മരിക്കാം, എന്നാല്‍ പിന്‍മാറ്റമില്ല, തിരിച്ചുവരവിന് ലാലു, ജീവിച്ചിരിക്കുന്നതിന് കാരണം തേജസ്വി
ദില്ലി: തിരിച്ചുവരവിന് ഒരുങ്ങി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ബിജെപിക്കും എന്‍ഡിഎയ്ക്കും എതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ലാലു പ്രഖ്യാപിച്ചു. അതേസമയം താന്‍ ജീവനോടെ ഇരിക്കുന്നതിന് കാരണം മകന്‍ തേജസ്വി യാദവ് ആണെന്നും ലാലു പറഞ്ഞു. അതേസമയം ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള ലാലുവിന്റെ ആദ്യ പൊതുപരിപാടി കൂടിയാണിത്. വളരെ മെലിഞ്ഞിരിക്കുന്ന ലാലുവിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാണ്.

ആര്‍ജെഡിയുടെ 25ാം സ്ഥാപക വാര്‍ഷിക ആഘോഷിക്കുന്ന വേളയിലാണ് ലാലു ബിജെപിയെയും ജെഡിയുവിനെയും കടന്നാക്രമിച്ചത്. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ തേജസ്വി മികച്ച രീതിയില്‍ ആര്‍ജെഡിയെയും പ്രതിപക്ഷത്തെയും നയിച്ചെന്ന് ലാലു പറഞ്ഞു. സത്യം പറയുകയാണെങ്കില്‍ തേജസ്വിയില്‍ നിന്ന് ഞാന്‍ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ആര്‍ജെഡിയെ സുരക്ഷിതമായസ്ഥാനത്ത് എത്തിക്കാന്‍ തേജസ്വിക്ക് സാധിക്കും. വളരെ മികച്ചൊരു ഭാവിയാണ് പാര്‍ട്ടിക്കുള്ളതെന്നും ലാലു പറഞ്ഞു.
അതേസമയം ഭാര്യക്കും മകനും വേണ്ടി റാഞ്ചിയിലെ ജയിലില്‍ ഞാന്‍ അനുഭവിക്കുന്നതില്‍ പ്രശ്‌നമില്ല. താന്‍ വൈകാതെ തന്നെ പാര്‍ട്ടിയുടെ കാര്യങ്ങളില്‍ സജീവമാകും. നമ്മള്‍ ഒരു പക്ഷേ മരിച്ചേക്കാം,എന്നാല്‍ എന്ത് വന്നാലും പിന്തിരിഞ്ഞ് ഓടില്ലെന്നും ലാലു വ്യക്തമാക്കി. ലാലു പ്രസാദ് യാദവ് ഇല്ലാതെയാണ് നേരത്തെ ആര്‍ജെഡി സഖ്യം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഏറ്റവും വലിയ കക്ഷിയാവാനും ആര്‍ജെഡിക്ക് സാധിച്ചിരുന്നു. എന്നാല്‍ സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാനുള്ള സീറ്റ് കിട്ടിയില്ല. പകരം നിതീഷിന്റെ കുമാറും ബിജെപിയും ചേര്‍ന്നുള്ള സഖ്യമാണ് സര്‍ക്കാരുണ്ടാക്കിയത്.
Recommended Video
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍
2017 ഡിസംബര്‍ മുതല്‍ ലാലു ജയിലില്‍ ആണ്. ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു ലാലു. കാലിത്തീറ്റ അഴിമതി കേസിലാണ് ലാലു ജയിലില്‍ കിടക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതോടെയാണ് ദില്ലിയിലേക്ക് ലാലുവിന്റെ കൊണ്ടുവന്നത്. മകള്‍ മീസാ ഭാരതകിയുടെ വീട്ടിലാണ് അദ്ദേഹമുള്ളത്. തന്റെ പാര്‍ട്ടിക്ക് അഞ്ച് പ്രധാനമന്ത്രിമാരെ സംഭാവന ചെയ്യുന്നതില്‍ നിര്‍ണായക പങ്കുണ്ടായിരുന്നുവെന്ന് ലാലു അവകാശപ്പെട്ടു. നിതീഷിന്റെ ഭരണത്തില്‍ ബീഹാറിലെ ക്രമസമാധാന നില തകര്‍ന്നുവെന്നും ലാലു പറഞ്ഞു.
സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications