ഭരണാഘടനാ വിരുദ്ധം പ്രയങ്കാ ഗാന്ധിയെ സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ലെന്ന് അഭിഭാഷകര്‍
ലക്‌നൗ: കര്‍ഷക പ്രതിഷേധം നടക്കുന്ന ലാഖിംപൂര്‍ ഖേരിയല്‍ സന്ദര്‍ശനം നടത്തിയ പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത യുപി പൊലീസ് അഭിഭാഷകരെ കാണാന്‍ അനുവദിച്ചില്ലെന്ന് അഭിഭാഷകര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശ് പൊലീസ് തടങ്കലില്‍ പാര്‍പ്പിച്ച കര്‍ഷകരുടെ കുടുംബങ്ങളെയും ലാഖിംപൂരിലെ അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയിരുന്നു. നിരവധി കോണ്‍ഗ്രസ്ലനേതാക്കള്‍കൊപ്പമാണ് പ്രിയങ്കാ ഗാന്ധി ലാഖിംപൂര്‍ ഖേരിയിലേക്കെത്തിയത്.
ഒരു അഭിഭാഷകന് തന്റെ കക്ഷിയെ കാണാന്‍ സമ്മതിക്കാത്തത് ഭരണഘടന അവകാശം ലംഘിക്കുന്നത് തുല്യമാണെന്ന് പ്രിയങ്കാ ഗാന്ധിയുടെ അഭിഭാഷകന്‍ വരുണ്‍ ചോപ്ര ഇന്ത്യ ടുഡേയോട് പറഞ്ഞു. കഴിഞ്ഞ 36 മണിക്കൂറായി താന്‍ ഇവിടെയിരിക്കുകയാണെന്നും എന്റെ കക്ഷിയെ കാണാന്‍ ഇവര്‍ അനുവദിക്കില്ലെന്നും ചോപ്ര പറഞ്ഞു. നോട്ടീസോ വാറന്റോ നല്‍കാതെയാണ് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രിയങ്കാഗാന്ധിയുടെ ഭരണഘടനാ പരമായ അവകാശം പൂര്‍ണമായും നിശേഷധിക്കപ്പെട്ടുവെന്നും ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 22 പ്രകാരം അവര്‍ക്ക് നിയമസഹായത്തിനുള്ള അവകാശമുണ്ടെന്നും ചോപ്ര പറഞ്ഞു.

അതേസമയം ഉത്തര്‍ പ്രദേശില്‍ കര്‍ഷകര്‍ക്ക് നേരെ നടന്ന അക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പഞ്ചാബ് മുഖ്യമന്ത്രി ചര്‍ന്‍ജിത്ത് സിംഗ് ഛന്നി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ സന്ദര്‍ശിച്ചു. കര്‍ഷകര്‍ക്കെതിരെയുള്ള മൂന്ന് നിയമങ്ങളും മാറിറിവെക്കണമെന്ന് താന്‍ ആങൃഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് ഛന്നി മാധ്യമങ്ങളോട് പറഞ്ഞു. സുഖ്രീന്ദര്‍ സിംഗ് രണ്‍ധാവക്കും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും ലാഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ അനുമതി നിശേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഛന്നി ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
കര്‍ഷക പ്രതിഷേധത്തിനിടെ കാര്‍ കയറ്റിയിടച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട കര്‍ഷകരുടെ മൃതദേഹം സംസ്‌കരിച്ചു. മൂന്ന് പേരുടെ മൃതദേഹമാണ് സംസ്‌കരിച്ചത്. എഫ്.ഐ.ആറിന്റെ പകര്‍പ്പോ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പോ ലഭിക്കാതെ മൃതദേഹം സംസകരിക്കാന്‍ അനുവദിക്കില്ലെന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്ക് ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്.
കര്‍ഷക നേതാവ് രാകേശ് ടികായത്തും സംസ്ഥാന പൊലീസും നടത്തിയ ചര്‍ച്ചയിലാണ് മൂന്ന് കര്‍ഷകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ധാരണയായത്. അതേസമയം വെടിയേറ്റ് മരിച്ചതാണെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ മറ്റൊരു കര്‍ഷകന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യും.
കേന്ദ്ര അഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം കര്‍ഷകര്‍ക്കിടയിലേക്ക് ഓടിച്ച് കയറ്റി ഇതിനിടെയുണ്ടായ അപകടത്തില്‍പ്പെട്ട് എട്ട് പേര്‍ മരിച്ചുവെന്നാണ് കേസ്. എന്നാല്‍ ഈ കേസ് മൂടാന്‍ ശഅരമിച്ചുവെന്നാണ് കര്‍ഷകരുടെ ആരോപണം. ആശിഷഅ മിശ്രയുടെ പേരില്‍ കേസെടുത്തിന്റെ എഫ്.ഐ ആറിന്റെ പകര്‍പ്പോ, മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടോ ലഭിക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് കര്‍ഷകര്‍ പറഞ്ഞത്.
Recommended Video
അതേസമയം വെടിയേറ്റ് മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം ഡല്‍ഹിയില്‍ നടത്തണമെന്നാണ് കര്‍ഷക നേതാക്കളുടെ ആവശ്യം. പരുക്ക്, പെട്ടെന്നുണ്ടായ ആഘാതം, തലച്ചോറിലെ രക്തശ്രാവം എന്നിവ മൂലമാണ് മരണങ്ങള്‍ സംഭവിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തന്റെ മകന്‍ മരിച്ചത് കാറിനടയില്‍പെട്ടാണെന്നും അതിനുത്തരവാദികളായവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മരിച്ച 19 വയസുകാരന്ഡ ലൗ പ്രീത്സിംഗിന്റെ പിതാവ് സത്‌നം സിംഗ് നേരത്തെ പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications