എക്‌സിറ്റ് പോളുകള്‍ തെറ്റും...45 സീറ്റിലധികം ഹരിയാനയില്‍ കോണ്‍ഗ്രസ് നേടുമെന്ന് കുമാരി സെല്‍ജ
ചണ്ഡീഗഡ്: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത് പോലെ നടക്കില്ലെന്ന് ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി സെല്‍ജ. ഫലം വരുമ്പോള്‍ നിങ്ങള്‍ക്ക് അത് അറിയാം. ഹരിയാനയില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നത് കോണ്‍ഗ്രസാണ്. എനിക്കത് ആത്മവിശ്വാസത്തോടെ പറയാന്‍ സാധിക്കില്ല. കോണ്‍ഗ്രസ് ഭൂരിപക്ഷമായ 45 സീറ്റില്‍ കൂടുതല്‍ നേടുമെന്നും സെല്‍ജ പറഞ്ഞു.

കഴിഞ്ഞ ദിവസം വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഹരിയാനയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും സര്‍വേകള്‍ പ്രവചിച്ചു. കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തേക്കാള്‍ 5 സീറ്റുകള്‍ കുറയുമെന്നാണ് പറയുന്നത്. ദുര്‍ബലമായ പ്രചാരണമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് കാഴ്ച്ചവെച്ചതെന്ന് വിലയിരുത്തലുണ്ട്. എന്നാല്‍ ചില രാഷ്ട്രീയ നിരീക്ഷകര്‍ സര്‍വേകള്‍ തെറ്റാനും സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നുണ്ട്.
താന്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുമെന്ന് പറയുന്നത് ജനങ്ങളില്‍ നിന്ന് ലഭിച്ച മറുപടി പ്രകാരമാണ്. സംസ്ഥാനത്ത് ഉടനീളം സ്ഥാനാര്‍ത്ഥികളില്‍ നിന്ന് തനിക്ക് മറുപടികള്‍ ലഭിച്ചെന്നും, അതില്‍ വിശ്വസിക്കുന്നുണ്ടെന്നും സെല്‍ജ പറഞ്ഞു. അതേസമയം ബിജെപി ഈ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയത് ഗൗരവമേറിയ വിഷയങ്ങളിലല്ല. സംസ്ഥാനത്തെ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും സെല്‍ജ പറഞ്ഞു.
അതേസമയം ബിജെപി പ്രചാരണം നടത്തിയ രീതി തനിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ചിലയിടങ്ങളില്‍ അവര്‍ തന്നെ പരാജയങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഇത് ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും സെല്‍ജ പറഞ്ഞു. തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, കര്‍ഷക പ്രശ്‌നങ്ങള്‍ എന്നിവ ബിജെപി ചര്‍ച്ച ചെയ്തില്ല. അവര്‍ പ്രചാരണം മറ്റ് വിഷയങ്ങളിലേക്ക് തിരിച്ചുവിടാനാണ് ശ്രമിച്ചതെന്നും സെല്‍ജ കുറ്റപ്പെടുത്തി.












Click it and Unblock the Notifications