യുവതിയും യുവാവും തമ്മില്‍ അടിപിടി; നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ഗുഡ്ഗാവ്: രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പരീക്ഷയ്ക്കായി എത്തിയ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. ഗുഡ്ഗാവ് സ്വദേശിയായ അനില്‍ ബാമല്‍(22) ആണ് മരിച്ചത്. ജയ്പൂരിലെ പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥി സമീപത്തുള്ള ഗരാ പാലസ് കോട്ടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സന്ദര്‍ശനം നടത്തവെയാണ് കൊലപാതകമുണ്ടായതെന്ന് പോലീസ് പറഞ്ഞു. പ്രതി ലളിത് കഹാറിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

ലളിത് കഹാറും ഒരു പെണ്‍കുട്ടിയും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ ഇടപെടാനെത്തിയതായിരുന്നു അനില്‍. തര്‍ക്കത്തിനിടെ ലളിത് അനിലിനെ കുത്തുകയായിരുന്നു. നെഞ്ചില്‍ കുത്തേറ്റ അനിലിനെ സുഹൃത്തുക്കള്‍ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട ലളിതിനെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.

dead

നാലുവര്‍ഷമായി കോട്ടയില്‍ താമസിച്ച് നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുത്തുവരികയായിരുന്നു അനില്‍. ഈവര്‍ഷത്തെ പരീക്ഷയില്‍ വിജയിക്കുമെന്നും ഉറപ്പുണ്ടായിരുന്നു. തന്റെ സാധനങ്ങള്‍ തിരിച്ചെടുക്കാനായിരുന്നു കോട്ടയിലെത്തിയത്. പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരുന്ന വിദ്യാര്‍ഥിയുടെ മരണം സുഹൃത്തുക്കളെയും ബന്ധുക്കളെയും ഞെട്ടിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ കോച്ചിങ് പഠനകേന്ദ്രങ്ങള്‍ കോട്ടയിലാണ്. ഒന്നരലക്ഷത്തോളം വിദ്യാര്‍ഥികളാണ് വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളുടെ എന്‍ട്രന്‍സ് പരിശീലനത്തിനായി കോട്ടയില്‍ തങ്ങുന്നത്.


English summary
Kota: Gurgaon NEET aspirant steps in to stop fighting couple, stabbed to death
Please Wait while comments are loading...