മണിപ്പൂരില്‍ സൈനിക ക്യാമ്പ് ആക്രമിച്ച് തീവ്രവാദികള്‍, 10 പേര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: മണിപ്പൂരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. പത്ത് തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സൈന്യം വ്യക്തമാക്കി. കുക്കി തീവ്രവാദികള്‍ ആണിതെന്ന് സിആര്‍പിഎഫ് അറിയിച്ചു. മണിപ്പൂരിലെ ജിരിബാം ജില്ലയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച്ച വൈകീട്ട് 3.30ന് തീവ്രവാദികള്‍ സിആര്‍പിഎഫ് ക്യാമ്പ് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു.
തീവ്രവാദികളില്‍ നിന്ന് നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരു സിആര്‍പിഎഫ് ജവാന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തീവ്രവാദികള്‍ ബോറോബേക്ര പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് ശക്തമായി തിരിച്ചടിച്ചിരുന്നു.

തീവ്രവാദികള്‍ ജാക്കൂരാധോറില്‍ നാലോളം വീടുകളും അഗ്നിക്കിരയാക്കി. മെയ്‌തെയ് സമുദായത്തിന്റേതാണ് ഈ വീടുകള്‍. ഫോര്‍ത്ത് മഹര്‍ റെജിമെന്റിലെ ജവാനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് ആക്രമണം നടക്കുന്നത്. തീവ്രവാദികള്‍ കര്‍ഷകര്‍ക്കെതിരെയും ആക്രമണം നടത്തിയെന്നാണ് സൈന്യം പറയുന്നു.
സനാസാബി ലൗകൂളിലും, സമീപപ്രദേശമായ തമ്‌നപോക്പി ഗ്രാമത്തിലുമാണ് ആക്രമണം നടത്തിയത്. 40 മിനുട്ടോളം തീവ്രവാദികളും, ബിഎഫ്എഫിലെ 119ാമത് ബറ്റാലിയിനും, ഫോര്‍ത്ത് മഹര്‍ റെജിമെന്റുമായി ഏറ്റുമുട്ടലുണ്ടായി. ഈ ആഴ്ച്ചയാണ് മണിപ്പൂരില്‍ സംഘര്‍ഷം വര്‍ധിച്ചത്. രണ്ട് പേര്‍ വെള്ളി, ശനി ദിവസങ്ങളിലായി കൊല്ലപ്പെട്ടിരുന്നു. ജിരിബാമില്‍ ഒരുസ്ത്രീയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ബിഷ്ണുപൂരില്‍ കൊല്ലപ്പെട്ടത് 34കാരിയാണ്.












Click it and Unblock the Notifications