കൊൽക്കത്ത ആർജി കാർ ബലാത്സംഗ കൊലപാതക കേസ്; ഒരു വർഷം പിന്നിട്ടു, നീതി തേടിയുള്ള മാർച്ചിൽ സംഘർഷം
കൊൽക്കത്ത: രാജ്യത്തെ നടുക്കിയ കൊൽക്കത്ത ആർജി കാർ ആശുപത്രിയിലെ കൊലപാതക കേസിൽ ഒരു വർഷം തികയവേ നീതി തേടിയുള്ള മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർക്കെതിരെ പോലീസ് ലാത്തിചാർജ് നടത്തുകയായിരുന്നു. പശ്ചിമ ബംഗാൾ സെക്രട്ടേറിയറ്റിലേക്ക് 'നബന്ന' എന്ന പേരിൽ വമ്പൻ മാർച്ച് നടത്താനാണ് പ്രതിഷേധക്കാർ പദ്ധതിയിട്ടത്. അതിനിടയിലാണ് പോലീസ് ലാത്തി ചാർജ് നടത്തിയിരിക്കുന്നത്.
വിവാദമായ ആർജി കാർ മെഡിക്കൽ കോളേജ് സംഭവത്തിന്റെ വാർഷികത്തോടനുബന്ധിച്ച് മുതിർന്ന നേതാക്കളായ സുവേന്ദു അധികാരിയും അഗ്നിമിത്ര പോളും നയിച്ച പ്രതിഷേധ മാർച്ചിൽ ഒട്ടേറെ ആളുകൾ അണിനിരന്നിരുന്നു. എന്നാൽ അധികൃതർ ഘോഷയാത്ര തടയാൻ ശ്രമിച്ചതോടെ ഇത് സംഘർഷത്തിലേക്ക് വഴിമാറി. ക്രൂരമായ ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയായ പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ മാർച്ചിൽ പങ്കെടുത്തു.

'നബന്ന ചലോ അഭിയാന്റെ' എന്ന പരിപാടിയുടെ ഭാഗമായി, ആർജി കാർ ഇരയ്ക്ക് നീതി ലഭിക്കുന്നതിനായി മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. തുടർന്ന് പോലീസ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ അവഗണിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ എത്താനുള്ള അവരുടെ ശ്രമങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്.
നബന്നയിലേക്ക് നടത്തിയ മാർച്ചിൽ കൊല്ലപ്പെട്ട ഡോക്‌ടറുടെ മാതാപിതാക്കളും പങ്കെടുത്തു. മാർച്ചിനെ തുടർന്ന് നേരത്തെ തന്നെ പോലീസ് ഇതിനെ നേരിടാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി മേഖലയിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ഹൗറ പാലത്തിലും വിദ്യാസാഗർ സേതുവിലും വാഹനഗതാഗതം തടസപ്പെടുത്തുകയും ചെയ്‌തിരുന്നു.
കൊല്ലപ്പെട്ട ഡോക്‌ടറുടെ മാതാപിതാക്കൾ മാർച്ചിൽ ചേരാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു. പ്രതിപക്ഷ നേതാവ് കൂടിയായ സുവേന്ദു അധികാരി പാർട്ടി പതാകകളില്ലാതെ പങ്കെടുക്കാനാണ് ബിജെപി പ്രവർത്തകരോട് ആവശ്യപ്പെട്ടത്. എംഎൽഎമാരുടെ സംഘത്തോടൊപ്പം അധികാരി ഡോറിന ക്രോസിംഗിൽ നിന്ന് ഇരയുടെ മാതാപിതാക്കളോടൊപ്പം നടന്നു, മാർച്ചിൽ ബിജെപി ചിഹ്നങ്ങൾ പാടേ ഒഴിവാക്കി.
നിരവധി പ്രവർത്തകർക്കും പ്രതിഷേധക്കാർക്കും പോലീസ് നടപടിയിൽ പരിക്കേറ്റിരുന്നു. 'പ്രതിഷേധിക്കാൻ ഒത്തുകൂടിയ ഈ വലിയ ജനക്കൂട്ടത്തെ മമത ബാനർജി ഭരണകൂടത്തിന് ഭയമാണ് എന്നായിരുന്നു ബിജെപി നേതാവ് സുവേന്ദു അധികാരി മാർച്ചിനിടെ പറഞ്ഞത്. ഇരയ്ക്ക് നീതി ആവശ്യപ്പെട്ട് കൊണ്ടുള്ള പോസ്‌റ്ററുകളും ബാനറുകളും ഉയർത്തിപ്പിടിച്ച് കൊണ്ടാണ് പ്രതിഷേധക്കാർ അതിൽ പങ്കെടുത്തത്.
പ്രതിഷേധക്കാരുടെ വഴി തടയാൻ പ്രധാന സ്ഥലങ്ങളിൽ വലിയ തോതിൽ പോലീസിനെയും റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനെയും മമത സർക്കാർ വിന്യസിച്ചിരുന്നു. ജലപീരങ്കികൾ സ്ഥാപിക്കുകയും പ്രതിഷേധം നിരീക്ഷിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുകയും ചെയ്‌തു. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത സെക്ഷൻ 163 പ്രകാരമാണ് നബന്നയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയത്.
നേരത്തെ കൊൽക്കത്തയിലെയും ഹൗറയിലെയും നിരവധി ക്രോസിംഗുകളിൽ മൾട്ടി-ലെയർ ബാരിക്കേഡുകൾ പോലീസ് സ്ഥാപിച്ചിരുന്നു. ഹൗറ പാലത്തിലെയും വിദ്യാസാഗർ സേതുവിലെയും വാഹനഗതാഗതം നിർത്തിവയ്ക്കുകയുമുണ്ടായി. അതിന് പിന്നാലെയാണ് മാർച്ച് തടയാനായി പോലീസ് ലാത്തിചാർജ് ഉൾപ്പെടെ നടത്തിയത്.
ഒരു വർഷം മുമ്പ് സർക്കാർ ഉടമസ്ഥതയിലുള്ള ആർജി കാർ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു വനിതാ ഡോക്‌ടർ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്‌ത സംഭവത്തെ തുടർന്നാണ് ഈ പ്രതിഷേധം. നേരത്തെ തന്നെ വിഷയത്തിൽ മമത സർക്കാരിനെതിരെ കടുത്ത ആരോപണം നിലനിൽക്കുന്നുണ്ടായിരുന്നു. അന്വേഷണത്തിൽ വീഴ്‌ച ഉണ്ടെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications