ഭാര്യയെയും മകളെയും തല്ലിച്ചതച്ച് അഭിഭാഷകന്,ദൃശ്യങ്ങള്‍ മകള്‍ ഫോണില്‍ പകര്‍ത്തി;വീഡിയോ കാണാം...
ഇയാളുടെ മറ്റൊരു മകളാണ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം പോലീസിന് അയച്ചു കൊടുത്തത്.
ദില്ലി: ഭാര്യയെയും മകളെയും അഭിഭാഷകന് ക്രൂരമായി തല്ലിച്ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. ദില്ലി ഹൈക്കോടതിയിലെ അഭിഭാഷകനാണ് മകളെയും ഭാര്യയെയും വീട്ടില്‍ വെച്ച് മര്‍ദ്ദിച്ചത്. ഇയാളുടെ മറ്റൊരു മകളാണ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം പോലീസിന് അയച്ചു കൊടുത്തത്.
മര്‍ദ്ദനമേറ്റ ഭാര്യയെയും മകളെയും നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. മകള്‍ അയച്ചുകൊടുത്ത വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അഭിഭാഷകനെതിരെ പോലീസും വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

നിലവിളിച്ച് ഭാര്യയും മകളും
അതിക്രൂരമായാണ് അഭിഭാഷകന് തന്റെ ഭാര്യയെയും മകളെയും തല്ലിച്ചതച്ചത്. മര്‍ദ്ദിക്കുന്നതോടൊപ്പം അസഭ്യം പറയുകയും ചെയ്യുന്നുണ്ട്. മര്‍ദ്ദനം സഹിക്കാനാവാതെ ഭാര്യയും മകളും നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കാരണം ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തത്
ആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ലെന്ന കാരണത്താലാണ് തന്നെ എന്നും മര്ദ്ദിക്കാറെന്ന് അഭിഭാഷകന്റെ ഭാര്യ പറഞ്ഞു. പെണ്മക്കളെയും ഇയാള്‍ ഇതിന്റെ പേരില്‍ ദിവസവും തല്ലാറുണ്ട്.

വീഡിയോ പോലീസിന് അയച്ചുകൊടുത്തു
അഭിഭാഷകന് ഭാര്യയെയും മകളെയും തല്ലുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മറ്റൊരു മകളാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം പോലീസിന് അയച്ചുകൊടുത്തത്.

താമസിക്കുന്നത് ദില്ലിയിലെ വിഐപി കോളനിയില്‍
15 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനിടയില്‍ ഭാര്യയ്ക്ക് നിരവധി തവണ ഭര്‍ത്താവില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതായും പരാതിയിലുണ്ട്.നഗരത്തിലെ വിഐപി കുടുംബങ്ങള്‍ താമസിക്കുന്ന വസന്ത് കുഞ്ചിലാണ് അഭിഭാഷകനും കുടുംബവും താമസിക്കുന്നത്. ഇവരുടെ രണ്ട് പെണ്മക്കളും നഗരത്തിലെ പ്രമുഖ സ്വകാര്യ സ്കൂളിലാണ് പഠിക്കുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications