Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടറുടെ ബലാത്സംഗ കൊല; കത്തിപ്പടര്‍ന്ന് പ്രതിഷേധം, ഫുട്‌ബോള്‍ ആരാധകരും തെരുവില്‍, മത്സരം റദാക്കി

കൊല്‍ക്കത്ത: യുവ ഡോക്ടറുടെ ബലാത്സംഗ കൊലയില്‍ രാജ്യവ്യാപക പ്രതിഷേധം. ആയിരക്കണക്കിന് ഡോക്ടര്‍മാരാണ് പ്രതിഷേധത്തിന്റെ ഭാഗമായിരിക്കുന്നത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്്‌റ്റേഡിയത്തിന് മുന്നില്‍ ജനങ്ങളുടെ പ്രതിഷേധം. തെരുവില്‍ഇറങ്ങി പ്രതിഷേധിച്ചിരിക്കുകയാണ് മോഹന്‍ ബഗാന്‍-ഈസ്റ്റ്ബംഗാള്‍ ആരാധകര്‍. ഇതേ തുടര്‍ന്ന് സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ മത്സരങ്ങള്‍ മാറ്റിയിരിക്കുകയാണ്.

കനത്ത മഴയെ അവഗണിച്ചാണ് ഇവര്‍ തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. ഡല്‍ഹിയിലേക്കും പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ രാജീവ് ചൗക് മെട്രോ സ്‌റ്റേഷനിലാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. ആയിരക്കണക്കിന് ഡോക്ടര്‍മാരാണ് ഇവിടെ പ്രതിഷേധത്തില്‍ അണിചേര്‍ന്നിരിക്കുന്നത്.

bengal-protest

ഫുട്‌ബോള്‍ ലോകത്തെ ചിര വൈരികളായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ ആരാധകര്‍ തെരുവിലിറങ്ങിയതാണ് അമ്പരപ്പിച്ചത്. ഞങ്ങള്‍ ആദ്യം ഇന്ത്യക്കാരാണ് എന്നായിരുന്നു ഇവരുടെ മുദ്രാവാക്യം. നിരവധി ആരാധകര്‍ അറസ്റ്റിലായിട്ടുണ്ട്. ഡ്യൂറന്റ് കപ്പ് ഡര്‍ബിയില്‍ മോഹന്‍ ബഗാന്‍-ഈസ്റ്റ് ബംഗാള്‍ മത്സരം നടക്കാനിരിക്കുകയായിരുന്നു.

എന്നാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മത്സരം റദ്ദാക്കുകയായിരുന്നു. മത്സരം നടക്കുന്ന വേദിയില്‍ അക്രമ സംഭവങ്ങള്‍ നടക്കാന്‍ ഇടയുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. സ്റ്റേഡിയം നല്‍കുന്ന വേദിക്ക് പുറത്ത് പോലീസ് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. അതിന് മുമ്പ് തന്നെ പല ആരാധകരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിയിരുന്നു.

അതേസമയം പോലീസ് നടപടിയുണ്ടായെങ്കിലും ആരാധകര്‍ ഒറ്റക്കെട്ടായിരുന്നു. എല്ലാ ശത്രുതയും മറന്ന് ഇവര്‍ പോരാടാന്‍ ഒന്നിച്ചിറങ്ങുകയായിരുന്നു. ഇന്ത്യന്‍ സ്ത്രീക്കെതിരെയാണ് അക്രമം നടന്നിരിക്കുന്നത്. സമാധാനപരമായിട്ടാണ് പ്രതിഷേധിക്കുന്നത്. പോലീസാണ് ലാത്തിച്ചാര്‍ജ് ആരംഭിച്ചതെന്ന് ഒരു ഫുട്‌ബോള്‍ ആരാധകന്‍ എഎന്‍ഐയോട് പറഞ്ഞു. കൊല്‍ക്കത്ത മൈതാനത്തിന് ഇതൊരു കരിദിനമാണെന്ന് മറീനേഴ്‌സ് ബേസ് ക്യാമ്പ് പ്രസിഡന്റ് പ്രസേന്‍ജിത്ത് സര്‍ക്കാര്‍ പറഞ്ഞു.

ആര്‍ജി കര്‍ ആശുപത്രിയിലെ ഇരയ്ക്ക് വേണ്ടി നീതിയെന്ന കാരണമാണ് ഇവരെ ഒന്നിപ്പിച്ചതെന്ന് മോഹന്‍ ബഗാന്‍ പറഞ്ഞു. അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേ മത്സരം റദ്ദാക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ചു. മത്സരം നടക്കുമ്പോള്‍ ആരും പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നും, ഫുട്‌ബോള്‍ മതത്തിനും ജാതിക്കും മുകളിലാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി പദ്മ അവാര്‍ഡ് ജേതാക്കള്‍ കത്തയച്ചിരിക്കുകയാണ്. സംഭവത്തില്‍ നീതി ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റക്കാരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതേസമയം ഡ്യൂറന്റ് കപ്പ് മത്സരങ്ങള്‍ ജംഷേദ്പൂരിലേക്ക് മാറ്റാനും സംഘാടകര്‍ ശ്രമിക്കുന്നുണ്ട്.

നിരവധി മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കനത്ത മഴ ഇവര്‍ക്ക് വെല്ലുവിളിയായി ഉണ്ടായിരുന്നു. കോളേജ് സ്ട്രീറ്റ് മുതല്‍ ശ്യാംബസാര്‍ വരെയായിരുന്നു ഇവരുടെ പ്രതിഷേധ മാര്‍ച്ച്. സിബിഐ അന്വേഷണം വേഗത്തില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+