അജ്ഞാത ശവക്കുഴികള്‍ക്ക് മുകളിലെ തുണി നീക്കി യോഗി സര്‍ക്കാര്‍, ഗംഗാ തീരത്ത് ഞെട്ടിക്കുന്ന കാഴ്ച്ച
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഗംഗാ നദിയുടെ തീരത്തെ അജ്ഞാത ശവക്കുഴികള്‍ക്ക് മുകളിലെ തുണികള്‍ നീക്കം ചെയ്ത് യോഗി സര്‍ക്കാര്‍. ഈ തുണ മാറ്റിയതോടെ സര്‍ക്കാര്‍ കടുത്ത വിമര്‍ശനത്തെ നേരിടുകയാണ്. എണ്ണമറ്റ് മൃതദേഹങ്ങളാണ് മണ്ണില്‍ അടക്കം ചെയ്തിരിക്കുന്നത്. അതും ഗംഗാ നദിയുടെ തീരത്ത്. പ്രയാഗ് രാജിലെ സംഘം മേഖലയിലും നിരവധി മൃതദേഹങ്ങളാണ് ഇത്തരത്തില്‍ അജ്ഞാതമായി കുഴിച്ച് മൂടിയിരിക്കുന്നത്. മഴയത്ത് ഈ തുണികള്‍ മാറിയതോടെയാണ് ഇവ പുറം ലോകമറിഞ്ഞത്.

സമീപപ്രദേശങ്ങളിലുള്ളവരെല്ലാം കടുത്ത ആശങ്കയിലാണ്. നായകള്‍ ഈ ശവക്കുഴി മാന്തി മൃതദേഹങ്ങള്‍ ഭക്ഷിക്കുന്നുണ്ട്. നദി തടങ്ങളില്‍ വെച്ചാണ് ഇക്കാര്യങ്ങള്‍ നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കുഴിമാടങ്ങളുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ പ്രതിഷേധം യോഗി സര്‍ക്കാരിനെതിരെ ഉയര്‍ന്നിട്ടുണ്ട്. കാവി നിറത്തിലുള്ള തുണിയും കുഴികള്‍ വേര്‍തിരിച്ചിരിക്കുന്ന മുളംകമ്പുകളുമുണ്ട്. ഇവ നീക്കം ചെയ്തിട്ടുണ്ട്. വിവാദമായതോടെയാണ് പ്രയാഗ് രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇവ നീക്കം ചെയ്തത്.
അതേസമയം ഗംഗാ നദിയില്‍ മൃതദേഹം തള്ളാനാവാതെ വന്നതും ജനങ്ങള്‍ക്ക് ഇത്തരമൊരു സംസ്‌കാര ചടങ്ങ് തിരഞ്ഞെടുക്കേണ്ടി വന്നതിന് കാരണമായിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയും ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജീവിച്ചിരുന്നപ്പോള്‍ മതിയായ ചികിത്സ ലഭിച്ചില്ല. ആദരവോടെയുള്ള സംസ്‌കാരവും ലഭിച്ചില്ല. സര്‍ക്കാര്‍ കണക്കുകളിലും ഇവരുടെ മരണം ഇല്ല. ഇപ്പോള്‍ അവരുടെ ശവക്കുഴിക്ക് മുകളിലെ തുണികള്‍ പോലും എടുത്ത് കൊണ്ടുപോകുകയാണ്. സര്‍ക്കാര്‍ പ്രതിച്ഛായ നന്നായിക്കാനുള്ള ശ്രമത്തിലാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
Recommended Video
മൃതദേഹം നദിയില്‍ തള്ളുന്നതിനെതിരെ ബോധവത്കരണം നടത്തുമെന്ന് നേരത്തെ യുപി സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിനായി മതനേതാക്കളുടെ സഹായം തേടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മൃതദേഹം നദിക്കരയില്‍ വെച്ച് സംസ്‌കരിക്കുന്നത് പരിസ്ഥിതി സൗഹൃദമല്ലെന്ന് നേരത്തെ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. അന്ത്യകര്‍മങ്ങള്‍ നല്ല രീതിയില്‍ ചെയ്യണമെന്നും, അതിനായി സാമ്പത്തിക സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും ഇതുവരെ പ്രവര്‍ത്തിയിലേക്ക് വന്നിട്ടില്ല. വിറകുകള്‍ ലഭിക്കാത്തതും ദഹിപ്പിക്കാന്‍ പണമില്ലാത്തും ശ്മശാനങ്ങളെ വന്‍ തിക്കി തിരക്കുമാണ് മൃതദേഹങ്ങള്‍ ഗംഗാ തീരത്ത് തന്നെ കുഴിച്ചിടാന്‍ കാരണമെന്നാണ് സൂചന.












Click it and Unblock the Notifications