Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണത്തിന് കേരള ആര്‍.ടി.സി പ്രത്യേക സര്‍വ്വീസുകള്‍

ബാംഗ്ളൂര്‍: ഓണം പ്രമാണിച്ച് നാട്ടിലെത്താന്‍ കേരള ആര്‍.ടി.സി ബസ്സുകള്‍ക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു.തിരുവോണത്തിന് മുമ്പുള്ള ദിവസങ്ങളിലാണ് സാധാരണയായി തിരക്ക് അധികമായി കാണാറുള്ളത്.സെപ്റ്റംബര്‍ നാലിലേക്കുള്ള ടിക്കറ്റ് റിസര്‍വേഷനാണ് ആരംഭിച്ചിട്ടുള്ളത്.റിസര്‍വേഷന്‍ പൂര്‍ത്തിയായാല്‍ പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സ്വാതന്ത്രൃദിനത്തോടനുബന്ധിച്ച് നാട്ടിലേക്കുള്ള എല്ലാ ടിക്കറ്റുകളും ഇതിനോടകംതന്നെ വിറ്റഴിച്ചു.ഇതിന്റെയടിസ്ഥാനത്തില്‍ ഓണത്തിന് തിരക്കുവര്‍ദ്ധിക്കാനേ സാധ്യതയുള്ളു.കഴിഞ്ഞ ഓണാവധിക്ക് 12 പ്രത്യേക സര്‍വ്വീസുകളാണ് ഉണ്ടായിരുന്നത്.കേരളത്തിന്റെ തെക്കന്‍പ്രദേശങ്ങളിലേക്കാണ് തിരക്ക് അധികമുള്ളത്.എന്നിരുന്നാലും മലബാര്‍ മേഖലകളിലേക്കും പ്രത്യേകസര്‍വ്വീസുകള്‍ ഉണ്ടാകുമെന്നാണ് കേരള ആര്‍.ടി.സി അറിയിച്ചിരിക്കുന്നത്.കര്‍ണാടക ആര്‍.ടി.സി റിസര്‍വ്വേഷനും നേരത്തെ തന്നെ ആരംഭിച്ചു.ഓണത്തിനു മുമ്പുള്ള ദിവസങ്ങളിലേക്കുള്ള റിസര്‍വേഷന്‍ അവസാനിച്ച നിലയിലാണ്.ട്രെയിന്‍ റിസര്‍വേഷന്‍ മാസങ്ങള്‍ക്കുമുമ്പു തന്നെ അവസാനിച്ചു.ഇനിയുള്ള പ്രതീക്ഷ പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് പ്രഖ്യാപനമാണ്.

ksrtcbus

യു.പി.എ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച ട്രെയിനുകള്‍ക്ക് സമയക്രമമായി.തിരുവനന്തപുരം-നിസാമുദ്ദീന്‍,തിരുവനന്തപുരം-ബാംഗ്ളൂര്‍ എന്നീ ട്രെയിനുകളാണ് കേരളത്തിനായിട്ടുള്ളത്.തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴി ശനിയാഴ്ച്ചയും ആലപ്പുഴ വഴി ബുധനാഴ്ച്ചയും നിസാമുദ്ദീനിലേക്ക് രണ്ടുവണ്ടികള്‍ സര്‍വ്വീസിനുണ്ട്.തിരുവനന്തപുരത്തുനിന്നും ശനിയാഴ്ച്ച പുലര്‍ച്ചെ 12.30ന് തിരിക്കുന്ന ട്രെയിന്‍ (നമ്പര്‍-22653) തിങ്കളാഴ്ച്ച വെളുപ്പിന് 2മണിക്ക് നിസാമുദ്ദീനില്‍ എത്തും.അന്നുകാലത്ത് തന്നെ 10.5ന് നിസാമുദ്ദീനില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍-22654) ബുധനാഴ്ച്ച ഉച്ചക്ക് രണ്ടുമണിയോടെ തിരുവനന്തപുരത്തെത്തും.ബുധനാഴ്ച്ച രാത്രി 1മണിക്കാണ് ആലപ്പുഴ വഴിയുള്ള ട്രെയിന്‍ (നമ്പര്‍-22655) തിരുവനന്തപുരത്തു നിന്നും പുറപ്പെടുക.വെള്ളിയാഴ്ച്ച രാവിലെ ഇത് നിസാമുദ്ദീനിലെത്തും.വെള്ളിയാഴ്ച്ച കാലത്ത് 10.5ന് തിരിക്കുന്ന ട്രെയിന്‍ (നമ്പര്‍-22656) ഞായറാഴ്ച്ച ഉച്ചക്ക് 2മണിക്ക് തിരുവനന്തപുരത്ത് എത്തും.തിരുവനന്തപുരം-ബാംഗ്ളൂര്‍ ട്രെയിന്‍ ഞായർ,വ്യാഴം ദിവസങ്ങളിലാണുള്ളത്.പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളാണിവ.ബാംഗ്ളൂരില്‍ നിന്ന് തിങ്കള്‍,വെള്ളി ദിവസങ്ങളില്‍(നമ്പര്‍-22657) 7.15ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 8.20ന് തിരുവനന്തപുരത്തെത്തും.തിരുവനന്തപുരത്തു നിന്നും ഞായർ,വ്യാഴം ദിവസങ്ങളില്‍(നമ്പര്‍-226578) രാത്രി 7ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് കാലത്ത് 8.10ന് ബാംഗ്ളൂരില്‍ എത്തും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+