സിദ്ദു മൂസെ വാലയുടെ പിതാവ് രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയില്‍
ദില്ലി: കൊല്ലപ്പെട്ട വിഖ്യാത ഗായകന്‍ സിദ്ദു മൂസെവാലയുടെ പിതാവ് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയില്‍. രാഹുല്‍ ഗാന്ധിക്കൊപ്പമാണ് മൂസെവാലയുടെ പിതാവ് ബല്‍കോര്‍ സിംഗ് എത്തിയത്. രാഹുലിന്റെ യാത്ര ജലന്ധറിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്.
ശുഭ്ദീപ് സിംഗ് സിദ്ദു എന്ന സിദ്ദു മൂസെവാല കഴിഞ്ഞ വര്‍ഷം മെയ് 29നായിരുന്നു വെടിയേറ്റ് കൊല്ലപ്പെട്ടത്. അതേസമയം യാത്രയില്‍ ബല്‍കോര്‍ സിംഗ് രാഹുല്‍ ഗാന്ധിക്കൊപ്പം കൈകോര്‍ത്ത് നടക്കുന്ന വീഡിയോ കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ചു.

ജലന്ധറിലെ തെരുവ് വീഥികളിലൂടെ ഇരുവരും നടക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. 49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണിത്.
വീഡിയോയുടെ പശ്ചാത്തലത്തില്‍ സിദ്ദു മൂസെ വാലയുടെ സംഗീതമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് ബല്‍കോര്‍ സിംഗ് സിദ്ദു രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം ചേര്‍ന്നു. വിദ്വേഷം പരത്തുന്ന ശക്തികള്‍ക്ക് തക്കതമായ മറുപടി നല്‍കാന്‍ വേണ്ടിയാണ് യാത്രയുടെ ഭാഗമായത്.
വാഴപ്പഴത്തിന് ഇത്രയേറെ ഗുണങ്ങളോ; മുടി പനങ്കുല പോലെ നീളും, ചെയ്യേണ്ടത് ഇത്ര മാത്രം!!
ഭയത്തിനും അക്രമത്തിനുമൊക്കെയുള്ള മറുപടിയാണിതെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. അതേസമയം കോണ്‍ഗ്രസിന്റെ യാത്ര ഇന്ന് ഖല്‍സ കോളേജ് ഗ്രൗണ്ടില്‍ നിന്നാണ് ആരംഭിച്ചത്. 24 മണിക്കൂര്‍ നേരത്തേക്ക് യാത്ര നിര്‍ത്തിവെച്ചിരുന്നു. കോണ്‍ഗ്രസ് എംപി സന്തോഷ് സിംഗ് ചൗധരിയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഇത്.
ചൗധരി ശനിയാഴ്ച്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അദ്ദേഹം ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്നു. ജലന്ധറിലെ ധാലിവാല്‍ ഗ്രാമത്തിലാണ് അദ്ദേഹത്തെ ഞായറാഴ്ച്ച സംസ്‌കരിച്ചത്. രാഹുല്‍ ഗാന്ധി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.
അതേസമയം വലിയ വിവാദവും ചൗധരിയുടെ മരണത്തെ തുടര്‍ന്നുണ്ടായിരുന്നു. ചികിത്സാ അവഗണന മൂലമാണ് തന്റെ പിതാവ് മരിച്ചതെന്ന് ചൗധരിയുടെ മകന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
എഎപി സര്‍ക്കാരാണ് ഇതിന് ഉത്തരവാദികളെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. യാത്രയ്ക്കായി വിട്ടുനല്‍കിയ ആംബുലന്‍സും, ഡോക്ടര്‍മാരും വേണ്ടത്ര പരിഗണന ചൗധരിക്ക് നല്‍കിയില്ലെന്നാണ് മകന്‍ ആരോപിക്കുന്നത്.
ചൗധരിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ആകെ പതറിപ്പോയ അവസ്ഥയിലായിരുന്നുവെന്നും മകന്‍ ആരോപിച്ചിരുന്നു. ഇതിന് ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാഹുലിന്റെ യാത്രയില്‍ സംസ്ഥാന അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജാ വാറിംഗ്, പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്വ, മുന്‍ മുഖ്യമന്ത്രി ചരണ്‍സിംഗ് ചന്നി, എംഎല്‍എ പര്‍ഗട്ട് സിംഗ്, എന്നിവരെല്ലാം പങ്കെടുത്തു. ഈ മാസം മുപ്പതിനാണ് യാത്ര അവസാനിക്കുന്നത്. രാഹുല്‍ ഗാന്ധി ജമ്മു കശ്മീരില്‍ ദേശീയ പതാക ആ ദിനം ഉയര്‍ത്തും.












Click it and Unblock the Notifications