മിസോറാമില്‍ മുഖ്യമന്ത്രിയായി ലാല്‍ദുഹോമയെത്തും; ഡിസംബര്‍ എട്ടിന് സത്യപ്രതിജ്ഞ
ഐസ്വാള്‍: മിസോറാമില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് സോറം പീപ്പിള്‍സ് മൂവ്‌മെന്റ്. ലാല്‍ദുഹോമയാണ് മുഖ്യമന്ത്രിയാവുന്നത്. അതേസമയം ഡിസംബര്‍ എട്ടിനാണ് സത്യപ്രതിജ്ഞ. പുതുതായി രൂപീകരിച്ച സെഡ്പിഎം വെറും അഞ്ച് വര്‍ഷം കൊണ്ടാണ് സംസ്ഥാനത്ത് ഒറ്റയ്ക്ക് അധികാരത്തിലെത്തിയിരിക്കുന്നത്.
ലാല്‍ദുഹോമ അധികാരത്തിലെത്തുന്നതോടെ സംസ്ഥാന ചരിത്രത്തിലെ പുതിയെ അധ്യായം തന്നെയാണ് തുറക്കാന്‍ പോകുന്നത്. കഴിഞ്ഞ മുന്‍ മുഖ്യമന്ത്രിയായ സോറംതാംഗ ഗവര്‍ണറെ കണ്ട് രാജി നല്‍കിയിരുന്നു. സെഡ്പിഎമ്മിന്റെ അധ്യക്ഷന്‍ കൂടിയാണ് മുഖ്യമന്ത്രിയാവാന്‍ പോകുന്ന ലാല്‍ദുഹോമ. നേരത്തെ ലാല്‍ദുഹോമയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു.

ബിജെപിയെ പിന്തുണച്ചവര്‍ക്ക് നന്ദിയും അദ്ദേഹം അറിയിച്ചിരുന്നു. അതേസമയം കേന്ദ്ര സര്‍ക്കാരുമായി നല്ല ബന്ധത്തില്‍ പോകാനാണ് ആഗ്രഹിക്കുന്നതെന്ന് ലാല്‍ദുഹോമ വ്യക്തമാക്കിയിരുന്നു. മിസോറാമിന്റെ പുരോഗതിക്ക് എല്ലാ സഹായവും പ്രധാനമന്ത്രി ലാല്‍ദുഹോമയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. സംസ്ഥാനത്തെ നാല്‍പ്പത് സീറ്റില്‍ 27 എണ്ണവും നേടിയാണ് സെഡ്പിഎം അധികാരത്തില്‍ വന്നത്.
അഴിമതി രഹിത ഭരണം കാഴ്ച്ചവെക്കുമെന്നാണ് ലാല്‍ദുഹോമ ഉറപ്പുനല്‍കിയത്. സര്‍ക്കാര്‍ കര്‍ഷകരുടെ ഇഞ്ചി, മഞ്ഞല്‍, മുളക് എന്നിവരുടെ സംഭരിക്കാനുള്ള സൗകര്യമൊരുക്കും. ഇതിന് താങ്ങുവില ഉറപ്പാക്കും. അത് ന്യായ വിലയുമായിരിക്കും. സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതി മോശമാണ്. അത് മാറ്റിയെടുക്കുകയാണ് പ്രഥമ പരിഗണന. അതിനായി വിദഗ്ധ സമിതിയെ നിയമിക്കും. അഴിമതിക്കെതിരെ കര്‍ശന നടപടിയുണ്ടാവും. സിബിഐ അന്വേഷണത്തിനും അനുമതി നല്‍കി. ബാക്കിയുള്ള കാര്യങ്ങള്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം തീരുമാനിക്കുമെന്നും ലാല്‍ദുഹോമ വ്യക്തമാക്കി.












Click it and Unblock the Notifications