കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിമയ്ക്ക് പിന്നാലെ ഫലകത്തിലും അതിക്രമം, ബംഗാളില്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരില്‍ കരിപൂശി

കൊല്‍ക്കത്തയിലെ പ്രസിഡന്‍സി യൂനിവേഴ്‌സിറ്റി ക്യാംപസിലാണ് സംഭവം നടന്നിരിക്കുന്നത്

Google Oneindia Malayalam News

കൊല്‍ക്കത്ത: പ്രമുഖരുടെ പ്രതിമയ്ക്ക് നേരെ രാജ്യവ്യാപകമായി അതിക്രമം നടക്കുന്നത് പുതിയ കാര്യമല്ലാതായിരിക്കുകയാണ്. എല്ലാത്തിനും പിന്നില്‍ ബിജെപിയാണെന്ന് പൊതുവായ ആരോപണവും ഉയര്‍ന്നിരുന്നു. നേരത്തെ ബംഗാളില്‍ ഇതേ തുടര്‍ന്ന് ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയ്ക്ക് നേരെ അതിക്രമവും ഉണ്ടായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പേരെഴുതിയ ഫലത്തില്‍ സാമൂഹ്യവിരുദ്ധര്‍ കരിപൂശിയിരിക്കുകയാണ്.

ആക്രമണങ്ങള്‍ക്ക് അവസാനമില്ല, ബംഗാളില്‍ നെഹ്‌റു പ്രതിമയില്‍ കരിഓയില്‍ ഒഴിച്ചു, പിന്നില്‍ ബിജെപി?ആക്രമണങ്ങള്‍ക്ക് അവസാനമില്ല, ബംഗാളില്‍ നെഹ്‌റു പ്രതിമയില്‍ കരിഓയില്‍ ഒഴിച്ചു, പിന്നില്‍ ബിജെപി?

1

കൊല്‍ക്കത്തയിലെ പ്രസിഡന്‍സി യൂനിവേഴ്‌സിറ്റി ക്യാംപസിലാണ് സംഭവം നടന്നിരിക്കുന്നത്. യുനിവേഴ്‌സിറ്റിയിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ പേരെഴുതിയ ഫലകത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരും ഉണ്ടായിരുന്നു. ഇതാണ് കരിപൂശി വികൃതമാക്കിയിരിക്കുന്നത്. രാവിലെ യൂനിവേഴ്‌സിറ്റി അധികൃതര്‍ എത്തിയ ശേഷമാണ് ഇക്കാര്യം അവര്‍ അറിഞ്ഞത്. തുടര്‍ന്ന് ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്. ആരാണ് ഇതിന് പിന്നിലെന്ന് കണ്ടുപിടിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

2

അതേസമയം സംഭവത്തെ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അനുരാധ ലോഹിയ അപലപിച്ചിട്ടുണ്ട്. ഇത്രയും പേരെടുത്ത ഒരു യൂനിവേഴ്‌സിറ്റി ഇങ്ങനെയൊരു സംഭവം നടന്നത് അപമാനകരമാണെന്ന് അനുരാധ പറഞ്ഞു. നേരത്തെ കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ യൂനിവേഴ്‌സിറ്റിയില്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ വിദ്യാര്‍ത്ഥികള്‍ തകര്‍ത്തിരുന്നു. ഹിന്ദു ഫാസിസത്തിന്റെ ശില്‍പിയാണ് മുഖര്‍ജിയെന്ന് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ബര്‍ദ്വാനില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും അംബേദ്കറുടെയും പ്രതിമകള്‍ വികൃതമാക്കിയിരുന്നു. നേരത്തെ ത്രിപുരയില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തില്‍ എത്തിയ ശേഷം കമ്മ്യൂണിസ്റ്റ് ആചാര്യന്‍ വ്‌ളാദിമിര്‍ ലെനിന്റെ പ്രതിമ തകര്‍ത്തതോടെയാണ് ഇത്തരം സംഭവങ്ങള്‍ ആരംഭിച്ചത്.

ഷമി- ജഹാന്‍ വിവാദം; പാക് മോഡല്‍ അലിഷ്ബ പ്രതികരിക്കുന്നു, ദുബായില്‍ വച്ച് കണ്ടിട്ടുണ്ട്, ഇഷ്ടമാണ്...ഷമി- ജഹാന്‍ വിവാദം; പാക് മോഡല്‍ അലിഷ്ബ പ്രതികരിക്കുന്നു, ദുബായില്‍ വച്ച് കണ്ടിട്ടുണ്ട്, ഇഷ്ടമാണ്...

വര്‍ക്കലയിലെ വിവാദ ഭൂമി കൈമാറ്റം; സബ് കളക്ടറുടെ നടപടിക്ക് സ്റ്റേ, വിടാതെ പിന്തുടര്‍ന്ന് എംഎല്‍എവര്‍ക്കലയിലെ വിവാദ ഭൂമി കൈമാറ്റം; സബ് കളക്ടറുടെ നടപടിക്ക് സ്റ്റേ, വിടാതെ പിന്തുടര്‍ന്ന് എംഎല്‍എ

English summary
Kolkata Plaque with Syama Prasad Mookerjees name inscribed on it blackened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X