മൂന്നാംകിട പൗരന്‍മാരെ പോലെ കണ്ടാല്‍ കോണ്‍ഗ്രസ് അനുഭവിക്കും....മുന്നറിയിപ്പുമായി കുമാരസ്വാമി!!
ബംഗളൂരു: കര്‍ണാടകത്തില്‍ സീറ്റ് ചര്‍ച്ച പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി ജെഡിഎസ്സ്. കോണ്‍ഗ്രസ് തങ്ങളെ മൂന്നാം കിട പൗരന്‍മാരായിട്ടാണ് കാണുന്നതെങ്കില്‍ അനുഭവിക്കേണ്ടി വരുമന്ന് അദ്ദേഹം പറഞ്ഞു. കൊടുക്കല്‍ വാങ്ങല്‍ നയം കോണ്‍ഗ്രസ് സ്വീകരിക്കുന്നതാണ് നല്ലതെന്നും, അതുവഴി ബിജെപിക്കെതിരെ യോജിച്ച് പോരാടാനാവുമെന്നും കുമാരസ്വാമി വ്യക്തമാക്കി. അതേസമയം കര്‍ണാടകത്തില്‍ ജെഡിഎസ്സ് 12 സീറ്റ് ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാനാവില്ലെന്ന പിടിവാശിയിലാണ് കോണ്‍ഗ്രസ്. ഇതില്‍ ദേവഗൗഡയും കുമാരസ്വാമിയും ഇടഞ്ഞ് നില്‍ക്കുകയാണ്. സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്ന് കുമാരസ്വാമി പറഞ്ഞു.

രാജ്യത്ത് നരേന്ദ്ര മോദിയുടെ പ്രഭാവം കുറഞ്ഞ് വരികയാണ്. ഭരണവിരുദ്ധ വികാരവും ശക്തമാണ്. രാഹുല്‍ ഗാന്ധിയാണ് നാളത്തെ ഇന്ത്യയുടെ നേതാവ്. അദ്ദേഹത്തെ നേതാവായി തിരഞ്ഞെടുക്കുന്നതില്‍ പ്രതിപക്ഷത്തിന് യോജിക്കാനാവുന്നില്ലെന്നും, അത് ആ പാര്‍ട്ടികളുടെ വീഴ്ച്ചയാണെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി. കോണ്‍ഗ്രസും ജെഡിഎസ്സും ഒറ്റക്കെട്ടായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടും. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പറഞ്ഞ് പരിഹരിക്കും. ബിജെപിയെ തകര്‍ക്കുക എന്നതാണ് ലക്ഷ്യം. കോണ്‍ഗ്രസ് പരാജയപ്പെട്ടിട്ടം അവര്‍ അമിത ആത്മവിശ്വാസത്തോടെ നീങ്ങുന്നത് തിരിച്ചടിയാവും. പക്ഷേ ജെഡിഎസ്സിനെ ഒപ്പം കൂട്ടിയാല്‍ അത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications