കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് എന്‍റെ ഭാഗ്യ മുറിയാണ്, താജ് വെസ്‌റ്റെന്‍ഡ് റൂമിനെ കുറിച്ച് കുമാരസ്വാമി പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ബംഗളൂരു: അധികാരത്തില്‍ കടിച്ച് തൂങ്ങി നില്‍ക്കാന്‍ താല്‍പര്യമില്ലെന്നും, അതുകൊണ്ട് മുഖ്യമന്ത്രി പദത്തില്‍ നിന്ന് ഒഴിവാന്‍ തയ്യാറാണെന്നും കുമാരസ്വാമി. വിശ്വാസ വോട്ട് ഇന്ന് തന്നെ നടക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. അതേസമയം വളരെ വികരാധീനനായിട്ടാണ് കുമാരസ്വാമി സഭയില്‍ സംസാരിച്ചത്. താന്‍ എന്തുകൊണ്ടാണ് താജ് വെസ്റ്റെന്‍ഡില്‍ മുറിയെ കുറിച്ചും അദ്ദേഹം സഭയില്‍ സംസാരിച്ചു. ഞാന്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം ടിവിയില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ തനിക്ക് വന്ന ഫോണ്‍ കോളാണ് എല്ലാം മാറ്റിമറിച്ചതെന്ന് കുമാരസ്വാമി പറഞ്ഞു.

1

തന്നെ വിളിച്ചത് ഗുലാം നബി ആസാദായിരുന്നു. ആസാദ് എന്നോട് പറഞ്ഞു, സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് ജെഡിഎസ്സിനെ പിന്തുണയ്ക്കുമെന്ന്, ഇത് വളരെ അദ്ഭുതകരമായിരുന്നു. അതുകൊണ്ട് വളരെ ഭാഗ്യമുള്ള മുറിയായിട്ടാണ് അതിനെ കാണുന്നതെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം തന്റെ സര്‍ക്കാര്‍ വാഗ്ദാനങ്ങളെല്ലാം പാലിച്ചതായും കുമാരസ്വാമി അവകാശപ്പെട്ടു. കര്‍ഷകര്‍ക്കുള്ള ഫണ്ടുകളൊന്നും താന്‍ വെട്ടിക്കുറിച്ചിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു.

താന്‍ വിശ്വാസ വോട്ടില്‍ നിന്ന് ഒളിച്ചോടാനില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ബിജെപി വല്ലാത്ത തിടുക്കത്തിലാണ്. ഞങ്ങള്‍ വോട്ടെടുപ്പിന് തയ്യാറാണ്. ഞാന്‍ ഇവിടെ നിന്ന് ഓടിപ്പോകില്ല. ചര്‍ച്ച നടത്താം. ജനങ്ങള്‍ അറിയണം എല്ലാ കാര്യങ്ങളും. തോല്‍ക്കുമെന്ന് പേടിച്ച് ഓടിപ്പോകാന്‍ എന്നെ കിട്ടില്ല. വോട്ടുകള്‍ ആദ്യം പരിശോധിക്കാം. എനിക്ക് ആശങ്കകളില്ല. പക്ഷേ എന്റെ സംസാരം പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കണമെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് നേതാവ് കൃഷ്ണ ബൈ ഗൗഡയും ബിജെപിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന് എന്നെ ശിക്ഷിക്കാം. എന്നാല്‍ നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ അഭിനന്ദിക്കാനും പഠിക്കണം. എന്റെ സര്‍ക്കാര്‍ നാണമില്ലാത്തവരുടേതല്ല. ഞങ്ങള്‍ക്ക് വോട്ട് ചെയ്യാത്തവരോട് ഞാന്‍ അതേ രീതിയില്‍ പെരുമാറിയിട്ടുണ്ടോ. അത്തരം പരാമര്‍ശങ്ങളൊന്നും ബിജെപി തന്റെ സര്‍ക്കാരിനെതിരെ നടത്താന്‍ പാടില്ലെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം വിമത എംഎല്‍എമാരുടെ മണ്ഡലത്തിലെ വികസനത്തിനായി 600 കോടി വരെ നല്‍കിയിട്ടുണ്ട്. പക്ഷേ അവര്‍ അതൊന്നും പരിഗണിച്ചില്ല. രാജ്യത്തെ നിയന്ത്രിക്കുന്നത് മാധ്യമങ്ങളാണെന്നും, പക്ഷേ അവര്‍ പല കാര്യങ്ങളും മറന്ന് പോയെന്നും കുമാരസ്വാമി പറഞ്ഞു.

'ഡികെ ശിവകുമാറിനെ ജയിലിലടച്ചേക്കും; മുസ്ലിം നേതാവിനെ സഹായിച്ച കാരണം' സ്പീക്കറുടെ സഹായം തേടി'ഡികെ ശിവകുമാറിനെ ജയിലിലടച്ചേക്കും; മുസ്ലിം നേതാവിനെ സഹായിച്ച കാരണം' സ്പീക്കറുടെ സഹായം തേടി

English summary
kumaraswamy talks on trust vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X