കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'90 കളിലേതിനേക്കാള്‍ ഭീകരമായ അവസ്ഥ', കശ്മീര്‍ വിട്ട് ഹിന്ദു കുടുംബങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില്‍ നിന്ന് കുടിയേറ്റ തൊഴിലാളികള്‍ വലിയ തോതില്‍ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. 1990 ലേതിനേക്കാള്‍ രൂക്ഷമാണ് കശ്മീരിലെ സ്ഥിതിഗതികളെന്നും പ്രധാനമന്ത്രി മോദിയുടെ ദുരിതാശ്വാസ പാക്കേജിന് കീഴില്‍ പുനരധിവസിപ്പിക്കപ്പെട്ട കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.

തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാത്തതിനാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 30- 40 കുടുംബങ്ങള്‍ ശ്രീനഗര്‍ വിട്ടതായി കണക്കാക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന് കീഴിലുള്ള ഒരു ജീവനക്കാരന്‍ പറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിഭ്രാന്തരായ നിരവധി ജീവനക്കാര്‍ നിലവില്‍ താഴ്വരയിലെ തീവ്രവാദി ആക്രമണങ്ങളുടെ മോശമായ അവസ്ഥ ഉയര്‍ത്തിക്കാട്ടുന്നു.

KASMIR

'ഇന്നത്തെ കശ്മീര്‍ 1990-കളേക്കാള്‍ അപകടകരമാണ്. എന്തുകൊണ്ടാണ് നമ്മുടെ ജനങ്ങളെ കോളനികളില്‍ പൂട്ടിയിട്ടത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. എന്തുകൊണ്ടാണ് ഭരണകൂടം അവരുടെ പരാജയം മറച്ചുവെക്കുന്നത്?, എന്നാണ് ജീവനക്കാരന്‍ ചോദിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷിതരല്ലെങ്കില്‍, പൗരന്മാര്‍ സുരക്ഷിതരായിരിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാകുമെന്ന ഭീതിയാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്നത്.

കുടുംബങ്ങള്‍ ഇപ്പോള്‍ താഴ്വര വിട്ടുപോകാന്‍ തുടങ്ങിയതിനാല്‍, കാശ്മീര്‍ വിടുന്ന കുടുംബങ്ങള്‍ക്ക് ബനിഹാള്‍ തുരങ്കം വരെ സുരക്ഷ നല്‍കണമെന്ന് കശ്മീരി പണ്ഡിറ്റ് സംഘര്‍ഷ് സമിതി (കെ പി എസ് എസ്) ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ജമ്മുവിലേക്ക് കൂട്ട കുടിയേറ്റം നടക്കുന്നതിനാല്‍ ബനിഹാള്‍ തുരങ്കം വരെ സുരക്ഷ നല്‍കണമെന്ന് മട്ടനിലെ കശ്മീരി പണ്ഡിറ്റ് പാക്കേജ് ജീവനക്കാര്‍ ഡി സി അനന്ത്‌നാഗിനോട് അഭ്യര്‍ത്ഥിച്ചതായി കെ പി എസ് എസ് ട്വിറ്ററില്‍ കുറിച്ചു.

എന്നാ ക്യൂട്ടാടാ ഈ കൊച്ച്..; ഐമയുടെ പുതിയ ചിത്രം കണ്ടോ? കിടിലനെന്ന് ആരാധകര്‍

അതേസമയം സംഭവത്തില്‍ ബി ജെ പി സര്‍ക്കാരിനെ കുറ്റപ്പെടുത്തി നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് തന്‍വീര്‍ സാദിഖ് രംഗത്തെത്തി. ഭരണകക്ഷി കശ്മീര്‍ ഭരണത്തെ തെറ്റായി കൈകാര്യം ചെയ്തുവെന്നും കശ്മീരി പണ്ഡിറ്റുകളുടെ പലായനം ദൗര്‍ഭാഗ്യകരമാണെന്ന് കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ ഒരു ബാങ്കര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അത് ആര്‍എസ്എസിന്റെ പഴയ തന്ത്രം, വീഴരുത്; ഭാഗവതിന് 17 പോയന്റുകള്‍ നിരത്തി ഒവൈസിയുടെ മറുപടിഅത് ആര്‍എസ്എസിന്റെ പഴയ തന്ത്രം, വീഴരുത്; ഭാഗവതിന് 17 പോയന്റുകള്‍ നിരത്തി ഒവൈസിയുടെ മറുപടി

നേരത്തെ കശ്മീരി പണ്ഡിറ്റുകള്‍ക്കുള്ള പ്രധാനമന്ത്രിയുടെ പാക്കേജില്‍ പുനരധിവസിപ്പിച്ച ജമ്മുവില്‍ നിന്നുള്ള ഒരു അധ്യാപകനും തെക്കന്‍ കശ്മീരില്‍ വെടിയേറ്റ് മരിച്ചിരുന്നു. അതേസമയം, കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അപലപിച്ച് രംഗത്തെത്തി. കേന്ദ്രഭരണ പ്രദേശത്ത് ക്രമസമാധാന തകര്‍ച്ചയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.

Recommended Video

cmsvideo
Thrikkakkara By-Election 2022 | UDF കോട്ടയിൽ ആഹ്ലാദവുമായി 20:20 | #Politics | OneIndia Malayalam

English summary
large number of hindu families and migrant workers are leaving the Kashmir Valley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X