള നഴ്‌സിങ് ഹോമുകളില്‍ ഇയാള്‍ പണം വാങ്ങി കിടക്ക ലഭ്യമാക്കി കൊടുക്കുമായിരുന്നു.

അതേസമയം ഇയാള്‍ പോലീസായിരുന്നില്ലെങ്കിലും ആശുപത്രിയില്‍ എല്ലാവരോടും പോലീസാണെന്നാണ് പറഞ്ഞിരുന്നത്. ടീഷര്‍ട്ടില്‍ കെപി എന്നും എഴുതിയിരുന്നു. കൊല്‍ക്കത്ത പോലീസ് എന്നതിന്റെ ചുരുക്കമായിരുന്നു ഇത്. ഇയാളുടെ ബൈക്കിലും കെപി ടാഗുണ്ടായിരുന്നു. ഇയാള്‍ സ്വന്തം ബന്ധങ്ങള്‍ ഉപയോഗിച്ച് പോലീസ് ബാരക്‌സിലാണ് താമസിച്ചിരുന്നത്.

പല വളണ്ടിയര്‍മാരും ഇയാള്‍ പോലീസുകാരന്‍ തന്നെയാണെന്ന് വിശ്വസിച്ചിരുന്നു. ഇയാള്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ പശ്ചാത്താപം ഒന്നും ഇയാള്‍ക്കില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ തൂക്കിലേറ്റൂ എന്ന് പ്രതി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആശുപത്രിയില്‍ ഇയാള്‍ നിരന്തരം സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി മമത ബാനര്‍ജി വരുന്ന ഞായറാഴ്ച്ചയ്ക്കുള്ളില്‍ കേസ് തെളിയിക്കപ്പെട്ടിട്ടില്ലെങ്കില്‍ സിബിഐക്ക് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തെ മമത തിങ്കളാഴ്ച്ച കാണുകയും ചെയ്തു.

ഈ കേസ് തെളിയിക്കാന്‍ ഏറ്റവും മികച്ച ശ്രമം തന്നെ നടത്തുന്നുണ്ട്. ഒരു ആശുപത്രിയില്‍ ഇങ്ങനെ ഒരു സംഭവം നടക്കുന്നുവെന്ന് എനിക്ക് അറിയില്ല. കേസിന് വലിയ പ്രാധാന്യം പോലീസ് നല്‍കുന്നുണ്ട്. കൂടുതല്‍ പ്രതികളുണ്ടെങ്കില്‍ എല്ലാവരെയും അറസ്റ്റ് ചെയ്യും. ഞായറാഴ്ച്ചയ്ക്കുള്ളില്‍ അതിന് സാധിച്ചില്ലെങ്കില്‍ കേസ് സിബിഐക്ക് കൈമാറുമെന്നും മമത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+